latest

5 വയസ്സുകാരനെ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട 4 സ്ത്രീകൾ അറസ്റ്റിൽ

Editor  ,  2019-09-20 08:52:38pmm

 

ദുബായ് ∙ ദെയ്റ അൽ റീഫ് മാളിൽ 5 വയസ്സുകാരനെ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട 4 സ്ത്രീകൾ അറസ്റ്റിൽ. കുട്ടിയെ വളർത്തിയ 2 സ്ത്രീകളും അവരുടെ സുഹൃത്തുക്കളുമാണു പിടിയിലായത്. 12 ദിവസം നീണ്ട ദുരൂഹതകൾക്ക് ഒടുവിലാണു നാടകീയ വഴിത്തിരിവ്. വർഷങ്ങൾക്കു മുൻപു യഥാർഥ അമ്മ ഉപേക്ഷിച്ചുപോയ കുട്ടിയെ വളർത്താൻ ഏൽപിച്ചവരും കയ്യൊഴിയുകയായിരുന്നു. കുട്ടിയെ ഒഴിവാക്കാൻ നാടകം ആസൂത്രണം ചെയ്തതാണെന്നു ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചതായി മുറഖബാദ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അലി ഗാനിം പറഞ്ഞു.
കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താൻ സമൂഹമാധ്യമങ്ങളിലൂടെ പൊതു ജനസഹായം തേടിയ പൊലീസിനു ഷാർജയിൽ നിന്നു വന്ന ഫോൺ കോളാണു വഴിത്തിരിവായത്. കുട്ടിയെയും അമ്മയെയും കണ്ടുവെന്നു വിളിച്ചയാൾ പറഞ്ഞു. ഉടൻ അന്വേഷണം നടത്തിയ പൊലീസ് ഈ സ്ത്രീയെ കയ്യോടെ പിടികൂടുകയായിരുന്നു.
പൊലീസ് വിശദീകരണം ഇങ്ങനെ: 2014ൽ ജനിച്ച കുട്ടിയെ ദിവസങ്ങൾക്കുള്ളിൽ സുഹൃത്തായ ഇവരെ ഏൽപിച്ച് ഏഷ്യക്കാരിയായ അമ്മ നാടുവിട്ടു. ഉടൻ വരാമെന്നു പറഞ്ഞ പോയ അവരെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ല. ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 
കുട്ടി സ്കൂളിൽ പോകാറായതോടെ ഇവർക്കു സാമ്പത്തിക ബാധ്യത കൂടി. തുടർന്ന് ഒരു സുഹൃത്തിന്റെ ഉപദേശപ്രകാരം കുട്ടിയെ മുറഖബാദിലെ അൽ ബുതൈനയിൽ താമസിക്കുന്ന സ്ത്രീയെ ഏൽപിച്ചു. എന്നാൽ ഇവർക്കും അധികനാൾ പരിപാലിക്കാനായില്ല. ഈ സ്ത്രീയുടെ സുഹൃത്താണ് കുട്ടിയെ ഒഴിവാക്കാനുള്ള ഉപായം ഉപദേശിച്ചത്. 
മാളിൽ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയെന്ന കഥ പൊലീസിനെ ധരിപ്പിച്ച് ഇവർ കുട്ടിയെ ഒഴിവാക്കി.ഡിഎൻഎ പരിശോധനയിൽ നാലു സ്ത്രീകൾക്കും കുട്ടിയുമായി രക്തബന്ധമില്ലെന്നു വ്യക്തമായി.കുറച്ചുദിവസത്തിനകം തന്നെ പൊലീസ് ഉദ്യോഗസ്ഥർക്കു പ്രിയങ്കരനായ കുട്ടി ഇപ്പോൾ ദുബായ് ഫൗണ്ടേഷൻ ഫോർ വിമൻ ആൻഡ് ചിൽഡ്രന്റെ സംരക്ഷണയിലാണ്. ഇംഗ്ലിഷ് സംസാരിക്കുന്ന കുട്ടിയോട് അച്ഛനെക്കുറിച്ചു ചോദിക്കുമ്പോൾ സൂപ്പർമാൻ എന്നാണു മറുപടി. കുട്ടിയുടെ രക്ഷിതാക്കൾ ഏതു രാജ്യക്കാരാണെന്ന വിവരം അറിവായിട്ടില്ല

