latest

ബ്രിട്ടന്‍ ഒടുവില്‍ ആശ്വാസതീരമണയുന്നു ; ഇന്നലെ മരിച്ചത് കേവലം 118 പേര്‍ മാത്രം ; ജൂണ്‍ ഒന്നു മുതല്‍ എല്ലാം സാധാരണ നിലയിൽ

Tiju Kannampally  ,  2020-05-24 11:28:59pmm

അങ്ങനെ കാത്ത് കാത്തിരുന്ന് യുകെ കൊറോണയുടെ പിടിയില്‍ നിന്നും മോചനം നേടിക്കൊണ്ടിരിക്കുന്നുവെന്നാണ് ഓരോ ദിവസവും കുറയുന്ന രാജ്യത്തെ കൊറോണ മരണനിരക്ക് വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം ഇന്നലെ രാജ്യത്തുകൊറോണ ബാധിച്ച്‌ മരിച്ചിരിക്കുന്നത് വെറും 118 പേര്‍ മാത്രമാണ്. കഴിഞ്ഞ ഞായറാഴ്ചത്തെ മരണസംഖ്യയായ 170മായി താരതമ്യപ്പെടുത്തുമ്ബോള്‍ 30 ശതമാനം താഴ്ചയാണുണ്ടായിരിക്കുന്നത്.ബ്രിട്ടന്‍ ഒടുവില്‍ ആശ്വാസതീരമണയുന്നുവെന്ന് തന്നെയാണ് ഇതിലൂടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. രാജ്യത്ത് ജൂണ്‍ ഒന്നു മുതല്‍ എല്ലാം സാധാരണ നിലയിലാക്കാന്‍ ഉറച്ചാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. കൊറോണ താണ്ഡവത്തില്‍ അമേരിക്കയ്ക്ക് പിന്നില്‍ രണ്ടാമതെത്തിയ യുകെ രക്ഷപ്പെടുന്നത് ഇങ്ങനെയാണ്.
ഇന്നലത്തെ മരണത്തോടെ രാജ്യത്തെ മൊത്തം കൊറോണ മരണം 36,793 ആയാണ് വര്‍ധിച്ചിരിക്കുന്നത്. ഇന്നലെ ഡൗണിങ് സ്ട്രീറ്റില്‍ വച്ച്‌ നടന്ന പതിവ് കൊറോണ ബ്രീഫിംഗിനിടെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് പുതിയ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്. മാര്‍ച്ച്‌ 23ന് രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന മരണമാണ് ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നതെന്നത് രാജ്യത്തിന് പകരുന്ന ആശ്വാസം ചെറുതല്ല. ഈ ഒരു സാഹചര്യത്തില്‍ ജൂണ്‍ ഒന്ന് മുതല്‍ രാജ്യത്ത് കൂടുതല്‍ ലോക്ക്ഡൗണ്‍ ഇളവുകളുണ്ടാകുമെന്നും മിക്കവാറും എല്ലാം സാധാരണ നിലയിലാകുമെന്നുമാണ് ബോറിസ് സ്ഥിരീകരിച്ചിരിക്കുന്നത്.
അന്നേ ദിവസം മുതല്‍ രാജ്യത്തെ സ്‌കൂളുകള്‍ അടക്കമുള്ളവ തുറന്ന് പ്രവര്‍ത്തിക്കാന്‍ ഗവണ്മെന്റ് നേരത്തെ തന്നെ തീരുമാനിച്ച കാര്യമാണ്. മരണനിരക്ക് കുറഞ്ഞതോടെ ആ തീരുമാനങ്ങള്‍ ഒന്ന് കൂടി ദൃഢപ്പെടുത്തിയാണ് ബോറിസ് ഇന്നലെ രംഗത്തെത്തിയിരിക്കുന്നത്. ഗാര്‍ഡന്‍ പാര്‍ട്ടികള്‍ക്ക് അനുവാദവും കാര്‍ഡീലര്‍ഷോപ്പുകള്‍ ,മാര്‍ക്കറ്റ് സ്റ്റാളുകള്‍, തുടങ്ങിയവ തുറക്കാനുള്ള അനുവാദവും അതിനടുത്ത ദിവസങ്ങളിലുണ്ടാകുമെന്ന പ്രതീക്ഷയും ശക്തമാണ്. എന്നാല്‍ വൈറസ് വ്യാപന തോത് വെളിപ്പെടുത്തുന്ന ആര്‍ നിരക്ക് നേരത്തേതിനേക്കാള്‍ ഉയര്‍ന്നിരിക്കുന്നത് കടുത്ത ഭീഷണി സൃഷ്ടിക്കുന്നുവെന്നും അതിനാല്‍ ഓരോ ചുവട് വയ്പും വളരെ കരുതി വേണമെന്നുമാണ് വെള്ളിയാഴ്ച ഗവണ്‍മെന്റിന്റെ സയന്റിഫിക് അഡൈ്വസര്‍മാര്‍ മുന്നറിയിപ്പേകിയിരിക്കുന്നത്. അതായത് ആര്‍ നിരക്ക് നിലവില്‍ യുകെയിലമാകമാനം അപകടകരമായ നിലയായ 0.7 ശതമാനത്തിനും ഒരു ശതമാനത്തിനും ഇടയിലാണെന്നാണ് അഡൈ്വസര്‍മാര്‍ എടുത്ത് കാട്ടുന്നത്.
