india live Broadcasting

കോ​ഴി​ക്കോ​ട് ഗോ​തീ​ശ്വ​ര​ത്ത് വീ​ണ്ടും ക​ട​ലാ​ക്ര​മ​ണം

ബേ​പ്പൂ​ര്‍ : കോ​ഴി​ക്കോ​ട് ഗോ​തീ​ശ്വ​ര​ത്ത് വീ​ണ്ടും ശ​ക്ത​മാ​യ ക​ട​ലാ​ക്ര​മ​ണം. നി​ര​വ​ധി വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. തീ​ര​സം​ര​ക്ഷ​ണ ഭി​ത്തി ഭേ​ദി​ച്ച്‌ തി​ര​മാ​ല​ക​ള്‍ ക​ര​യി​ലേ​ക്ക് ഇ​ര​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. തി​ര​യ​ടി ശ​ക്ത​മാ​യി തു​ട​ര്‍​ന്നാ​ല്‍ ക​ട​ലോ​ര​ത്തെ കൂ​ടു​ത​ല്‍ വീ​ടു​ക​ള്‍ ത​ക​രാ​നി​ട​യു​ണ്ട്.

Read more

വിയറ്റ്​നാമിലെ ബജറ്റ്​ എയര്‍ലൈന്‍ സര്‍വീസായ വിറ്റ്​ജെറ്റ്​ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി : വിയറ്റ്​നാമിലെ ബജറ്റ്​ എയര്‍ലൈന്‍ സര്‍വീസായ വിറ്റ്​ജെറ്റ്​ ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ മുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനാണ്​ വിറ്റ്​ജെറ്റിന്‍െറ പദ്ധതി. ഡിസംബര്‍ മുതല്‍ വിയ്​റ്റനാം നഗരങ്ങളായ ഹനോയ്​, ഹോ ചി മിന്‍ സിറ്റി എന്നിവിടങ്ങളില്‍ നിന്ന്​ ന്യൂഡല്‍ഹിയിലേക്കുള്ള സര്‍വീസുകളാണ്​ തുടങ്ങുക​. 2011ല്‍ വിമാനത്തിലെ എയര്‍ഹോസ്​റ്റസുമാരെ ബിക്കിനി ധരിപ്പിച്ചും വിറ്റ്​ജെറ്റ്​ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്​. ഗോള്‍ഡന്‍ ഓഫറിന്‍െറ ഭാഗമായി മൂന്ന്​ ദിവസത്തേക്ക്​ ഒമ്ബത്​ രൂപക്ക്​ ടിക്കറ്റ്​ ലഭ്യമാക്കുമെന്നും വിറ്റ്​ജെറ്റ്​ അറിയിച്ചിട്ടുണ്ട്​.

ഹോ ചി മിന്‍ സിറ്റിയില്‍ നിന്ന്​ തിങ്കള്‍, ബുധന്‍ വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് ഡല്‍ഹിയിലേക്കുള്ള​ സര്‍വീസ്​. ഹനോയില്‍ നിന്ന്​ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ്​ സര്‍വീസ്​. 400 ഫ്ലൈറ്റുകളാണ്​ പ്രതിദിനം വിറ്റ്​ജെറ്റ്​ സര്‍വീസ്​ നടത്തുന്നത്​. ഏകദേശം 129 റൂട്ടുകളില്‍ കമ്ബനിയുടെ സര്‍വീസുണ്ട്​.

ഒക്​ടോബര്‍ മൂന്ന്​ മുതല്‍ ഹോ ചി മിന്‍ സിറ്റിയില്‍ നിന്ന്​ കൊല്‍ക്കത്തയിലേക്കുള്ള സര്‍വീസ്​ ആരംഭിക്കുമെന്ന്​ ഇന്‍ഡിഗോയും അറിയിച്ചിരുന്നു.

Read more

ബാണാസുര സാഗര്‍ അണക്കെട്ട് വീണ്ടും തുറക്കും

വയനാട് : ബാണാസുര സാഗര്‍ അണക്കെട്ട് വീണ്ടും തുറക്കും. വൃഷ്ടി പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ട്. സെക്കന്റില്‍ 8500 ലിറ്റര്‍ വെള്ളമാകും ഒഴുക്കി വിടുക. സ്പില്‍വേ ഷട്ടര്‍ നാളെ ഉച്ചയ്ക്ക് 12 മണിക്ക് തുറക്കും. അണക്കെട്ടിന്റെ താഴ്വാരത്തുള്ളവര്‍ ആവശ്യമെങ്കില്‍ മാറി താമസിക്കണമെന്ന് ഡാം അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 774.35 മീറ്ററാണ്.മഴ കനത്തതോടെ നേരത്തെ ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നിരുന്നു. 8.5 ക്യുമെക്‌സ് അതായത് ഒരു സെക്കന്റില്‍ 8500 ലിറ്റര്‍ വെള്ളം എന്ന നിലയിലാണ് ഷട്ടറുകള്‍ തുറന്നിരുന്നത്. 775.6 മീറ്ററാണ് ബാണാസുര സാഗറിന്റെ സംഭരണ ശേഷി.

