pravasi live Broadcasting

ഡോക്ടറേറ്റ് ലഭിച്ചു

ഡോക്ടറേറ്റ് ലഭിച്ചു
 
അമേരിക്കയിലെ പെന്‍സില്‍വാനിയ വില്‌ക്കേഴ്‌സ്യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഷൈനി മാത്യുവിന്ജീരിയാട്രിക് നഴ്സിംഗില്‍ ഡോക്ടറേറ്റ് ലഭിച്ചു. ന്യൂജേഴ്സിയില്‍ നഴ്സ് പ്രാക്റ്റീഷനര്‍ ആയി ജോലിചെയ്യുന്ന ഷൈനി, ചിങ്ങവനം മാലത്തുശേരിയില്‍ ഏലിയാസ്മാത്യു (മോട്ടി) വിന്റെ  ഭാര്യ ആണ്. കുറുപ്പന്തറകണ്ണച്ചാന്‍പറമ്പില്‍ കെ എം ജോസഫ്-മേരിക്കുട്ടിദമ്പതികളുടെ മകളാണ് ഷൈനി. മൂന്ന് മക്കള്‍രാഹുല്‍,സാഗര്‍,പ്രിയ

അമേരിക്കയിലെ പെന്‍സില്‍വാനിയ വില്‌ക്കേഴ്‌സ്യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഷൈനി മാത്യുവിന്ജീരിയാട്രിക് നഴ്സിംഗില്‍ ഡോക്ടറേറ്റ് ലഭിച്ചു. ന്യൂജേഴ്സിയില്‍ നഴ്സ് പ്രാക്റ്റീഷനര്‍ ആയി ജോലിചെയ്യുന്ന ഷൈനി, ചിങ്ങവനം മാലത്തുശേരിയില്‍ ഏലിയാസ്മാത്യു (മോട്ടി) വിന്റെ  ഭാര്യ ആണ്. കുറുപ്പന്തറ കണ്ണച്ചാന്‍പറമ്പില്‍ കെ എം ജോസഫ്-മേരിക്കുട്ടി ദമ്പതികളുടെ മകളാണ് ഷൈനി. മൂന്ന് മക്കള്‍ .രാഹുല്‍,സാഗര്‍,പ്രിയ

Read more

കാഞ്ഞങ്ങാട് KCYL യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന പ്രീ-ലോഗോസ് ക്വിസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു

കാഞ്ഞങ്ങാട്: ബൈബിള്‍ വായനയിലും പഠനത്തിലും കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചു ലോഗോസ് ക്വിസ് മത്സരത്തിനായി ഒരുക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കാഞ്ഞങ്ങാട് ഇടവക കെ.സി.വൈ.എല്‍ യൂണിറ്റ് ഇടവകയിലെ കുടുംബങ്ങള്‍ക്കായി വാട്സാപ്പിലൂടെ സംഘടിപ്പിച്ച 14 ആഴ്ചകള്‍ നീണ്ടുനിന്ന പ്രതിവാര പ്രീലോഗോസ് ബൈബിള്‍ ക്വിസ് മത്സരത്തിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ കെ.സി.വൈ.എല്‍ മലബാര്‍ റീജിയന്‍ ചാപ്ളിയന്‍ ഫാ. ബിബിന്‍ കണ്ടോത്ത് വിതരണം ചെയ്തു. ഫിലിപ് ഒരപ്പാങ്കല്‍, ജോളി ജോസഫ് കനകമൊട്ട, ഡോ. സണ്ണി പാലച്ചേരില്‍ എന്നിവ 3,4,5,2 യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടി. എല്ലാ ആഴ്ചയിലും മുടങ്ങാതെ പങ്കെടുത്ത കുടുംബങ്ങള്‍ക്കും, ഏറ്റവും കൂടുതല്‍ കുടുംബങ്ങളെ പങ്കെടുപ്പിച്ച മാവുങ്കാല്‍ സെന്റ്. ജോസഫ് കൂടാരയോഗത്തിനും സമ്മാനങ്ങള്‍ നല്‍കി.

