india
കോവിഡ്-19 ; രാജ്യത്ത് 24 മണിക്കൂറിനിടെ 103 പേര് മരിച്ചു

ന്യൂഡല്‍ഹി : രാജ്യത്തെ ആശങ്കയിലാക്കി കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3390 പോസിറ്റീവ് കേസുകളും 103 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 1886 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 3390 പേര്‍ക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം ഇരുപതിനായിരത്തോടടുക്കുകയാണ്. രോഗബാധിതരുടെ എണ്ണം ക്രമാതീതമായി കൂടുന്ന സാഹചര്യത്തില്‍ കോവിഡ് സമൂഹവ്യാപനത്തിലെത്തിയോ എന്നറിയാന്‍ ഐസിഎംആര്‍ പഠനം നടത്തും. രാജ്യത്തെ 75 ജില്ലകളിലെ റെഡ്, ഓറഞ്ച്, ഗ്രീന്‍ സോണുകളില്‍ പഠനം നടത്താനാണ് ഐസിഎംആര്‍ തയാറെടുക്കുന്നത്.
രാജ്യത്തെ രോഗമുക്തി നിരക്ക് 29.36 ആയി. ആകെ 16540 പേര്‍ക്ക് രോഗം ഭേദമായി. 37916 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. 24 മണിക്കൂറിനുള്ളില്‍ 1273 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്ത് 216 ജില്ലകളില്‍ കോവിഡ് കേസുകള്‍ ഇല്ല. 28 ദിവസത്തിനിടെ 42 ജില്ലകളില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മഹാരാഷ്ട്രയില്‍ ആകെ മരണം 731 ആയി. 24 മണിക്കൂറിനുള്ളില്‍ സ്ഥിരീകരിച്ചത് 1089 കേസും 37 മരണവുമാണ്. ഗുജറാത്തില്‍ രോഗികളുടെ എണ്ണം 7000 കടന്നു. ആകെ മരണം 425 ആയി. ഗുജറാത്തിലെ സൂറത്ത് മാര്‍ക്കറ്റില്‍ 25 പച്ചക്കറി വ്യാപാരികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മാര്‍ക്കറ്റ് 14ആം തിയ്യതി വരെ അടച്ചു. ഡല്‍ഹിയില്‍ മരണസംഖ്യ 68ഉം കോവിഡ് രോഗികളുടെ എണ്ണം 6318ഉം ആയി. പുതിയതായി ഇവിടെ 338 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
മധ്യപ്രദേശില്‍ 90 കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗികള്‍ 3341 ആയി. മരണം 200 കടന്നു. ഉത്തര്‍പ്രദേശില്‍ 155 കോവിഡ് ബാധിതരെ കൂടി കണ്ടെത്തി. ആകെ 3214 രോഗികള്‍. ഇതുവരെ മരണം 66 ആയി. ത്രിപുരയില്‍ 24ഉം ഡല്‍ഹിയില്‍ 4 ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കും രോഗം സ്ഥിരീകരിച്ചു.