latest

സീറോ മലബാർ ദേശീയ കൺവൻഷനു പിന്തുണയേകി ജോയ് ആലുക്കാസും, സിജോ വടക്കനും.

Tiju Kannampally  ,  2019-05-10 10:55:51pmm മാർട്ടിൻ വിലങ്ങോലിൽ

 

കൺവൻഷനു പിന്തുണയേകി ജോയ് ആലുക്കാസും സിജോ വടക്കനും 
മാർട്ടിൻ വിലങ്ങോലിൽ 
ഹൂസ്റ്റൺ: ഓഗസ്റ്റ് ഒന്നു മുതൽ നാലുവരെ  ഹൂസ്റ്റണിൽ നടക്കുന്ന സീറോ മലബാർ ദേശീയ കൺവൻഷനു  പിന്തുണയേകി  പ്രമുഖ മലയാളി വ്യവസായികളായ ജോയ് ആലുക്കാസും സിജോ വടക്കനും. 
ജോയ് ആലുക്കാസ്‌ ചെയർമാനായുള്ള ജോയ് ആലൂക്കാസ് ജൂവലറി ഗ്രൂപ്പും,  സിജോ വടക്കൻ നേതൃത്വം നൽകുന്ന  ട്രിനിറ്റി ഗ്രൂപ്പുമാണ് (ഓസ്റ്റിൻ, ടെക്സസ്) ദേശീയ കൺവൻഷന്റെ പ്രധാന സ്പോൺസേഴ്‌.  റാഫിൾ ടിക്കറ്റ്  സമ്മാനം ബിഎംഡബ്ല്യു കാർ സ്പോൺസർ ചെയ്തിരിക്കുന്നത് ജോയ് ആലൂക്കാസാണ്.  18 ലക്ഷം ഡോളറാണ് 2019 കൺവൻഷനു മൊത്തം ചെലവ് പ്രതീക്ഷിക്കപ്പെടുന്നത്.
സിജോ വടക്കൻ:
2004ൽ അമേരിക്കയിലെത്തിയ സിജോ വടക്കൻ 2006 ലാണ് ട്രിനിറ്റി ടെക്സാസ് റിയാലിറ്റി ആരംഭിക്കുന്നത്. ചെറിയ കാലം കൊണ്ടുതന്നെ റിയൽ എസ്റ്റേറ്റ് രംഗത്ത് വിജയവും സ്വീകാര്യതയും അദ്ദേഹത്തിനു  നേടാൻ  കഴിഞ്ഞു. റിയല്‍ എസ്‌റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍, പ്രോപ്പര്‍ട്ടി മാനേജ്‌മെന്‍റ്, ട്രാവല്‍, റീട്ടെയില്‍ തുടങ്ങിയ വിവിധ മേഖലകളില്‍  തുടർന്ന്  നിറസാന്നിധ്യമായി.  ഫ്‌ളവേഴ്‌സ് ടിവി യുഎസ്എയുടെ ഡയറക്ടര്‍ കൂടിയായ സിജോ തൃശൂർ മാള സ്വദേശിയാണ്‌. 
റിയൽ എസ്റ്റേറ്റ് ബിസിനസിൽ വിജയഗാഥ രചിച്ച സിജോയെ തേടി നിരവധി ബിസിനസ്  പുരസ്കാരങ്ങൾ  എത്തി.  മാക്സ് അവാർഡ് -2015, പ്ലാറ്റിനം ടോപ്പ് അവാർഡ് (2017, 2018), ഓസ്റ്റിൻ ബിസിനസ് ജേർണൽ അവാർഡ്-2018  എന്നിവ മികവിന് അംഗീകാരമായി  ലഭിച്ചു. റിയല്‍ എസ്റ്റേറ്റ് രംഗത്ത് 102.3 മില്യണ്‍ ഡോളറിന്‍റെ ബിസിനസ് നേടി 2017 ലെ  ഓസ്റ്റിന്‍ ബിസിനസ് ജേര്‍ണല്‍ അവാര്‍ഡ് കരസ്ഥമാക്കി.   
സാമൂഹ്യസേവന ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്  സിജോ വടക്കൻ.  ട്രിനിറ്റി ഫൗണ്ടേഷൻ ചാരിറ്റി സ്‌ഥാപകനായ അദ്ദേഹം  2013ൽ ഛത്തിസ്ഗഡിലെ ജഗദൽപുർ സീറോ മലബാർ രൂപതയിലെ ആദിവാസി  കുട്ടികൾക്കായി ഹോളിഫാമിലി സ്കൂൾ  നിർമ്മിച്ച് നൽകി. അമേരിക്ക, എത്യോപ്യ എന്നിവിടങ്ങിലും ട്രിനിറ്റി ഫൗണ്ടേഷന്റെ കരുണയുടെ കരങ്ങൾ എത്തുന്നുണ്ട്.  
