latest

കെ സി വൈ എൽ - തലമുറകളുടെ സംഗമത്തിന് - മിഡിൽ ഈസ്റ്റ്യിൽ നിന്നും കെ കെ സി എ സംഘം.

Saju Kannampally  ,  2019-10-26 04:59:27pmm
ചിക്കാഗോ : കെ സി വൈ എൽ ഗോൾഡൻ ജുബിലി  ആഘോഷങ്ങളുടെ ഭാഗമായി നവംബർ 1, 2, 3 തീയതികളിൽ  ചിക്കാഗോയിൽ നടക്കുന്ന തലമുറകളുടെ സംഗമത്തിന് കേരളത്തിന് വെളിയിൽ രൂപം കൊണ്ട ആദ്യ  ക്നാനായ സംഘടനയായ കെ കെ സി എ (കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷൻ) യുടെ പ്രതിനിധി  സംഘം  മിഡിൽ ഈസ്റ്റ്യിൽ നിന്നും പങ്കെടുക്കുന്നു.
 കെ കെ സി എ പ്രസിഡന്റ് ശ്രീ. റെജി അഴകേടത്തിന്റെ നേതൃത്വത്തിൽ ഉള്ള കെ കെ സി എ പ്രതിനിധി  സംഘം  ആഗോളക്നാനായ ജനത മുഴുവൻ ഉറ്റു നോക്കുന്ന   ചിക്കാഗോ  സമ്മേളനത്തിൽ പങ്കെടുക്കും.
ക്നാനായ യുവജനങ്ങൾക്ക് എന്നും ആവേശം പകരുന്ന കെ സി വൈ എൽ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് കുവൈറ്റ്‌  കെ സി വൈ എൽ ഡയറക്ടർ കൂടിയായ ശ്രീ. റെജി ആഴകേടം ആശംസിക്കുകയും സംഗമത്തിന് എല്ലാവിധ വിജയാശംസകൾ നേരുകയും ചെയ്തു.


ശ്രീ. റെജി ആഴകേടം, ക്ലിന്റിസ് ജോർജ് കെ കെ സി എ  PRO,  ശ്രീ.  സിബി  മറ്റത്തിൽ മുൻ കെ കെ സി എ പ്രസിഡന്റ്യും  ഉപദേശക സമിതി ആംഗവുയും ആയ സിബി ചെറിയാൻ എന്നിവരാണ് ചിക്കാഗോയിൽ എത്തുന്നത്



Latest

Copyrights@2016.