Read more

കെഎസ്ആർടിസി ബസ് മതിലിൽ ഇടിച്ചു ; 3 പേർക്കു പരുക്ക്

ആയൂർ ∙ എംസി റോഡിൽ നിയന്ത്രണംവിട്ട കെഎസ്ആർടിസി ഫാസ്റ്റ് വീടിന്റെ 
ചുറ്റുമതിലിൽ ഇടിച്ചു 3 യാത്രക്കാർക്കു പരുക്കേറ്റു. ഇവരെ വാളകത്തെ സ്വകാര്യ
ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറുകുളം ഓരത്തിൽവീട്ടിൽ ജോജി ജോസഫ്(24), 
ചടയമംഗലം സുരേഷ് ഭവനിൽ ഭാനുമതിയമ്മ(63), നെല്ലിക്കുന്നം പ്രിയ സദനത്തിൽ 
ഗോമതി(58) എന്നിവർക്കാണു പരുക്കേറ്റത്. ഇന്നലെ രാവിലെ 11.30നു വയയ്ക്കൽ
ജംക്‌ഷനു സമീപമായിരുന്നു അപകടം. 
കൊട്ടാരക്കര ഭാഗത്തേക്കു പോയ ബസ് നിയന്ത്രണംവിട്ടു റോഡിന്റെ എതിർവശത്തുള്ള 
വീടിന്റെ മതിലിൽ ഇടിച്ച ശേഷം റോഡിനു കുറുകെ നിന്നു.  വയയ്ക്കൽ തേക്കുവിള
പുത്തൻവീട്ടിൽ ബിനുവിന്റെ വീടിന്റെ മതിലും കാർ പോർച്ചിന്റെ തൂണും തകർന്നു.
വീടിനോടു ചേർന്നുള്ള കടയുടെ മുന്നിലെ ഷീറ്റിലും ബസ് ഇടിച്ചു. 
എതിർദിശയിൽനിന്നു വാഹനങ്ങൾ വരാത്തതും വീടിന്റെ പുറത്ത് ആളുകൾ 
ഇല്ലാതിരുന്നതും ഭാഗ്യമായി.  ബസിൽ 21 യാത്രക്കാരുണ്ടായിരുന്നു.
തിരുവനന്തപുരത്തുനിന്നു പത്തനംതിട്ട വഴി എരുമേലിക്കു പോയ ബസാണ് 
അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് ചാറ്റൽ മഴ ഉണ്ടായിരുന്നു.  ബ്രേക്കിട്ടപ്പോൾ
തെന്നി മാറിയതാകാം കാരണമെന്നാണു നിഗമനം. കൊട്ടാരക്കര പൊലീസ് 
കേസെടുത്തു.

ആയൂർ : എംസി റോഡിൽ നിയന്ത്രണംവിട്ട കെഎസ്ആർടിസി ഫാസ്റ്റ് വീടിന്റെ ചുറ്റുമതിലിൽ ഇടിച്ചു 3 യാത്രക്കാർക്കു പരുക്കേറ്റു. ഇവരെ വാളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെറുകുളം ഓരത്തിൽവീട്ടിൽ ജോജി ജോസഫ്(24), ചടയമംഗലം സുരേഷ് ഭവനിൽ ഭാനുമതിയമ്മ(63), നെല്ലിക്കുന്നം പ്രിയ സദനത്തിൽ ഗോമതി(58) എന്നിവർക്കാണു പരുക്കേറ്റത്. ഇന്നലെ രാവിലെ 11.30നു വയയ്ക്കൽജംക്‌ഷനു സമീപമായിരുന്നു അപകടം. 

കൊട്ടാരക്കര ഭാഗത്തേക്കു പോയ ബസ് നിയന്ത്രണംവിട്ടു റോഡിന്റെ എതിർവശത്തുള്ള വീടിന്റെ മതിലിൽ ഇടിച്ച ശേഷം റോഡിനു കുറുകെ നിന്നു.  വയയ്ക്കൽ തേക്കുവിളപുത്തൻവീട്ടിൽ ബിനുവിന്റെ വീടിന്റെ മതിലും കാർ പോർച്ചിന്റെ തൂണും തകർന്നു. വീടിനോടു ചേർന്നുള്ള കടയുടെ മുന്നിലെ ഷീറ്റിലും ബസ് ഇടിച്ചു. എതിർദിശയിൽനിന്നു വാഹനങ്ങൾ വരാത്തതും വീടിന്റെ പുറത്ത് ആളുകൾ ഇല്ലാതിരുന്നതും ഭാഗ്യമായി.  ബസിൽ 21 യാത്രക്കാരുണ്ടായിരുന്നു. തിരുവനന്തപുരത്തുനിന്നു പത്തനംതിട്ട വഴി എരുമേലിക്കു പോയ ബസാണ് അപകടത്തിൽപ്പെട്ടത്. അപകട സമയത്ത് ചാറ്റൽ മഴ ഉണ്ടായിരുന്നു. ബ്രേക്കിട്ടപ്പോൾതെന്നി മാറിയതാകാം കാരണമെന്നാണു നിഗമനം. കൊട്ടാരക്കര പൊലീസ് കേസെടുത്തു.

Read more

ആലപ്പുഴയില്‍‍ കെഎസ്‌ആര്‍ടിസി ബസ്അപകടം ; 36 പേര്‍ക്ക് പരിക്കേറ്റു രണ്ടുപേരുടെ നില ഗുരുതരം

ആലപ്പുഴ : ആലപ്പുഴയില്‍ ദേശീയപാതയില്‍ കളര്‍കോടും കളപ്പുരയിലും വാഹനാപകടം. കളപ്പുരയില്‍ ലോറിയുമായി കൂട്ടിയിടിച്ച്‌ ബസ് അപകടത്തില്‍ പെട്ടത്. കളര്‍കോട് എസ് ഡി കോളജിനു സമീപത്തെ ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് പിന്നില്‍ ബസ് ഇടിച്ചാണ് അപകടം നടന്നത്. ബസിന്റെ ഇടിയേറ്റ് ഒട്ടോ മൂന്നിലുള്ള കെഎസ്‌ആര്‍ടിസി ബസില്‍ ഇടിച്ച്‌ നില്‍ക്കുകയായിരുന്നു. തകര്‍ന്ന നിലയിലായിരുന്ന ഓട്ടോറിക്ഷയുടെ വാതില്‍ വെട്ടിപൊളിച്ചാണ് യാത്രക്കാരനായ രാജേന്ദ്രനെ പുറത്തെടുത്തത്. അപകടത്തില്‍ പരിക്കേറ്റ ഇയാളെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. രണ്ട് അപകടങ്ങളിലുമായി 36 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

Read more

പുത്തുമലയില്‍ കാണാതായ‍വര്‍ക്കായുള്ള തെരച്ചില്‍ ജില്ലയ്ക്ക് പുറത്തേക്കും

മലപ്പുറം : ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മലപ്പുറം കവളപ്പാറയില്‍ ഇന്നും തെരച്ചില്‍ തുടരും. പതിനൊന്ന് പേരെയാണ് ഇനി കവളപ്പാറയില്‍ നിന്ന് കണ്ടെത്താനുള്ളത്. ജിയോളജി ഉദ്യോഗസ്ഥരുടെ സംഘം ഇന്ന് പരിശോധനയ്ക്കായി കവളപ്പാറയിലെത്തിയേക്കും. സംസ്ഥാന കൃഷി മന്ത്രി വി എസ് സുനില്‍കുമാറും ഇന്ന് കവളപ്പാറയിലെത്തും. അതേസമയം പുത്തുമല ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള തെരച്ചില്‍ ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കും.