ഏഴ് സംസ്ഥാന അവാർഡുകൾ സ്വന്തമാക്കിയ ചോല, ജോസഫ് എന്നീ മലയാള സിനിമകളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും സിജോ വടക്കാനാണ്.  മതാധ്യാപകനായും സേവനമനുഷ്ഠിക്കുന്നു. ലിറ്റി വടക്കനാണ് ഭാര്യ. അലൻ, ആൻ എന്നിവര്‍ മക്കൾ.
ജോയ് ആലൂക്കാസ്: 
ജോയ് ആലൂക്കാസ് ഇന്ത്യ ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടറായ ജോയ് ഇന്ന് മലയാളികളുടെ അഭിമാനമാണ്. അബുദാബിയിൽ ചെറിയൊരു ഷോറൂം തുടങ്ങി, പിന്നീട് ദുബായിയിലും ഷാർജയിലും ഗൾഫിൽ അങ്ങോളമിങ്ങോളമായി ബിസിനസ് സാമ്രാജ്യം വികസിപ്പിച്ച ജോയ് ആലൂക്കാസ് 2002ൽ കേരളത്തിലേക്കും  വ്യവസായം വികസിപ്പിച്ചു.
ചെന്നൈയിൽ ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂം ജോയ് ആലൂക്കാസിനെ "ലിംക ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്സിന് അർഹനാക്കി.ഇന്ത്യയ്ക്കും ഗൾഫ് രാജ്യങ്ങൾക്കും പുറമേ, അമേരിക്ക, ഇംഗ്ലണ്ട്, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലായി 140 ലേറെ ഷോറൂമുകളുണ്ട്. 
 "മാൾ ഓഫ് ജോയ്"  - ഷോപ്പിംഗ് മാൾ , ജോയ് ആലൂക്കാസ് മണി എക്സ്ചേഞ്ച്, ജോയ് ആലൂക്കാസ് ലൈഫ് സ്റ്റൈൽ ഡവലപ്പേഴ്സ്, ജോളി  സിൽക്‌സ്   തുടങ്ങി വൈവിധ്യമായ മേഖലകളിലും അദ്ദേഹം സാന്നിധ്യമറിയിച്ചു. ടൈംസ് ഗ്രൂപ്പ്, റീട്ടെയിൽ മിഡിൽ ഈസ്റ്റ്, അറേബ്യൻ ബിസിനസ് മാഗസിൻ, ജെം ആൻഡ് ജൂവലറി ട്രേഡ് കൗൺസിൽ, ഹുറൂൺ എന്നിവയുൾപ്പെടെ നിരവധി ദേശീയ-അന്തർദേശീയ പുരസ്‌കാരങ്ങൾ ജോയ് ആലുക്കാസിനെ തേടിയെത്തിയിട്ടുണ്ട്. 
വ്യവസായത്തിനു പുറമേ ആതുരസേവന രംഗത്തും സാമൂഹ്യസേവനരംഗത്തും ജോയ് ആലൂക്കാസ് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കേരളത്തെ വിഴുങ്ങിയ പ്രളയത്തിൽ ഭവനരഹിതരായ നൂറുകണക്കിന് കുടുംബങ്ങൾക്ക് അദ്ദേഹം സഹായഹസ്തമേകി.  സന്നദ്ധപ്രവർത്തനങ്ങൾക്കായി അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ജോയ് ആലൂക്കാസ് ഫൗണ്ടേഷനും പ്രവർത്തിക്കുന്നുണ്ട്. 