ദുബായ് : ദെയ്റ അൽ റീഫ് മാളിൽ 5 വയസ്സുകാരനെ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട 4 സ്ത്രീകൾ അറസ്റ്റിൽ. കുട്ടിയെ വളർത്തിയ 2 സ്ത്രീകളും അവരുടെ സുഹൃത്തുക്കളുമാണു പിടിയിലായത്. 12 ദിവസം നീണ്ട ദുരൂഹതകൾക്ക് ഒടുവിലാണു നാടകീയ വഴിത്തിരിവ്. വർഷങ്ങൾക്കു മുൻപു യഥാർഥ അമ്മ ഉപേക്ഷിച്ചുപോയ കുട്ടിയെ വളർത്താൻ ഏൽപിച്ചവരും കയ്യൊഴിയുകയായിരുന്നു. കുട്ടിയെ ഒഴിവാക്കാൻ നാടകം ആസൂത്രണം ചെയ്തതാണെന്നു ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചതായി മുറഖബാദ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അലി ഗാനിം പറഞ്ഞു.

 

കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താൻ സമൂഹമാധ്യമങ്ങളിലൂടെ പൊതു ജനസഹായം തേടിയ പൊലീസിനു ഷാർജയിൽ നിന്നു വന്ന ഫോൺ കോളാണു വഴിത്തിരിവായത്. കുട്ടിയെയും അമ്മയെയും കണ്ടുവെന്നു വിളിച്ചയാൾ പറഞ്ഞു. ഉടൻ അന്വേഷണം നടത്തിയ പൊലീസ് ഈ സ്ത്രീയെ കയ്യോടെ പിടികൂടുകയായിരുന്നു.

 

പൊലീസ് വിശദീകരണം ഇങ്ങനെ: 2014ൽ ജനിച്ച കുട്ടിയെ ദിവസങ്ങൾക്കുള്ളിൽ സുഹൃത്തായ ഇവരെ ഏൽപിച്ച് ഏഷ്യക്കാരിയായ അമ്മ നാടുവിട്ടു. ഉടൻ വരാമെന്നു പറഞ്ഞ പോയ അവരെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ല. ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. 

 

കുട്ടി സ്കൂളിൽ പോകാറായതോടെ ഇവർക്കു സാമ്പത്തിക ബാധ്യത കൂടി. തുടർന്ന് ഒരു സുഹൃത്തിന്റെ ഉപദേശപ്രകാരം കുട്ടിയെ മുറഖബാദിലെ അൽ ബുതൈനയിൽ താമസിക്കുന്ന സ്ത്രീയെ ഏൽപിച്ചു. എന്നാൽ ഇവർക്കും അധികനാൾ പരിപാലിക്കാനായില്ല. ഈ സ്ത്രീയുടെ സുഹൃത്താണ് കുട്ടിയെ ഒഴിവാക്കാനുള്ള ഉപായം ഉപദേശിച്ചത്. 

 

മാളിൽ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയെന്ന കഥ പൊലീസിനെ ധരിപ്പിച്ച് ഇവർ കുട്ടിയെ ഒഴിവാക്കി.ഡിഎൻഎ പരിശോധനയിൽ നാലു സ്ത്രീകൾക്കും കുട്ടിയുമായി രക്തബന്ധമില്ലെന്നു വ്യക്തമായി.കുറച്ചുദിവസത്തിനകം തന്നെ പൊലീസ് ഉദ്യോഗസ്ഥർക്കു പ്രിയങ്കരനായ കുട്ടി ഇപ്പോൾ ദുബായ് ഫൗണ്ടേഷൻ ഫോർ വിമൻ ആൻഡ് ചിൽഡ്രന്റെ സംരക്ഷണയിലാണ്. ഇംഗ്ലിഷ് സംസാരിക്കുന്ന കുട്ടിയോട് അച്ഛനെക്കുറിച്ചു ചോദിക്കുമ്പോൾ സൂപ്പർമാൻ എന്നാണു മറുപടി. കുട്ടിയുടെ രക്ഷിതാക്കൾ ഏതു രാജ്യക്കാരാണെന്ന വിവരം അറിവായിട്ടില്ല

 



Latest

Copyrights@2016.