നിലമ്ബൂര്‍ ഭാഗത്തേക്ക് ചാലിയാര്‍ പുഴയിലൂടെ ഇന്ന് തിരച്ചില്‍ നടത്തും. പുത്തുമല ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ 13 ദിവസം പിന്നിടുകയാണ്. ആറ് കിലോമീറ്ററിലധികം ദൂരത്ത് തെരച്ചില്‍ നടത്തിയിട്ടും അഞ്ചു പേരെ ഇനിയും കണ്ടെത്താനായിട്ടില്ല.സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് നിന്ന് 2 മൃതദേഹങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ കൂടുതല്‍ ദൂരത്ത് തിരച്ചില്‍ വേണമെന്ന അഭ്യര്‍ഥന പരിഗണിച്ചാണ് ദൗത്യം ജില്ലയ്ക്ക് പുറത്തേക്കും വ്യാപിപ്പിക്കുന്നത്.

Read more

തുഷാര്‍ വെള്ളാപ്പള്ളി യുഎഇയില്‍ അറസ്റ്റില്‍

അജ്‌മാന്‍ : ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി അജ്‌മാനില്‍ അറസ്റ്റില്‍. ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നല്‍കിയെന്ന കേസിലാണ് അറസ്റ്റ്. യുഎഇ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം രാത്രി അജ്മാനിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ചാണ് തുഷാര്‍ വെള്ളാപള്ളിയെ അറസ്റ്റ് ചെയ്തത്.

പത്തുവര്‍ഷം മുമ്ബ് അജ്മാനില്‍ ബോയിംഗ് എന്ന പേരില്‍ നിര്‍മ്മാണ കമ്ബനി നടത്തിയിരുന്ന കാലത്ത് ഉപകരാര്‍ ജോലികള്‍ ഏല്‍പിച്ച തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയ്ക്ക് നല്‍കിയ വണ്ടിച്ചെക്ക് കേസിലാണ് പോലീസ് നടപടി. പത്ത് മില്യണ്‍ യുഎഇ ദിര്‍ഹത്തിന്‍റെ (പത്തൊമ്ബതര കോടി രൂപ)യുടേതാണ് ചെക്ക്. അറസ്റ്റിലായ തുഷാര്‍ ഇപ്പോള്‍ അജ്മാന്‍ ജയിലിലാണ്.

അതേസമയം, അറസ്റ്റിലായ തുഷാര്‍ വെള്ളാപ്പള്ളിയെ പുറത്തിറക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഏത് വിധേനയെങ്കിലും തുഷാറിനെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് സുഹൃത്തുക്കള്‍. വ്യാഴാഴ്ചയായതിനാല്‍ ഇന്ന് പുറത്തിറക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ പൊതു അവധിയായതിനാല്‍ രണ്ട് ദിവസം കൂടി തുഷാര്‍ ജയിലില്‍ കിടക്കേണ്ടി വരും. വ്യവസായി എം എ യൂസഫലിയുടെയും കേന്ദ്രസര്‍ക്കാരിന്‍യും സഹായം തുഷാറിന്‍റെ കുടുംബം തേടുന്നുണ്ട്.

നേരത്തെ, തുഷാര്‍ പലതവണ നാസില്‍ അബ്ദുള്ളയ്ക്ക് കാശ് കൊടുത്തുതീര്‍ക്കാമെന്നേറ്റെങ്കിലും സ്വാധീനം ഉപയോഗിച്ച്‌ ഒഴിഞ്ഞുമാറുകയായിരുന്നു. ഒടുവില്‍ സ്വദേശിയുടെ മധ്യസ്ഥതയില്‍ ഒത്തുതീര്‍പ്പിനു തയ്യാറാണെന്ന് അറിയിച്ച്‌ തുഷാറിനെ നാസില്‍ ഗള്‍ഫിലേക്ക് ക്ഷണിച്ചു. ഇതുപ്രകാരം ചൊവ്വാഴ്ച രാത്രി അജ്മാനിലെത്തിയ തുഷാറിനെ താമസസ്ഥലത്ത് വച്ച്‌ നാസിലിന്‍റെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