ഹൂസ്റ്റൺ: ഓഗസ്റ്റ് ഒന്നു മുതൽ നാലുവരെ  ഹൂസ്റ്റണിൽ നടക്കുന്ന സീറോ മലബാർ ദേശീയ കൺവൻഷനു  പിന്തുണയേകി  പ്രമുഖ മലയാളി വ്യവസായികളായ ജോയ് ആലുക്കാസും സിജോ വടക്കനും. 

ജോയ് ആലുക്കാസ്‌ ചെയർമാനായുള്ള ജോയ് ആലൂക്കാസ് ജൂവലറി ഗ്രൂപ്പും,  സിജോ വടക്കൻ നേതൃത്വം നൽകുന്ന  ട്രിനിറ്റി ഗ്രൂപ്പുമാണ് (ഓസ്റ്റിൻ, ടെക്സസ്) ദേശീയ കൺവൻഷന്റെ പ്രധാന സ്പോൺസേഴ്‌.  റാഫിൾ ടിക്കറ്റ്  സമ്മാനം ബിഎംഡബ്ല്യു കാർ സ്പോൺസർ ചെയ്തിരിക്കുന്നത് ജോയ് ആലൂക്കാസാണ്.  18 ലക്ഷം ഡോളറാണ് 2019 കൺവൻഷനു മൊത്തം ചെലവ് പ്രതീക്ഷിക്കപ്പെടുന്നത്.

സിജോ വടക്കൻ: 2004ൽ അമേരിക്കയിലെത്തിയ സിജോ വടക്കൻ 2006 ലാണ് ട്രിനിറ്റി ടെക്സാസ് റിയാലിറ്റി ആരംഭിക്കുന്നത്. ചെറിയ കാലം കൊണ്ടുതന്നെ റിയൽ എസ്റ്റേറ്റ് രംഗത്ത് വിജയവും സ്വീകാര്യതയും അദ്ദേഹത്തിനു  നേടാൻ  കഴിഞ്ഞു. റിയല്‍ എസ്‌റ്റേറ്റ്, കണ്‍സ്ട്രക്ഷന്‍, പ്രോപ്പര്‍ട്ടി മാനേജ്‌മെന്‍റ്, ട്രാവല്‍, റീട്ടെയില്‍ തുടങ്ങിയ വിവിധ മേഖലകളില്‍  തുടർന്ന്  നിറസാന്നിധ്യമായി.  ഫ്‌ളവേഴ്‌സ് ടിവി യുഎസ്എയുടെ ഡയറക്ടര്‍ കൂടിയായ സിജോ തൃശൂർ മാള സ്വദേശിയാണ്‌. 

 

റിയൽ എസ്റ്റേറ്റ് ബിസിനസിൽ വിജയഗാഥ രചിച്ച സിജോയെ തേടി നിരവധി ബിസിനസ്  പുരസ്കാരങ്ങൾ  എത്തി.  മാക്സ് അവാർഡ് -2015, പ്ലാറ്റിനം ടോപ്പ് അവാർഡ് (2017, 2018), ഓസ്റ്റിൻ ബിസിനസ് ജേർണൽ അവാർഡ്-2018  എന്നിവ മികവിന് അംഗീകാരമായി  ലഭിച്ചു. റിയല്‍ എസ്റ്റേറ്റ് രംഗത്ത് 102.3 മില്യണ്‍ ഡോളറിന്‍റെ ബിസിനസ് നേടി 2017 ലെ  ഓസ്റ്റിന്‍ ബിസിനസ് ജേര്‍ണല്‍ അവാര്‍ഡ് കരസ്ഥമാക്കി.    സാമൂഹ്യസേവന ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്  സിജോ വടക്കൻ.  ട്രിനിറ്റി ഫൗണ്ടേഷൻ ചാരിറ്റി സ്‌ഥാപകനായ അദ്ദേഹം  2013ൽ ഛത്തിസ്ഗഡിലെ ജഗദൽപുർ സീറോ മലബാർ രൂപതയിലെ ആദിവാസി  കുട്ടികൾക്കായി ഹോളിഫാമിലി സ്കൂൾ  നിർമ്മിച്ച് നൽകി. അമേരിക്ക, എത്യോപ്യ എന്നിവിടങ്ങിലും ട്രിനിറ്റി ഫൗണ്ടേഷന്റെ കരുണയുടെ കരങ്ങൾ എത്തുന്നുണ്ട്.  ഏഴ് സംസ്ഥാന അവാർഡുകൾ സ്വന്തമാക്കിയ ചോല, ജോസഫ് എന്നീ മലയാള സിനിമകളുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും സിജോ വടക്കാനാണ്.  മതാധ്യാപകനായും സേവനമനുഷ്ഠിക്കുന്നു. ലിറ്റി വടക്കനാണ് ഭാര്യ. അലൻ, ആൻ എന്നിവര്‍ മക്കൾ.