ഉഴവൂര്‍ കെ.സി.വൈ.എല്‍ യൂണിറ്റിന്റെ സഹകരണത്തോടെ അതിരൂപതാംഗങ്ങള്‍ക്കായി ആഗസ്റ്റ് മാസത്തിലെ നാല് ആഴ്ചകളിലായി കാഞ്ഞങ്ങാട് കെ.സി.വൈ.എല്‍ യൂണിറ്റ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ നറുക്കെടുപ്പിലൂടെ ബംബര്‍ സമ്മാനത്തിന് അര്‍ഹനായത് ചേര്‍പ്പുങ്കൽ കല്ലൂര്‍ പള്ളി ഇടവകാംഗം സുബിന്‍ തോമസ് ആണ് യൂണിറ്റ് പ്രസിഡന്റ് വരുണ്‍ ജോളി കനകമൊട്ടയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വികാരി ഫാ. സ്റ്റീഫന്‍ ചീക്കപാറയില്‍ , വൈസ് പ്രസിഡന്റ് ജോബിന്‍ അബ്രഹാം ഇലയ്ക്കാട്ട്, സെക്രട്ടറി ബോബി സ്റ്റീഫന്‍ മൂരിക്കുന്നേല്‍, ജോയിന്റ് സെക്രട്ടറി നിര്‍മല്‍ ഫിലിപ് ഒരപ്പാങ്കല്‍, ട്രഷറര്‍ സ്വാതിദാസ് രഞ്ജന്‍ കുറിച്ചുമച്ചരേില്‍ എന്നിവര്‍ പ്രസംഗിച്ചു.

Read more

ക്നാനായ സ്റ്റാര്‍സ് സംഗമം സംഘടിപ്പിച്ചു

ക്നാനായ സ്റ്റാര്‍സ് സംഗമം സംഘടിപ്പിച്ചു
കോട്ടയം:കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ ക്നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച് & ട്രെയിനിംഗി(ഗഅഞഠ)ന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ക്നാനായ സ്റ്റാര്‍സ് ഡെവലപ്പ്മെന്റ് പ്രോഗ്രാമിലെ വിവിധ ബാച്ചുകളിലെ കുട്ടികളുടെ സംഗമം ചൈതന്യയില്‍ സംഘടിപ്പിച്ചു. എം.ജി.യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. സാബു തോമസ് സംഗമം ഉദ്ഘാടനം ചെയ്തു. വൈവിധ്യങ്ങളെ സ്വീകരിക്കുവാനും വളര്‍ത്തുവാനും മൂല്യങ്ങളിലടിയുറച്ചു നിന്ന് കഠിനാദ്ധ്വാനത്തോടെ ഉയര്‍ന്ന ജീവിതവിജയം നേടുവാനും പുതുതലമുറയ്ക്ക് കഴിയണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. രാഷ്ട്രനിര്‍മ്മിതിക്കും സമൂഹനന്മയ്ക്കുമുതകുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുവാന്‍ പരിചയസമ്പന്നരായ മെന്റേഴ്സിന്റെ പിന്തുണ വളരെ വലുതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ക്നാനായ സ്റ്റാര്‍സ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. മേഴ്സി ജോണ്‍, ഫെസിലിറ്റേറ്റര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഫാ. റോയി കാഞ്ഞിരത്തുമ്മൂട്ടില്‍, ക്നാനായ സ്റ്റാര്‍സ് കുട്ടികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി രൂപീകരിച്ച മെന്റേഴ്സ് ഫോറത്തിലെ അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ക്നാനായ സ്റ്റാര്‍സ് പദ്ധതിയിലൂടെ സമുദായത്തിലെ പ്രതിഭാശാലികളായ കുട്ടികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട പരിശീലനവും സാധ്യതകളും ലഭ്യമാക്കാനുതകുന്ന പ്രായോഗിക കര്‍മ്മപദ്ധതികള്‍ക്ക് സംഗമത്തില്‍ രൂപം നല്‍കി.  അപ്നാദേശിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സംഗമത്തില്‍ നൂറ്റിഇരുപത് കുട്ടികള്‍ പങ്കെടുത്തു. 