Read more

ഓണം പ്രമാണിച്ച് എയർ ഇന്ത്യാ എക്സ്പ്രസ് അധിക വിമാന സർവീസ് ഏർപ്പെടുത്തുന്നു

അബുദാബി ∙ ഓണം പ്രമാണിച്ച് അബുദാബിയിൽനിന്ന് കേരളത്തിലേക്കും തിരിച്ചും
എയർ ഇന്ത്യാ എക്സ്പ്രസ് അധിക വിമാന സർവീസ് ഏർപ്പെടുത്തുന്നു. സെപ്റ്റംബർ 
ആറിന് കൊച്ചിയിൽനിന്ന് അബുദാബിയിലേക്കും തിരിച്ച് തിരുവനന്തപുരം വഴി
കൊച്ചിയിലേക്കുമാണ് സർവീസ് എന്ന് എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ
അറിയിച്ചു.
സെപ്റ്റംബർ ആറിന് പുലർച്ചെ 1.30ന് കൊച്ചിയിൽനിന്ന് അബുദാബിയിലേക്ക്
പുറപ്പെടുന്ന ഐഎക്സ് 417 വിമാനം പ്രാദേശിക സമയം പുലർച്ചെ നാലിന് 
അബുദാബിയിൽ എത്തും. തിരിച്ച് അഞ്ചിന് പുറപ്പെടുന്ന ഐഎക്സ് 450 വിമാനം
രാവിലെ 10.40ന് തിരുവനന്തപുരത്തും 12.20ന് കൊച്ചിയിലും ഇറങ്ങും.
ബന്ധുക്കളോടൊപ്പം ഓണാഘോഷത്തിൽ പങ്കെടുക്കാൻ പ്രവാസികൾക്കും 
കുടുംബങ്ങൾക്കും അവസരമൊരുക്കുന്നതിന്‍റെ ഭാഗമായാണ് അധിക വിമാന സർവീസ്
ഏർപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. ഓണാഘോഷത്തിന് കുടുംബങ്ങളെ
യുഎഇയിലേക്ക് കൊണ്ടുവരുന്നവർക്കും വേനൽ അവധി കഴിഞ്ഞ് യുഎഇയിലേക്ക്
മടങ്ങുന്നവർക്കും അധിക സർവീസിന്‍റെ പ്രയോജനം ലഭിക്കും.  
പ്രവാസികളുടെ യാത്രാപ്രശ്നം മനസിലാക്കിയ കേന്ദ്ര വിദേശകാര്യസഹമന്ത്രി
ഓണക്കാലത്ത് ഗൾഫിലേക്ക് അധിക വിമാന സർവീസ് ഏർപ്പെടുത്തുമെന്ന് കഴിഞ്ഞ
ദിവസം ഉറപ്പുനൽകിയിരുന്നു.

അബുദാബി : ഓണം പ്രമാണിച്ച് അബുദാബിയിൽനിന്ന് കേരളത്തിലേക്കും തിരിച്ചും എയർ ഇന്ത്യാ എക്സ്പ്രസ് അധിക വിമാന സർവീസ് ഏർപ്പെടുത്തുന്നു. സെപ്റ്റംബർ ആറിന് കൊച്ചിയിൽനിന്ന് അബുദാബിയിലേക്കും തിരിച്ച് തിരുവനന്തപുരം വഴി കൊച്ചിയിലേക്കുമാണ് സർവീസ് എന്ന് എയർ ഇന്ത്യാ എക്സ്പ്രസ് അധികൃതർ അറിയിച്ചു. സെപ്റ്റംബർ ആറിന് പുലർച്ചെ 1.30ന് കൊച്ചിയിൽനിന്ന് അബുദാബിയിലേക്ക് പുറപ്പെടുന്ന ഐഎക്സ് 417 വിമാനം പ്രാദേശിക സമയം പുലർച്ചെ നാലിന് അബുദാബിയിൽ എത്തും. തിരിച്ച് അഞ്ചിന് പുറപ്പെടുന്ന ഐഎക്സ് 450 വിമാനം രാവിലെ 10.40ന് തിരുവനന്തപുരത്തും 12.20ന് കൊച്ചിയിലും ഇറങ്ങും.

ബന്ധുക്കളോടൊപ്പം ഓണാഘോഷത്തിൽ പങ്കെടുക്കാൻ പ്രവാസികൾക്കും കുടുംബങ്ങൾക്കും അവസരമൊരുക്കുന്നതിന്‍റെ ഭാഗമായാണ് അധിക വിമാന സർവീസ്ർപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. ഓണാഘോഷത്തിന് കുടുംബങ്ങളെ യുഎഇയിലേക്ക് കൊണ്ടുവരുന്നവർക്കും വേനൽ അവധി കഴിഞ്ഞ് യുഎഇയിലേക്ക് മടങ്ങുന്നവർക്കും അധിക സർവീസിന്‍റെ പ്രയോജനം ലഭിക്കും.  പ്രവാസികളുടെ യാത്രാപ്രശ്നം മനസിലാക്കിയ കേന്ദ്ര വിദേശകാര്യസഹമന്ത്രിഓണക്കാലത്ത് ഗൾഫിലേക്ക് അധിക വിമാന സർവീസ് ഏർപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം ഉറപ്പുനൽകിയിരുന്നു.

Read more

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്ന സാഹചര്യത്തില്‍ ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചത്. രണ്ട് ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പു നല്‍കി. കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷദ്വീപിലും ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം

.

ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതല്‍ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.ഉരുള്‍പൊട്ടല്‍/ മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലും കൂടാതെ ഭൂമിയില്‍ വിള്ളലുകള്‍ കാണപ്പെടുകയും ചെയ്യ്ത പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കുവാന്‍ തയ്യാറാകേണ്ടതാണ്. ഓറഞ്ച് അലെര്‍ട് പ്രഖ്യാപിച്ച ജില്ലകളില്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്ട്രോള്‍ റൂമുകള്‍ ആരംഭിക്കുവാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്

Read more

അദ്യ റഫാല്‍ വിമാനം അടുത്തമാസം ഇന്ത്യയിലെത്തും

ഡല്‍ഹി : വിവാദങ്ങള്‍ക്കൊടുവില്‍ അദ്യ റഫാല്‍ വിമാനം അടുത്തമാസം ഇന്ത്യയിലെത്തും. പ്രതിരോധമന്ത്രി രാജ്നാഥ് സിങും വ്യോമ സേന മേധാവി ബി എസ് ധനോവയും ഫ്രാന്‍സിലെത്തി ആദ്യ റഫേല്‍ വിമാനം ഏറ്റുവാങ്ങും. ഫ്രാന്‍സിലെ ദസ്സോ ഏവിയേഷന്‍ ഇന്ത്യക്കായി നിര്‍മ്മിച്ച ആദ്യ റഫേല്‍ വിമാനമാണ് ഇരുവരും ചേര്‍ന്ന് ഏറ്റുവാങ്ങുക. ഇതിനായി പ്രതിരോധ മന്ത്രിയും വ്യോമസേന മേധാവിയും അടുത്ത മാസം 20ന് ഫ്രാന്‍സിലെത്തും എന്നണ് റിപ്പോര്‍ട്ടുകള്‍. പ്രതിരോധ വകുപ്പിലെയും വ്യോമസേനയിലെയും ഉന്നത ഉദ്യോഗസ്ഥരുടെ സംഘവും ദസ്സോ ഏവിയേഷന്റെ പ്ലാന്റിലെത്തും. പ്രതിരോധ മന്ത്രാലയം വക്താവാന് ഇക്കാര്യം വാര്‍ത്ത സമ്മേളനത്തിലൂടെ വ്യക്തമാക്കിയത്.

