latest

മെൽബൺ സിറോമലബാർ രൂപത കത്തോലിക്ക കോൺഗ്രസ് രൂപീകരിച്ചു.

Tiju Kannampally  ,  2019-07-11 02:27:26amm

 

മെൽബൺ : മെൽബൺ സിറോമലബാർ രൂപതയുടെ നേതൃത്വത്തിൽ കത്തോലിക്ക 
കോൺഗ്രസ് രൂപീകരിച്ചു. രൂപത കേന്ദ്രത്തിൽ വച്ച് വിവിധ മേഖലകളിൽ നിന്നുള്ള 
അൽമായ നേതാകളുടെ സംഗമം നടന്നു. രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം 
ആരംഭിച്ച സമ്മേളനം മെൽബൺ രൂപത അദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ 
ഉദ്ഘാടനം ചെയ്തു.
വിഗാരി ജനറൽ മോൺ ഫ്രാൻസിസ് കോലഞ്ചേരി ആമുഖ പ്രഭാഷണം നടത്തി. 
സമ്മേളനത്തിൽ ജോണിക്കുട്ടി നെല്ലികുന്നത് പ്രസിഡന്റ്, ജെയ്‌സ് ആലപ്പാടൻ വൈസ് 
പ്രസിഡന്റ്, വിനോദ് കൊല്ലംകുളം സെക്രട്ടറി, ലാൽ ജോസ് പുത്തൻപറമ്പിൽ ട്രെഷറർ 
എന്നിവരെ തിരഞ്ഞെടുത്തു. സമ്മേളനത്തിന് രൂപത ഡയറക്ടർ ഫാ. ലിയോൺസ് 
മൂശാരിപ്പറമ്പിൽ യൂത്ത് അപ്പസ്‌തോലേറ്റ് ഡയറക്ടർ സോജിൻ എന്നിവർ നേതൃത്വം 
നൽകി.

മെൽബൺ : മെൽബൺ സിറോമലബാർ രൂപതയുടെ നേതൃത്വത്തിൽ കത്തോലിക്ക കോൺഗ്രസ് രൂപീകരിച്ചു. രൂപത കേന്ദ്രത്തിൽ വച്ച് വിവിധ മേഖലകളിൽ നിന്നുള്ള അൽമായ നേതാകളുടെ സംഗമം നടന്നു. രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം ആരംഭിച്ച സമ്മേളനം മെൽബൺ രൂപത അദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ ഉദ്ഘാടനം ചെയ്തു.

വിഗാരി ജനറൽ മോൺ ഫ്രാൻസിസ് കോലഞ്ചേരി ആമുഖ പ്രഭാഷണം നടത്തി. സമ്മേളനത്തിൽ ജോണിക്കുട്ടി നെല്ലികുന്നത് പ്രസിഡന്റ്, ജെയ്‌സ് ആലപ്പാടൻ വൈസ് പ്രസിഡന്റ്, വിനോദ് കൊല്ലംകുളം സെക്രട്ടറി, ലാൽ ജോസ് പുത്തൻപറമ്പിൽ ട്രെഷറർ എന്നിവരെ തിരഞ്ഞെടുത്തു. സമ്മേളനത്തിന് രൂപത ഡയറക്ടർ ഫാ. ലിയോൺസ് മൂശാരിപ്പറമ്പിൽ യൂത്ത് അപ്പസ്‌തോലേറ്റ് ഡയറക്ടർ സോജിൻ എന്നിവർ നേതൃത്വം നൽകി.

 



Latest

Copyrights@2016.