 

 

ജോയ് ആലൂക്കാസ്: ജോയ് ആലൂക്കാസ് ഇന്ത്യ ലിമിറ്റഡിന്‍റെ മാനേജിംഗ് ഡയറക്ടറായ ജോയ് ഇന്ന് മലയാളികളുടെ അഭിമാനമാണ്. അബുദാബിയിൽ ചെറിയൊരു ഷോറൂം തുടങ്ങി, പിന്നീട് ദുബായിയിലും ഷാർജയിലും ഗൾഫിൽ അങ്ങോളമിങ്ങോളമായി ബിസിനസ് സാമ്രാജ്യം വികസിപ്പിച്ച ജോയ് ആലൂക്കാസ് 2002ൽ കേരളത്തിലേക്കും  വ്യവസായം വികസിപ്പിച്ചു.ചെന്നൈയിൽ ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂം ജോയ് ആലൂക്കാസിനെ "ലിംക ബുക്ക് ഓഫ് വേൾഡ് റിക്കാർഡ്സിന് അർഹനാക്കി.ഇന്ത്യയ്ക്കും ഗൾഫ് രാജ്യങ്ങൾക്കും പുറമേ, അമേരിക്ക, ഇംഗ്ലണ്ട്, സിംഗപ്പൂർ, മലേഷ്യ എന്നിവിടങ്ങളിലായി 140 ലേറെ ഷോറൂമുകളുണ്ട്. "മാൾ ഓഫ് ജോയ്"  - ഷോപ്പിംഗ് മാൾ , ജോയ് ആലൂക്കാസ് മണി എക്സ്ചേഞ്ച്, ജോയ് ആലൂക്കാസ് ലൈഫ് സ്റ്റൈൽ ഡവലപ്പേഴ്സ്, ജോളി  സിൽക്‌സ്   തുടങ്ങി വൈവിധ്യമായ മേഖലകളിലും അദ്ദേഹം സാന്നിധ്യമറിയിച്ചു. ടൈംസ് ഗ്രൂപ്പ്, റീട്ടെയിൽ മിഡിൽ ഈസ്റ്റ്, അറേബ്യൻ ബിസിനസ് മാഗസിൻ, ജെം ആൻഡ് ജൂവലറി ട്രേഡ് കൗൺസിൽ, ഹുറൂൺ എന്നിവയുൾപ്പെടെ നിരവധി ദേശീയ-അന്തർദേശീയ പുരസ്‌കാരങ്ങൾ ജോയ് ആലുക്കാസിനെ തേടിയെത്തിയിട്ടുണ്ട്. 

 

വ്യവസായത്തിനു പുറമേ ആതുരസേവന രംഗത്തും സാമൂഹ്യസേവനരംഗത്തും ജോയ് ആലൂക്കാസ് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കേരളത്തെ വിഴുങ്ങിയ പ്രളയത്തിൽ ഭവനരഹിതരായ നൂറുകണക്കിന് കുടുംബങ്ങൾക്ക് അദ്ദേഹം സഹായഹസ്തമേകി.  സന്നദ്ധപ്രവർത്തനങ്ങൾക്കായി അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ ജോയ് ആലൂക്കാസ് ഫൗണ്ടേഷനും പ്രവർത്തിക്കുന്നുണ്ട്. 

 Latest

Copyrights@2016.