latest

ബഹിരാകാശ ഗവേഷണ രംഗത്തെ ഏറ്റവും വലിയ ദൗത്യവുമായി ഇന്ത്യ.

Tiju Kannampally  ,  2019-07-09 10:01:10pmm

 

ജൂലൈ 15 ന് പുലർച്ചെ ലോകശ്രദ്ധ ഒന്നടങ്കം 
ഇന്ത്യയിലായിരിക്കും. കാരണം ബഹിരാകാശ ഗവേഷണ രംഗത്തെ ഏറ്റവും വലിയൊരു 
ദൗത്യമാണ് ഇന്ത്യയിൽ അന്ന് നടക്കുക. മുൻനിര ബഹിരാകാശ ഏജൻസികൾക്ക് 
പോലും നിരവധി തവണ പരാജയപ്പെട്ട വലിയൊരു ദൗത്യമാണ് ഐഎസ്ആർഒ 
ഏറ്റെടുത്തിരിക്കുന്നത്. അതെ ജൂലൈ 15 ന് പുലർച്ചെ 2.51 ന് ശ്രീഹരിക്കോട്ടയിലെ 
സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ 
ചാന്ദ്രയാൻ 2 പേടകം പറന്നുയരും.
ലോകം ഏറെ പ്രതീക്ഷയോടെയാണ് ഐഎസ്ആർഒയുടെ ഈ ദൗത്യത്തെ
വീക്ഷിക്കുന്നത്. ബഹിരാകാശ വിപണിയിൽ ചെലവ് കുറഞ്ഞ സേവനങ്ങള്‍ക്ക് 
പേരുകേട്ട ഐഎസ്ആർഒയുടെ ഈ ദൗത്യം കൂടി വിജയിച്ചാൽ ലോകം തന്നെ 
ഇന്ത്യയ്ക്ക് കീഴിലാകും. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അസൂയയോടെയാണ് 
ഐഎസ്ആർഒയുടെ ഓരോ കുതിപ്പും നോക്കികാണുന്നത്.
ഇന്ത്യ ആകാംക്ഷാപൂർവം കാത്തിരിക്കുകയാണ്. ശ്രീഹരിക്കോട്ടയിലെ ലോഞ്ച്പാഡിൽ 
അഗ്നിപടർത്തി ജിഎസ്എൽവി റോക്കറ്റ് ചന്ദ്രയാൻ 2 ദൗത്യവുമായി പറന്നുപൊങ്ങുന്ന 
നിമിഷത്തിനായി. ആദ്യ ചാന്ദ്രപദ്ധതിയായ ചന്ദ്രയാൻ 1ന്റെ പത്താം വാർഷികത്തിൽ 
ഈ യാത്ര പുറപ്പെടുന്നത് ആകസ്മികമാകാമെങ്കിലും തിളക്കം കൂട്ടുന്ന ഘടകം തന്നെ. 
ജിഎസ്എൽവി ശ്രേണിയിലെ ഏറ്റവും വികസിത റോക്കറ്റായ മാർക് ത്രീയാണ് 
ചന്ദ്രയാൻ വഹിക്കുന്നത്. നാലായിരം കിലോയിലധികം ഭാരവാഹകശേഷിയുള്ള 
റോക്കറ്റ് ഐഎസ്ആർഓയുടെ ഫാറ്റ്ബോയ് എന്നറിയപ്പെടുന്നു.
ചന്ദ്രനിൽ വെള്ളം, ടൈറ്റാനിയം, കാൽസ്യം, മഗ്നീഷ്യം, അലുമിനിയം, ഇരുമ്പ് എന്നീ 
ലോഹങ്ങളുടെ സാന്നിധ്യം, ചന്ദ്രൻ ഒരുകാലത്തു പൂർണമായും ഉരുകിയ 
അവസ്ഥയിലായിരുന്നു എന്നുള്ള മാഗ്മ ഓഷൻ ഹൈപ്പോത്തിസിസിന്റെ
സ്ഥിരീകരണം എന്നിവയെല്ലാം ചന്ദ്രയാൻ 1 ദൗത്യത്തിന്റെ നിർണായക 
സംഭാവനകളായിരുന്നു. ഇതിന്റെ തുടർച്ചയാണു ചന്ദ്രയാൻ 2ൽ രാജ്യം ലക്ഷ്യമിടുന്നത്.
800 കോടി രൂപ ചെലവിലാണ് ചന്ദ്രയാൻ 2 ഒരുക്കിയെടുക്കുന്നത്. 200 കോടി 
വിക്ഷേപണത്തിനും 600 കോടി ഉപഗ്രഹത്തിനും. 2014 ക്രിസ്റ്റഫർ നോലാൻ 
സംവിധാനം ചെയ്തിറക്കിയ ഇന്റർസ്റ്റെല്ലാർ എന്ന ബിഗ്ബജറ്റ് (1062 കോടി രൂപ) 
സയൻസ് ഫിക്‌ഷൻ ചലച്ചിത്രത്തേക്കാളും ചെലവ് കുറവ്.