ഡോമി തറയിൽ അവതരിപ്പിക്കുന്ന ഇടയ സ്നേഹം എന്ന സംഗീത ആൽബം പുറത്തിറങ്ങി

ഡോമി തറയിൽ അവതരിപ്പിക്കുന്ന ഇടയ സ്നേഹം എന്ന സംഗീത ആൽബം പുറത്തിറങ്ങി 
മിനസോട്ട : കൈപ്പുഴ പാലത്തുരുത്ത് ഇടവക ഡോമി തറയിൽ രചിച്ചു കെ എ അനീഷ സംഗീത സംവിധാനം നടത്തിയ ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ അടങ്ങിയ ആൽബം വ്യഴാഴ്ച പാലത്തുരുത്ത് പള്ളിയുടെ ശതാബ്ധിയോട് അനുബന്ധിച്ചു പ്രകാശനം ചെയ്തു. എം ജി ശ്രീകുമാർ , മനോ ക്രെസ്റ്റർ , മധുബാലകൃഷ്‍ണൻ , സിസിലി തുടങ്ങി മലയാളത്തിലെ പ്രമുഖ ഗായകർ പാടിയ ഈ ആൽബം ഇപ്പോൾ ഏവർക്കും ലഭ്യമാണ്. അതുപോലെ തന്നെ ഈ ആൽബം ഓൺലൈനായി ഡൌൺലോഡ് ചെയ്യാനും കഴിയും. 

മിനസോട്ട : കൈപ്പുഴ പാലത്തുരുത്ത് ഇടവക ഡോമി തറയിൽ രചിച്ചു കെ എ അനീഷ സംഗീത സംവിധാനം നടത്തിയ ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ അടങ്ങിയ ആൽബം വ്യഴാഴ്ച പാലത്തുരുത്ത് പള്ളിയുടെ ശതാബ്ധിയോട് അനുബന്ധിച്ചു പ്രകാശനം ചെയ്തു. മുൻ VG ഫാ മാത്യു ഇളപ്പാനിക്കൽ ഫാ തോമസ് തറയിലിനു ആദ്യ കോപ്പി നൽകികൊണ്ട് പ്രകാശനകർമ്മം നിർവഹിച്ചു . എം ജി ശ്രീകുമാർ , മനോ ക്രെസ്റ്റർ , മധുബാലകൃഷ്‍ണൻ , സിസിലി തുടങ്ങി മലയാളത്തിലെ പ്രമുഖ ഗായകർ പാടിയ ഈ ആൽബം ഇപ്പോൾ ഏവർക്കും ലഭ്യമാണ്. അതുപോലെ തന്നെ ഈ ആൽബം ഓൺലൈനായി ഡൌൺലോഡ് ചെയ്യാനും കഴിയും. https://store.cdbaby.com/cd/idayasneham 

Read more

ചിക്കാഗോ സെ.മേരിസിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാളിന് തുടക്കമായി.

ചിക്കാഗോ സെ.മേരിസിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാളിന് തുടക്കമായി. മോർട്ടൺഗ്രോവ് സെ.മേരിസ് ക്നനായ ദൈവാലയത്തിൽ.ഒക്ടോബർ 18 മുതൽ 25 വരെ പത്തുദിവസം നീണ്ടുനിൽക്കുന്നവി.യൂദാശ്ലീഹായുടെ നൊവേന തിരുനാളിന് തുടക്കമായി. ഒക്ടോബർ പതിനെട്ടാം തീയതി വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്ക് വി. കുർബാനയും തുടർന്ന് വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയും തിരുസ്വരൂപ വണക്കവും നടത്തപ്പെട്ടു. സെ. മേരീസ് ഇടവക വികാരി ഫാദർ. തോമസ് മുളവനാലും അസി. വികാരി ഫാ.ബിൻസ് ചേത്തലിലും വിശുദ്ധ ബലിയിലും തുടർ കർമ്മങ്ങളിലും കാർമികത്വം വഹിച്ചു. പത്തു ദിവസം തുടർച്ചയായി നടത്തുന്ന നോവേന വൈകിട്ട് വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കും. നിരവധി വിശ്വാസികൾ വ്യാഴാഴ്ച വൈകിട്ട് നടന്ന തിരുകർമ്മങ്ങളിൽ പങ്കെടുക്കുകയും നേർച്ചകാഴ്ചകൾ സമർപ്പിക്കുകയും ചെയ്തു.
സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആർ.ഒ)

