latest

ജില്ലകളെ വെള്ളത്തിൽ മുക്കി കാലവർഷം ശക്തിപ്പെട്ടു

Tiju Kannampally  ,  2019-08-07 09:41:57pmm

 

കോട്ടയം∙ ജില്ലകളെ വെള്ളത്തിൽ മുക്കി കാലവർഷം ശക്തിപ്പെട്ടു. കേരളത്തിന്റെ
വടക്കൻ ജില്ലകളിലും ഇടുക്കിയിലും കനത്ത മഴയും നാശനഷ്ടവുമുണ്ടായി. പാലക്കാട് 
അട്ടപ്പാടിയില്‍ വീടിനുമുകളില്‍ മരണം വീണ് ചൂണ്ടകുളം ഊരിലെ കാര 
മരിച്ചു. ഇടുക്കിയില്‍ കനത്ത മഴ തുടരുകയാണ്. മൂന്നാറിൽ വീടുകളിൽ വെള്ളം കയറി.
വാഹനങ്ങൾ മുങ്ങി. ഇരവികുളം റോഡിലെ പെരിയവാര പാലത്തിന് മുകളിൽ വെള്ളം
കയറിയ സ്ഥിതിയിലാണ്. പീരുമേട്ടിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.
കണ്ണൂര്‍ അടക്കാത്തോട്, നെല്ലിയോട് മേഖലകളിലും മലപ്പുറം കരുളായി വനത്തിലും
ഉരുള്‍പൊട്ടി. വളപട്ടണം പുഴ കരകവിഞ്ഞതോടെ പറശ്ശിനിക്കടവ് മുത്തപ്പന്‍
ക്ഷേത്രത്തില്‍ വെള്ളംകയറി. നിലമ്പൂര്‍ ടൗണിലെ ജനതാപ്പടിയില്‍
സംസ്ഥാനപാതയില്‍ വെള്ളം കയറി. കോഴിക്കോട് അടിവാരം കണ്ണപ്പന്‍കുണ്ട് 
വരാല്‍മൂലയിലും ഉരുള്‍പൊട്ടി. ഇരുവഞ്ഞിപ്പുഴയിലും ചാലിയാറിലും ജലനിരപ്പ്
ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. അമ്പായത്തോടിൽ 32
കുടുംബങ്ങളിലെ 132 പേരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. കോഴിക്കോട്ട് കിഴക്കന്‍
മലയോര മേഖലകളില്‍ മഴ തുടരുകയാണ്. നാടുകാണി ചുരത്തിന് സമീപം
മണ്ണിടിച്ചിലുണ്ടായെങ്കിലും ഗതാഗതം തടസ്സപ്പെട്ടിട്ടില്ല.

കോട്ടയം : ജില്ലകളെ വെള്ളത്തിൽ മുക്കി കാലവർഷം ശക്തിപ്പെട്ടു. കേരളത്തിന്റെ വടക്കൻ ജില്ലകളിലും ഇടുക്കിയിലും കനത്ത മഴയും നാശനഷ്ടവുമുണ്ടായി. പാലക്കാട് അട്ടപ്പാടിയില്‍ വീടിനുമുകളില്‍ മരണം വീണ് ചൂണ്ടകുളം ഊരിലെ കാര മരിച്ചു. ഇടുക്കിയില്‍ കനത്ത മഴ തുടരുകയാണ്. മൂന്നാറിൽ വീടുകളിൽ വെള്ളം കയറി. വാഹനങ്ങൾ മുങ്ങി. ഇരവികുളം റോഡിലെ പെരിയവാര പാലത്തിന് മുകളിൽ വെള്ളം കയറിയ സ്ഥിതിയിലാണ്. പീരുമേട്ടിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.

 

കണ്ണൂര്‍ അടക്കാത്തോട്, നെല്ലിയോട് മേഖലകളിലും മലപ്പുറം കരുളായി വനത്തിലും ഉരുള്‍പൊട്ടി. വളപട്ടണം പുഴ കരകവിഞ്ഞതോടെ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ വെള്ളംകയറി. നിലമ്പൂര്‍ ടൗണിലെ ജനതാപ്പടിയില്‍ സംസ്ഥാനപാതയില്‍ വെള്ളം കയറി. കോഴിക്കോട് അടിവാരം കണ്ണപ്പന്‍കുണ്ട് വരാല്‍മൂലയിലും ഉരുള്‍പൊട്ടി. ഇരുവഞ്ഞിപ്പുഴയിലും ചാലിയാറിലും ജലനിരപ്പ് ഉയർന്നതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. അമ്പായത്തോടിൽ 32കുടുംബങ്ങളിലെ 132 പേരെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. കോഴിക്കോട്ട് കിഴക്കന്‍ മലയോര മേഖലകളില്‍ മഴ തുടരുകയാണ്. നാടുകാണി ചുരത്തിന് സമീപം മണ്ണിടിച്ചിലുണ്ടായെങ്കിലും ഗതാഗതം തടസ്സപ്പെട്ടിട്ടില്ല.

 

 

 

 

 

 

 

 

 

 

 



Latest

Copyrights@2016.