ജൂലൈ 15 ന് പുലർച്ചെ ലോകശ്രദ്ധ ഒന്നടങ്കം ഇന്ത്യയിലായിരിക്കും. കാരണം ബഹിരാകാശ ഗവേഷണ രംഗത്തെ ഏറ്റവും വലിയൊരു ദൗത്യമാണ് ഇന്ത്യയിൽ അന്ന് നടക്കുക. മുൻനിര ബഹിരാകാശ ഏജൻസികൾ പോലും നിരവധി തവണ പരാജയപ്പെട്ട വലിയൊരു ദൗത്യമാണ് ഐഎസ്ആർഒ ഏറ്റെടുത്തിരിക്കുന്നത്. ജൂലൈ 15 ന് പുലർച്ചെ 2.51 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്ന് ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചാന്ദ്രയാൻ 2 പേടകം പറന്നുയരും. ലോകം ഏറെ പ്രതീക്ഷയോടെയാണ് ഐഎസ്ആർഒയുടെ ഈ ദൗത്യത്തെ വീക്ഷിക്കുന്നത്. ബഹിരാകാശ വിപണിയിൽ ചെലവ് കുറഞ്ഞ സേവനങ്ങള്‍ക്ക് പേരുകേട്ട ഐഎസ്ആർഒയുടെ ഈ ദൗത്യം കൂടി വിജയിച്ചാൽ ലോകം തന്നെ ഇന്ത്യയ്ക്ക് കീഴിലാകും.അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അസൂയയോടെയാണ് ഐഎസ്ആർഒയുടെ ഓരോ കുതിപ്പും നോക്കികാണുന്നത്.

ഇന്ത്യ ആകാംക്ഷാപൂർവം കാത്തിരിക്കുകയാണ്. ശ്രീഹരിക്കോട്ടയിലെ ലോഞ്ച്പാഡിൽ അഗ്നിപടർത്തി ജിഎസ്എൽവി റോക്കറ്റ് ചന്ദ്രയാൻ 2 ദൗത്യവുമായി പറന്നുപൊങ്ങുന്ന നിമിഷത്തിനായി. ആദ്യ ചാന്ദ്രപദ്ധതിയായ ചന്ദ്രയാൻ 1ന്റെ പത്താം വാർഷികത്തിൽ ഈ യാത്ര പുറപ്പെടുന്നത് ആകസ്മികമാകാമെങ്കിലും തിളക്കം കൂട്ടുന്ന ഘടകം തന്നെ. ജിഎസ്എൽവി ശ്രേണിയിലെ ഏറ്റവും വികസിത റോക്കറ്റായ മാർക് ത്രീയാണ് ചന്ദ്രയാൻ വഹിക്കുന്നത്. നാലായിരം കിലോയിലധികം ഭാരവാഹകശേഷിയുള്ള റോക്കറ്റ് ഐഎസ്ആർഓയുടെ ഫാറ്റ്ബോയ് എന്നറിയപ്പെടുന്നു. ചന്ദ്രനിൽ വെള്ളം, ടൈറ്റാനിയം, കാൽസ്യം, മഗ്നീഷ്യം, അലുമിനിയം, ഇരുമ്പ് എന്നീ ലോഹങ്ങളുടെ സാന്നിധ്യം, ചന്ദ്രൻ ഒരുകാലത്തു പൂർണമായും ഉരുകിയ അവസ്ഥയിലായിരുന്നു എന്നുള്ള മാഗ്മ ഓഷൻ ഹൈപ്പോത്തിസിസിന്റെസ്ഥിരീകരണം എന്നിവയെല്ലാം ചന്ദ്രയാൻ 1 ദൗത്യത്തിന്റെ നിർണായക സംഭാവനകളായിരുന്നു. ഇതിന്റെ തുടർച്ചയാണു ചന്ദ്രയാൻ 2ൽ രാജ്യം ലക്ഷ്യമിടുന്നത്. 800 കോടി രൂപ ചെലവിലാണ് ചന്ദ്രയാൻ 2 ഒരുക്കിയെടുക്കുന്നത്. 200 കോടി വിക്ഷേപണത്തിനും 600 കോടി ഉപഗ്രഹത്തിനും. 2014 ക്രിസ്റ്റഫർ നോലാൻ സംവിധാനം ചെയ്തിറക്കിയ ഇന്റർസ്റ്റെല്ലാർ എന്ന ബിഗ്ബജറ്റ് (1062 കോടി രൂപ) സയൻസ് ഫിക്‌ഷൻ ചലച്ചിത്രത്തേക്കാളും ചെലവ് കുറവ്.

 

 



Latest

Copyrights@2016.