36 റഫാല്‍ ഫൈറ്റര്‍ വിമാനങ്ങളാണ് ദസ്സോ ഏവിയേഷന്‍ ഇന്ത്യക്കായി നിര്‍മ്മിച്ച്‌ നല്‍കുന്നത്. അടുത്ത വര്‍ഷം മെയ് മാസത്തോടെ ആദ്യ ബാച്ച്‌ വിമാനങ്ങള്‍ ഇന്ത്യയിലെത്തും, നിലവില്‍ ഫ്രാന്‍സ് ഉപയോഗിക്കുന്നതിനേക്കാള്‍ അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള റഫാല്‍ വിമാനങ്ങളാണ് ദസ്സോ ഏവിയേഷന്‍ ഇന്ത്യക്കായി നിര്‍മ്മിച്ച്‌ നല്‍കുന്നത്. ഈ വിമാനങ്ങള്‍ പറത്തുന്നതിനായി ഇന്ത്യന്‍ വ്യോമ സേന വൈമാനികര്‍ക്ക് പ്രത്യേക പരിശീലനവും കമ്ബനി നല്‍കും.

Read more

കൊച്ചി മെട്രോ തൈക്കുടത്തേയ്ക്ക് സർവീസ് തുടങ്ങുന്നു ; നാളെ സിഗ്നലിങ് പരിശോധന

കൊച്ചി : കൊച്ചി മെട്രോ മഹാരാജാസ് കോളജ് സ്റ്റേഷനില്‍ നിന്നും തൈക്കൂടത്തേക്കുള്ള സര്‍വീസ് ആരംഭിക്കുന്നതിന്റെ ഭാഗമായി സിഗ്നലിങ് പരിശോധന നാളെ ആരംഭിക്കും. ഇതിനെ തുടര്‍ന്ന് നാളെയും ശനിയാഴ്ചയും ആലുവ മുതല്‍ മഹാരാജാസ് കോളജ് സ്റ്റേഷന്‍ വരെയുള്ള മെട്രോ സര്‍വീസ് രാവിലെ ആറ് മണിക്ക് പകരം എട്ടിനായിരിക്കും തുടങ്ങുകയെന്ന് കെ എം ആര്‍ എല്‍ അധികൃതര്‍ അറിയിച്ചു. മഹാരാജാസ് കോളജ് മുതല്‍ തൈക്കൂടം വരെയുള്ള പാതയില്‍ കഴിഞ്ഞ മാസം 21ന് മെട്രോയുടെ പരീക്ഷണ ഓട്ടം ആരംഭിച്ചിരുന്നു.

ഇതു വഴിയുള്ള പരീക്ഷണ ഓട്ടം വിജകരമാണെന്നും കെഎംആര്‍എല്‍ അറിയിച്ചു. കടവന്ത്ര, എളംകുളം, വൈറ്റില എന്നിവയാണ് ഈ പാതയിലെ മറ്റു സ്റ്റേഷനുകള്‍. സിഗ്‌നലിങ് പരിശോധനയ്ക്കു ശേഷം സുരക്ഷ കമ്മീഷണറെത്തി കാര്യങ്ങള്‍ വിലയിരുത്തും. ഇതിനു ശേഷമായിരിക്കും യാത്രക്കാരെ കയറ്റിയുള്ള സര്‍വീസുകള്‍ക്ക് തുടക്കമാകുക. എല്ലാ തരത്തിലുള്ള പരീക്ഷണത്തിനും ശേഷം ഓണത്തോടനുബന്ധിച്ച്‌ ൈതക്കൂടം വരെയുള്ള പാതയുടെ ഉദ്ഘാടനം നടക്കുമെന്നും കെഎംആര്‍എല്‍ അറിയിച്ചിട്ടുണ്ട്.

Read more

സംസ്ഥാനത്ത് ശനിയാഴ്ചവരെ ചില ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ശനിയാഴ്ചവരെ ചില ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്. ഇന്ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ്‌ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശനിയാഴ്ച ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കൂടാതെ ഈ മേഖലയില്‍ മത്സ്യതൊഴിലാളികള്‍ കടലിലേയ്ക്ക് പോകരുതെന്നും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Read more

പ്രളയക്കെടുതിയില്‍ ഉത്തരേന്ത്യ ; ട്രെയിന്‍ ഗതാഗതം റെയില്‍വേ നിര്‍ത്തിവച്ചു

ഡല്‍ഹി : ഉത്തരേന്ത്യയില്‍ പ്രളയക്കെടുതി രൂക്ഷമായതിനെ തുടര്‍ന്ന് പഴയ യമുന റെയില്‍വേ പാലത്തിലൂടെയുള്ള ട്രെയിന്‍ ഗതാഗതം റെയില്‍വേ നിര്‍ത്തിവച്ചു. യമുനാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെയാണ് നടപടി. ജലനിരപ്പ് ഉയര്‍ന്നതോടെ ഹരിയാന ,ഡല്‍ഹി സംസ്ഥാനങ്ങള്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കി. ഗ്രേറ്റര്‍ നോയിഡയിലും ഗാസിയാബാദിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദുരന്തനിവാരണസേന എത്തിയിട്ടുണ്ട്. കനത്ത മഴയില്‍ പഞ്ചാബിലെ 250 ഗ്രാമങ്ങല്‍ വെള്ളക്കെട്ടിലായി . പ്രളയം നേരിടാന്‍ നൂറു കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളും മഴക്കെടുതിയിലാണ്.

