latest

ന്യൂയോർക് ഫൊറാന ലേ മിനിസ്ട്രി ഉദ്ഘാടനവും ബൈബിൾ കലോത്സവവും വർണാഭമായി.

Tiju Kannampally  ,  2018-11-16 12:01:32amm

ന്യൂയോർക്ക്; ക്നാനാനായ റീജിയനു കീഴിലുള്ള ന്യൂയോർക് ഫൊറാന  ബൈബിൾ കാലോത്സവത്തിന് ആവേശകരമായ സമാപനം,ന്യൂജേഴ്സിയിലെ ക്രിസ്തുരാജ നഗറിൽ മികച്ച നിലവാരം പുലര്ത്തിയ ബൈബിൾ കലോത്സവം നടന്നു. ന്യൂയോർക് ഫൊറാനയിൽ ഉള്ള 500 ലതികം മത്സരാർഥികൾ പങ്കെടുത്ത നിറഞ്ഞ സദസ്സിൽ  നടന്ന  ബൈബിൾ കലോത്സവം വർണാഭമായിരുന്നു. നവ.മൂന്നിന് നടന്ന മത്സരത്തിന്റെ  ഓവർ ഓൾ  കിരീടം സെന്റ് മേരീസ് ക്നാനായ ചർച്ച റോക്‌ലാൻഡ് നേടി.   
പ്രസ്തുത ദിനത്തിൽ ഉച്ചക്ക് ഒരു മണിക്ക് ആരംഭിച്ച  മാർഗംകളി മത്സരത്തോടു കൂടിയാണ് കലോത്സവത്തിന് തുടക്കം കുറിച്ചത്, തുടർന്നു യഥാക്രമം പുരാതനപ്പാട്ടു മത്സരവും ദേവാലയസംഗീതവും ടാബ്ലോ യും നടത്തപ്പെട്ടു. അതേ തുടർന്ന്   കോട്ടയം അതിരൂപത ആർച്ച ബിഷപ്പ് അഭിവന്ദ്യ മാർ മാത്യു മൂലക്കാട്ട് പിതാവിന്റെയും ചിക്കാഗോ രൂപത സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട്‌  പിതാവിന്റെയും ക്നാനാനായ റീജിയൻ വികാരി ജനറാൾ  ബഹുമാനപെട്ട തോമസ് മുളവനാൽ അച്ഛന്റെയും മുഖ്യ കാർമികത്വത്തിൽ ഫൊറോനയിലെ വൈദികരോടൊപ്പമുള്ള വിശുദ്ധ കുർബാനയും ഉണ്ടായിരുന്നു.
 വിവാഹ ജീവിതത്തിൽ 25 വർഷം പൂർത്തിയാക്കിയ ദമ്പതികളെ ആദരിക്കുന്ന ചടങ്ങു  വിശുദ്ധ കുര്ബാനയോടനുബന്ധിച്ചു നടത്തപ്പെട്ടു. അതിനു ശേഷം നടന്ന പൊതുസമ്മേളനത്തിൽ ന്യൂയോർക് ഫൊറാന "ലേ മിനിസ്ട്രി "യുടെ ഔദ്യോഗികമായ ഉദ്ഘാടനം അഭിവന്ദ്യ മൂലക്കാട്ട് പിതാവ് നിർവഹിച്ചു,തിരുസഭയോടൊപ്പമുള്ള ക്നാനായ സമുദായത്തിന്റെ വളർച്ചയുടെ പ്രാധാന്യത്തെ  കുറിച്ചും, ദേവാലയ കേന്ദ്രികൃതമായ സാമുദായിക വളർച്ചക്ക് "ലേ മിനിസ്ട്രി "യുടെ പങ്കിനെ കുറിച്ചും പിതാവ് വിശദീകരിച്ചു.ഒരു ഇടയന് തന്റെ അജഗണങ്ങളോടുള്ള സ്നേഹവും കരുതലും പിതാവിന്റെ വാക്കുകളിൽ ഉടനീളം നിറഞ്ഞു നിന്നിരുന്നു.
 ബൈബിൾ കലോത്സവ മത്സരങ്ങൾക്ക് ആതിഥേയരായ ന്യൂജേഴ്‌സി ക്രൈസ്റ്റ് കിംഗ് ക്നാനായ പള്ളിയ്ക്ക് വേണ്ടി വികാരി ഫാ .റെനി കട്ടേൽ ,ഇടവക അംഗങ്ങളുടെ നേതൃത്വത്തിൽ കുറ്റമറ്റ രീതിയിൽ ആയിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത് .കൂടാതെ ഫൊറാന വികാരി ഫാ .ജോസ് തറക്കൽ , ഫാ.ജോസ് ആദോപ്പിള്ളി ,ഫൊറാന  സെക്രട്ടറി തോമസ് പാലച്ചേരി മേൽനോട്ടത്തിൽ മത്സരങ്ങൾ ഗംഭീര വിജയമാക്കി മാറ്റി .
ആവേശകരമായ മത്സരങ്ങൾക്കൊടുവിൽ സെന്റ് മേരീസ് ചർച്ച റോക്‌ലാൻഡ് ഓവർ ഓൾ കിരീടം നേടി.വിജയികൾക്കുള്ള സമ്മാന വിതരണം അഭിവന്ദ്യ മൂലക്കാട്ട് പിതാവ് വിർവഹിച്ചു .അതിനു ശേഷം നയന മനോഹരമായ ടാലെന്റ് ഷോ  യും നടത്തപ്പെട്ടു. ന്യൂയോർക്  ഫൊറോനയിലെ ക്നാനായ മക്കളുടെ മനസ്സിൽ ഒരു പിടി നല്ല ഓർമ്മകൾ ബാക്കിയാക്കി, ക്നാനായ മക്കളുടെ ഇടയിൽ സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും നന്മകൾ ഊട്ടി ഉറപ്പിച്ചു കൊണ്ട് കലോത്സവത്തിന് തിരശീല വീണു .ഫാ .റെനി കട്ടേൽ എല്ലാവര്ക്കും നന്ദി പറഞ്ഞു  തുടർന്ന് സ്നേഹവിരുന്നോടു കൂടി 2018 ബൈബിൾ കലോത്സവും സമാപിച്ചു.
ന്യൂയോർക് ഫൊറാന ലേ മിനിസ്ട്രി ഉദ്ഘാടനവും ബൈബിൾ കലോത്സവം  വർണാഭമായി നടത്തപ്പെട്ടു.

 Latest

Copyrights@2016.