ഇന്നലെ പ്രഖ്യാപിച്ചിരിക്കുന്ന ഔദ്യോഗിക മരണസംഖ്യയായ 118ല്‍ യുകെയിലെ ഹോസ്പിറ്റലുകള്‍, കെയര്‍ഹോമുകള്‍, സമൂഹം, വീടുകള്‍ തുടങ്ങിയ എല്ലാ സെറ്റിങ്സുകളിലുമുണ്ടായ കൊറോണ മരണങ്ങളും ഉള്‍പ്പെടുന്നുവെന്നത് കടുത്ത ആശ്വാസമേകുന്നു. കോവിഡ് 19 ടെസ്റ്റില്‍ പോസിറ്റീവാണൈന്ന് തെളിഞ്ഞവരെ മാത്രമാണ് ഔദ്യോഗിക മരണപ്പട്ടികയില്‍ പെടുത്താറുള്ളത്. മാര്‍ച്ച്‌ 17 ഞായറാഴ്ചയുണ്ടായ കൊറോണ മരണങ്ങളില്‍ നിന്നും 37 ശതമാനം ഇടിവാണ് ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച്‌ 23 ന് ലോക്ക്ഡൗണ്‍ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ചുരുങ്ങിയ പ്രതിദിന കൊറോണ മരണനിരക്കുമാണിത്.
കോവിഡ് ബാധിച്ച്‌ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ കാര്യത്തില്‍ ഒരാഴ്ച മുമ്ബത്തെ കണക്കുമായി താരതമ്യപ്പെടുത്തുമ്ബോള്‍ നിലവില്‍ 11 ശതമാനം ഇടിവുണ്ടായിരിക്കുന്നുവെന്നാണ് ബോറിസ് എടുത്ത് കാട്ടുന്നത്. ഇക്കഴിഞ്ഞ ആഴ്ചകളില്‍ കോവിഡ് ബാധിച്ച്‌ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ സ്ഥിരമായ ഇടിവുണ്ടായിക്കൊണ്ടിരിക്കുന്നുവെന്നും ബോറിസ് വെളിപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗികമായി രാജ്യത്ത് നിലവില്‍ 2,59,559 പേരാണ് കോവിഡ് ബാധിച്ചവരായിട്ടുള്ളത്. എന്നാല്‍ മിനിസ്റ്റര്‍മാര്‍ തുടക്കത്തില്‍ വ്യാപകമായ ടെസ്റ്റിങ് നിഷേധിച്ചതിനാല്‍ യഥാര്‍ത്ഥ രോഗബാധിതരുടെ എണ്ണം ഏതാണ്ട് 5 മില്യണെങ്കിലും വരുമെന്നാണ് ഗവണ്‍മെന്റ് സയന്റിസ്റ്റുമാര്‍ പോലും സമ്മതിക്കുന്നത്.
ഇന്നലെ സ്‌കോട്ട്ലന്‍ഡില്‍ ഒമ്ബത് പേരും വെയില്‍സില്‍ ഏഴ് പേരും നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഒരാളുമാണ് പുതുതായി കൊറോണ ബാധിച്ച്‌ മരിച്ചിരിക്കുന്നത്. എന്‍എച്ച്‌എസ് ഇംഗ്ലണ്ട് ഇന്നലെ പ്രഖ്യാപിച്ചിരിക്കുന്നത് 147 മരണങ്ങളാണ്. ലണ്ടനിലെ " എക്സെസ് ഡെത്തുകള്‍" മാര്‍ച്ച്‌ ആറിനും മെയ്‌ എട്ടിനും ഇടയില്‍ ഇരട്ടിയായിരിക്കുന്നുവെന്നാണ് ഇന്നലെ പുറത്ത് വന്ന കണക്കുകള്‍ വെളിപ്പെടുത്തുന്നത്. കൊറോണ വൈറസുമായി നേരിട്ട് ബന്ധമില്ലാത്ത മരണങ്ങളാണ് എക്സെസ് ഡെത്തുകള്‍ എന്നറിയപ്പെടുന്നത്. എന്നാല്‍ കൊറോണ കാരണം മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ ലഭിക്കാതെ അവ വഷളായുണ്ടാകുന്ന മരണങ്ങളാണിവ.
കൊറോണയുടെ യഥാര്‍ത്ഥ ആഘാതം പരിഗണിക്കാന്‍ ഇത്തരം മരണങ്ങള്‍ കൂടി പരിഗണിക്കേണ്ടിയിരിക്കുന്നുവെന്ന നിര്‍ദ്ദേശവും ഉയര്‍ന്ന് വന്നിട്ടുണ്ട്. ഇങ്ങനെ കൂട്ടുമ്ബോള്‍ ബ്രിട്ടനില്‍ 2020ല്‍ കൊറോണ കാരണം 55,000 എക്സെസ് ഡെത്തുകളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് വര്‍ഷത്തെ എക്സെസ് ഡെത്ത് ആവറേജുമായി താരതമ്യപ്പെടുത്തുമ്ബോള്‍ 70 ശതമാനം വര്‍ധനവാണിക്കാര്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മാര്‍ച്ച്‌ ആറിനും മെയ്‌ എട്ടിനുമിടയില് ലണ്ടനില്‍ 9000ത്തില്‍ അധികം എക്സെസ് ഡെത്തുകളാണുണ്ടായിരിക്കുന്നത്.

 Latest

Copyrights@2016.