Read more

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെബിറ്റ് കാര്‍ഡുകള്‍ ഒഴിവാക്കുന്നു

കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡെബിറ്റ് കാര്‍ഡുകള്‍ ഒഴിവാക്കുന്നു. ഡിജിറ്റല്‍ പേമെന്റ് സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും പ്ലാസ്റ്റിക് കാര്‍ഡുകള്‍ ഒഴിവാക്കുന്നതിനുമായാണ്

എസ്.ബി.ഐ.യുടെ ഈ നീക്കം. എസ്.ബി.ഐ. ഉപഭോക്താക്കളില്‍ നിരവധി ആളുകള്‍ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. രാജ്യത്ത് ഏകദേശം 90 കോടി ഡെബിറ്റ് കാര്‍ഡുകളും മൂന്നു കോടി ക്രെഡിറ്റ് കാര്‍ഡുകളുമാണ് ഉള്ളത്. എന്നാല്‍, കാര്‍ഡുകള്‍ ഇല്ലാതെ തന്നെ എ.ടി.എമ്മുകളില്‍നിന്ന് പണം പിന്‍വലിക്കാനും വ്യാപാര സ്ഥാപനങ്ങളില്‍ പണം കൈമാറാനും കഴിയുമെന്ന് എസ്.ബി.ഐ. ചെയര്‍മാന്‍ രജ്നീഷ് കുമാര്‍ ചൂണ്ടിക്കാട്ടി.

എസ്.ബി.ഐ.യുടെ "യോനോ" പ്ലാറ്റ്‌ഫോം വഴി രാജ്യത്ത് ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണം കുറയ്ക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡെബിറ്റ് കാര്‍ഡില്ലാതെ തന്നെ യോനോ പ്ലാറ്റ്‌ഫോം ഉപയോഗിച്ച്‌ എ.ടി.എമ്മില്‍നിന്ന്‌ പണം പിന്‍വലിക്കാനും ഇടപാടുകള്‍ നടത്താനും കഴിയും. ഇതിനോടകം 68,000 യോനോ കാഷ് പോയിന്റുകള്‍ ബാങ്ക് സജ്ജമാക്കിയിട്ടുണ്ട്. ഒന്നര വര്‍ഷം കൊണ്ട് ഒരു ലക്ഷത്തിലധികം യോനോ കാഷ് പോയിന്റുകള്‍ സ്ഥാപിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. അഞ്ച് വര്‍ഷം കൊണ്ട് പോക്കറ്റില്‍ പ്ലാസ്റ്റിക് കാര്‍ഡ് കൊണ്ടുനടക്കേണ്ടതിന്റെ ആവശ്യകത ഇല്ലാതാകുമെന്നും ബാങ്കിങ് വൃത്തങ്ങള്‍ അറിയിച്ചു.

Read more

കവളപ്പാറയിലും പൂത്തുമലയിലും ഇനി കണ്ടെത്താൻ 18 പേർ കൂടി ; തിരച്ചിൽ തുടരുന്നു

നിലമ്ബൂര്‍ : കവളപ്പാറയിലും പൂത്തുമലയിലും കാണാതായവര്‍ക്കുള്ള തിരച്ചില്‍ ഇന്നും തുടരും. കവളപ്പാറയില്‍ 13 പേരേയും പൂത്തുമലയില്‍ 5 പേരെയുമാണ് ഇനി കണ്ടെത്താനുള്ളത്. ദേശീയ ദുരന്തനിവാരണ സേനാ അംഗങ്ങളും ഫയര്‍ഫോഴ്സും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും ചേര്‍ന്നാണ് പ്രദേശങ്ങളില്‍ തിരച്ചില്‍ നടത്തുന്നത്. ഇതുവരെയുള്ള തിരച്ചിലില്‍നിന്നും 46 പേരുടെ മൃതദേഹങ്ങള്‍ ഇതിനോടകം കണ്ടെത്താനായി. വയനാട് പൂത്തുമലയില്‍ കാണാതായ ഒരാളുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്തുള്ള ഏലവയില്‍ നിന്നാണ് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.

ഇപ്പോള്‍ സൂചിപ്പാറ പ്രദേശത്താണ് തിരച്ചില്‍ നടത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇവിടെ നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് തിരച്ചില്‍ ഇവിടെ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചത്. ഇന്നലെ കവളപ്പാറയില്‍ നടത്തിയ തിരച്ചിലില്‍ ആരെയും കണ്ടെത്താനായില്ല. 13 പേരെക്കൂടി ഇനിയും അവിടെനിന്നും കണ്ടെത്താനുണ്ട്. മാത്രമല്ല ഹൈദരാബാദില്‍നിന്നെത്തിച്ച ഭൂഗര്‍ഭ റഡാര്‍ ഉപയോഗിച്ച്‌ നടത്തിയ തിരച്ചിലിലും ഫലം കണ്ടിരുന്നില്ല. മണ്ണിലെ വെള്ളത്തിന്‍റെ സാന്നിധ്യമാണ് റഡാര്‍ ഉപയോഗിച്ചുള്ള തിരച്ചിലിന് തടസ്സമായത്.

പുത്തുമലയില്‍ ഞായറാഴ്ച കണ്ടെത്തിയ പുരുഷന്‍റെ മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാന്‍ നടത്തിയ ഡിഎന്‍എ പരിശോധനയുടെ ഫലം രണ്ടു ദിവസത്തിനുളളില്‍ ലഭിക്കുമെന്നാണ് സൂചന.

Read more

നാ​ല് ഇ​ന്ത്യ​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ശ്രീ​ല​ങ്ക​ന്‍ നാ​വി​ക​സേ​ന പി​ടി​കൂ​ടി

പു​തു​ക്കോ​ട്ട : നാ​ല് ഇ​ന്ത്യ​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ശ്രീ​ല​ങ്ക​ന്‍ നാ​വി​ക​സേ​ന പി​ടി​കൂ​ടി. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ല്‍ ജാ​ഫ്ന തീ​ര​ത്തി​ന​ടു​ത്തു​ള്ള ഡെ​ല്‍​ഫ്റ്റ് ദ്വീ​പി​നു സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​വ​രെ പിടികൂടിയത്. പു​തു​ക്കോ​ട്ട കോ​ട്ടൈ​പ​ട്ട​ണ​ത്തു​നി​ന്ന് മല്‍സ്യബന്ധനത്തിന് പോ​യ​വ​രാ​ണ് പിടിയിലായത്. ഇവരുടെ ബോ​ട്ടും ശ്രീ​ല​ങ്ക​ന്‍ നാ​വി​ക​സേ​ന പി​ടി​ച്ചെ​ടു​ത്തു. ക​ഴി​ഞ്ഞ​യാ​ഴ്ച​യും നാ​ല് ഇ​ന്ത്യ​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ശ്രീ​ല​ങ്ക​ന്‍ നാ​വി​ക​സേ​ന പി​ടി​കൂ​ടി​യി​രു​ന്നു.

