latest

മണർകാട് എട്ടു നോമ്പ് പെരുന്നാൾ സമാപിച്ചു.

Editor  ,  2019-09-09 03:40:33amm

 

മണർകാട് ∙ അനുഗ്രഹ നിറവിന്റെ ആയിരക്കണക്കിനു സാക്ഷ്യങ്ങളുമായി സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടു നോമ്പ് പെരുന്നാൾ സമാപിച്ചു. ഇന്നലെ പുലർച്ചെ മുതൽ വൻ ഭക്തജന തിരക്കാണ് പാച്ചോർ നേർച്ച വാങ്ങുന്നതിന് അനുഭവപ്പെട്ടത്.  1501 പറ അരിയുടെ പാച്ചോറാണ് നേർച്ചയ്ക്കായി തയാറാക്കിയിരുന്നത്. എട്ടു നോമ്പിനോടനുബന്ധിച്ചു തുറന്ന പരിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം...

മണർകാട് ∙ അനുഗ്രഹ നിറവിന്റെ ആയിരക്കണക്കിനു സാക്ഷ്യങ്ങളുമായി സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടു നോമ്പ് പെരുന്നാൾ സമാപിച്ചു. ഇന്നലെ പുലർച്ചെ മുതൽ വൻ ഭക്തജന തിരക്കാണ് പാച്ചോർ നേർച്ച വാങ്ങുന്നതിന് അനുഭവപ്പെട്ടത്.  1501 പറ അരിയുടെ പാച്ചോറാണ് നേർച്ചയ്ക്കായി തയാറാക്കിയിരുന്നത്. എട്ടു നോമ്പിനോടനുബന്ധിച്ചു തുറന്ന പരിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം ദർശിക്കാൻ കത്തീഡ്രലിലേക്കു വിശ്വാസികളുടെ ഒഴുക്കു തുടരുകയാണ്.  14ന് സന്ധ്യാ പ്രാർഥന സമയത്താണ് നട അടയ്ക്കൽ. അതു വരെ ഛായാചിത്രം ദർശിക്കാൻ ക്തർക്കു വിപുലമായ സൗകര്യങ്ങൾ കത്തീഡ്രലിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്നുമുതൽ 14 വരെ രാവിലെ 7ന് കുർബാനയ്ക്ക് മെത്രാപ്പോലീത്തമാർ കുർബാനയ്ക്കു മുഖ്യ കാർമികത്വം വഹിക്കും.

 



Latest

Copyrights@2016.