Read more

ക​ന​ത്ത മ​ഴ മൂലം വടക്കേ ഇന്ത്യയിൽ 58 മരണം ; യ​മു​ന ക​ര​ക​വി​ഞ്ഞു

ന്യൂ​ഡ​ല്‍​ഹി : വ​ട​ക്കേ​ന്ത്യ​യി​ല്‍ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ ദു​രി​ത​ങ്ങ​ളി​ല്‍ 58 പേ​ര്‍ മ​രി​ച്ചു. പ​ഞ്ചാ​ബ്, ഉ​ത്ത​രാ​ഖ​ണ്ഡ്,ഹി​മാ​ച​ല്‍ പ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. ഇ​തേ​തു​ട​ര്‍​ന്ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ളും തീ​ര്‍​ഥാ​ട​ക​രു​മു​ള്‍​പ്പെ​ടെ അ​ഞ്ഞൂ​റി​ലേ​റെ​പ്പേ​ര്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണ്. 

ഇ​ട​മു​റി​യാ​തെ പെ​യ്ത മ​ഴ​യി​ല്‍ യ​മു​നാ ന​ദി​യി​ലെ ജ​ല​നി​ര​പ്പ് അ​പ​ക​ട​രേ​ഖ​യും ക​ട​ന്ന് 205.94 മീ​റ്റ​റി​ല്‍ എ​ത്തി​യി​ട്ടു​ണ്ട്. ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് ഓ​ള്‍​ഡ് യ​മു​ന പാ​ലം വ​ഴി​യു​ള്ള ഗ​താ​ഗ​തം നി​രോ​ധി​ച്ചി​രു​ന്നു. താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​രെ താ​ത്കാ​ലി​ക ക്യാ​മ്ബു‌​ക​ളി​ലേ​ക്കു മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ള്‍ തു​ട​രു​ക​യാ​ണെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചു. 

ഡ​ല്‍​ഹി​യി​ല്‍ ആ​റു ജി​ല്ല​ക​ളി​ലൂ​ടെ​യാ​ണ് യ​മു​ന ഒ​ഴു​കു​ന്ന​ത്. ഹ​രി​യാ​ന​യി​ലെ ഹാ​ത്‍​നി കു​ണ്ഡ് ബാ​രേ​ജി​ല്‍ നി​ന്നു കൂ​ടു​ത​ല്‍ ജ​ലം തു​റ​ന്നു​വി​ടു​ന്ന​തോ​ടെ യ​മു​ന​യി​ലെ ജ​ല​നി​ര​പ്പ് ഇ​നി​യും ഉ​യ​രും. ഇ​തോ​ടെ ഡ​ല്‍​ഹി പ്ര​ള​യ​ഭീ​ഷ​ണി​യി​ലാ​യി. അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ 30 ബോ​ട്ടു​ക​ള്‍ സ​ജ്ജ​മാ​ക്കി​യെ​ന്നു മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ള്‍ അ​റി​യി​ച്ചി​രു​ന്നു. 

Read more

മഴക്കെടുതി മൂലം ഉത്തരേന്ത്യയിൽ 38 മരണം ; യമുന തീരത്ത് അതീവ ജാഗ്രത

ദില്ലി : മണ്‍സൂണ്‍ മഴകെടുതിയില്‍ ഉത്തരേന്ത്യയില്‍ 38 മരണം. ആയിരക്കണക്കിന് പേര്‍ക്ക് പരിക്ക് പറ്റി. ഉരുള്‍പൊട്ടലില്‍‌ ഉത്തരാഘട്ട്, ഹിമചല്‍ പ്രദേശ് എന്നീ സംസ്ഥാനത്തിലെ പല ഭാഗങ്ങളിലും ഉരുള്‍പൊട്ടലുണ്ടായി. പഞ്ചാബ്, ഹരിയാന, ജമ്മ തുടങ്ങിയ സംസ്ഥാനങ്ങളിലെ പല ഭാഗങ്ങളിലും പ്രളയം നാശം വിതച്ചു. യമുനാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ തീരദേശങ്ങളില്‍ അതീവ ജാഗ്രത.

ദില്ലിയിലും ഹരിയാനയിലും ഇടവിട്ടു പെയ്യുന്ന മഴയാണു യമുനയിലെ ജലനിരപ്പ് ഉയര്‍ത്തിയത്.ഹരിയാനയിലെ ഹാത്‍നി കുണ്ഡ് ബാരേജില്‍ നിന്നു 8.28 ലക്ഷം ക്യൂസെക്സ് ജലം. വെള്ളമാണു യമുനയിലേക്കു തുറന്നുവിട്ടത്. ഇതോടെയാണ് നദിയിലെ ജലനിരപ്പ് അപകടകരമായ വിധത്തില്‍ ഉയര്‍ന്നത്. തുടര്‍ന്ന് നദീ തീരത്തെ ചില വീടുകളില്‍ വെള്ളം കറിതോടെ ഒഴിപ്പിക്കല്‍ നടപടിയിലേക്ക് കടന്നു.

ജമ്മുവിലും കര്‍ണാല്‍ ജില്ലയിലും ഇന്ത്യന്‍ എയര്‍ഫോര്‍സ് രക്ഷാ പ്രവര്‍ത്തനം നടത്തി. പഞ്ചാബിലും ഹരിയാനയിലും ഭരണകൂടം ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഹരിദ്വാറിലെയും ദില്ലിയിലെയും ഭക്രാ ഡാംമിലെയും ജലനിരപ്പ് അപകടനിലയിലാണ്. കൈലാസ് മാനസരോവര്‍ യാത്രകള്‍ സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്.

യമുന നദിക്കരയില്‍ വെള്ളപ്പൊക്കെ ഭീഷണി നേരിടുന്നുണ്ട്. തീരദേശത്തിനടുത്തുള്ള പ്രദേശത്ത് നിന്ന് 84 ഗ്രാമങ്ങളെ ഒഴിപ്പിച്ചു. യമുനാനഗര്‍, കര്‍ണാല്‍, പാനിപ്പറ്റ്, സോണിപട്ട് തുടങ്ങി നാല് ജില്ലകളില്‍ സംസ്ഥാന സര്‍ക്കാര്‍ അധികൃതര്‍ റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. പഞ്ചാബിലെ ചില പ്രദേശങ്ങളിലെ സ്ഥിതിയും ഭയാനകമാണ്. വെള്ളപ്പൊക്കം ബാധിച്ച സംഭവത്തെ സംസ്ഥാന സര്‍ക്കാര്‍ പ്രകൃതി ദുരന്തനമായി പ്രഖ്യാപിച്ചു.

Read more

ചന്ദ്രയാന്‍- 2 ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്

ബെംഗളൂരു : ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ ദൗത്യത്തിലെ നിര്‍ണായകദിനമായ ചൊവ്വാഴ്ച ദ്രവ എന്‍ജിന്‍ ജ്വലിപ്പിച്ച്‌ ചന്ദ്രയാന്‍-2 രാവിലെ 8.30-നും 9.30-നുമിടയില്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കും. ഏറെ വെല്ലുവിളി നിറഞ്ഞ ദൗത്യമാണ് ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്കുള്ള പ്രവേശനമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ പറഞ്ഞു. ഭൂമിയുടെ ഭ്രമണപഥം വിട്ട് ഓഗസ്റ്റ് 14-നാണ് ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി പേടകം യാത്ര തുടങ്ങിയത്.

ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയാല്‍ വീണ്ടും നാലുതവണ സഞ്ചാരപഥം മാറ്റി ചന്ദ്രന്റെ 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തിലെത്തിക്കണം. ചന്ദ്രന്റെ ഭ്രമപഥത്തില്‍ 13 ദിവസം ചുറ്റിയശേഷം സെപ്റ്റംബര്‍ രണ്ടിന് ഓര്‍ബിറ്ററില്‍നിന്ന് വിക്രം എന്നു പേരുള്ള ലാന്‍ഡര്‍ വേര്‍പെടും.

തുടര്‍ന്ന് ഏഴിനാണ് പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് ഇറങ്ങുന്നത്. ഇതിനായി ഓര്‍ബിറ്ററില്‍നിന്നും വേര്‍പെടുന്ന ലാന്‍ഡറിനെ രണ്ടുതവണ ഭ്രമണ പഥത്തില്‍ മാറ്റംവരുത്തി ചന്ദ്രന്റെ ഏറ്റവും കുറഞ്ഞ 30 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തിലെത്തിക്കണം. ഐ. എസ്.ആര്‍.ഒ. ടെലിമെട്രിയിലുള്ള മിഷന്‍ ഓപ്പറേഷന്‍ കോപ്ലക്സും ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്‌വര്‍ക്കുമാണ് പേടകത്തെ നിയന്ത്രിക്കുന്നത്. ബെംഗളൂരുവിനടുത്തുള്ള ഇന്ത്യന്‍ ഡീപ് സ്പേസ് നെറ്റ്‌വര്‍ക്കില്‍ നിന്നാണ് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നത്.

ഭൂമിയുടെ ഭ്രമണപഥത്തില്‍ 23 ദിവസം ചുറ്റിയ ശേഷമാണ് ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി പേടകം യാത്ര തുടങ്ങിയത്. സോഫ്റ്റ് ലാന്‍ഡിങ് സാങ്കേതിക വിദ്യയിലൂടെ ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുന്ന ലാന്‍ഡറില്‍നിന്നും റോവര്‍ പുറത്തിറങ്ങി ഉപരിതലത്തില്‍ സഞ്ചരിച്ച്‌ ഗവേഷണം നടത്തും. ഇതില്‍ നേരത്തേ വിജയിച്ചത് അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ്.

Read more

കവളപ്പാറയില്‍ മരണസംഖ്യ 46 ആയി ; തിരച്ചിൽ തുടരുന്നു

മലപ്പുറം : ഉരുള്‍പൊട്ടലില്‍ വന്‍ ദുരന്തം വിതച്ച കവളപ്പാറയില്‍ ഇന്നും തെരച്ചില്‍ ആരംഭിച്ചു. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ ഫയര്‍ഫോഴ്‌സ് സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെരച്ചില്‍ നടത്തുന്നത്. ഇതു വരെയുള്ള തെരച്ചിലില്‍ 46 മൃതദേഹങ്ങളളാണ് കവളപ്പാറയില്‍ നിന്നും കണ്ടെടുത്തത് . ഇനി 13 പേരെ കൂടി കണ്ടെത്താനുണ്ട്. പ്രധാനമായും രണ്ട് രീതിയിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത് . നേരത്തെ തെരച്ചില്‍ നടത്തിയ സ്ഥലങ്ങളില്‍ കൂടുതല്‍ ആഴത്തില്‍ മണ്ണെടുത്ത് മാറ്റിയുള്ള തെരച്ചിലാണ് ഒന്ന്. ഇനി മണ്ണ് മാറ്റി തെരച്ചില്‍ നടത്താനുള്ള പ്രദേശങ്ങളില്‍ പരിശോധന നടത്തുക എന്നതാണ് മറ്റൊന്ന്. 20തോളം മണ്ണ്മാന്തി യന്ത്രങ്ങള്‍ ഉപയോ​ഗിച്ചാണ് നിലവില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി തെരച്ചില്‍ നടത്തുന്നത് .

Read more

Copyrights@2016.