ചിക്കാഗോ; മോർട്ടൺഗ്രോവ് സെ.മേരിസ് ക്നനായ ദൈവാലയത്തിൽ.ഒക്ടോബർ 18 മുതൽ 25 വരെ പത്തുദിവസം നീണ്ടുനിൽക്കുന്നവി.യൂദാശ്ലീഹായുടെ നൊവേന തിരുനാളിന് തുടക്കമായി. ഒക്ടോബർ പതിനെട്ടാം തീയതി വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്ക് വി. കുർബാനയും തുടർന്ന് വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനയും തിരുസ്വരൂപ വണക്കവും നടത്തപ്പെട്ടു. സെ. മേരീസ് ഇടവക വികാരി ഫാദർ. തോമസ് മുളവനാലും അസി. വികാരി ഫാ.ബിൻസ് ചേത്തലിലും വിശുദ്ധ ബലിയിലും തുടർ കർമ്മങ്ങളിലും കാർമികത്വം വഹിച്ചു. പത്തു ദിവസം തുടർച്ചയായി നടത്തുന്ന നോവേന വൈകിട്ട് വിശുദ്ധ കുർബാനയോടുകൂടി ആരംഭിക്കും. നിരവധി വിശ്വാസികൾ വ്യാഴാഴ്ച വൈകിട്ട് നടന്ന തിരുകർമ്മങ്ങളിൽ പങ്കെടുക്കുകയും നേർച്ചകാഴ്ചകൾ സമർപ്പിക്കുകയും ചെയ്തു.

Read more

കാനഡായിലെ ലണ്ടനിൽ സേക്രഡ് ഹാർട്ട് ക്നാനായ മിഷൻ ഉദ്ഘാടനം ചെയ്തു.

ഒന്റാരിയോ: കാനഡായിലെ ലണ്ടനിൽ താമസിക്കുന്ന
ക്നാനായ കത്തോലിക്കാ വിശ്വാസികളുടെ ചിരകാല സ്വപ്നമായ ഈശോയുടെ തിരുഹൃദയ നാമധേയത്തിലുള്ള പുതിയ ക്നാനായ മിഷന്റെ ഉദ്ഘാടനം നടത്തപ്പെട്ടു.
ഒക്ടോബർ 14ന് ഞായറാഴ്ച വൈകീട്ട് 5 മണിക്ക് കനേഡിയൻ സീറോമലബാർ സഭ എക്സാർക്കേറ്റ് അഭിവന്ദ്യ മാർ ജോസ് കല്ലുവേലി പിതാവാണ് മിഷന്റെ ഉദ്ഘാടനം നിർവഹിച്ചത്. ലണ്ടൻ മദർ തെരേസ കാത്തലിക് സെക്കൻഡറി സ്കൂൾ ചാപ്പലിൽ വച്ച് നടത്തിയ സമൂഹബലിയിൽ അഭിവന്ദ്യ പിതാവ് മുഖ്യകാർമികത്വം വഹിച്ചു. ഇന്ന് സഭ നേരിടുന്ന വെല്ലുവിളികളെ ചെറുത്തുനിൽക്കാൻ നാം പ്രാപ്തരാകണമെന്നും പരിശുദ്ധാത്മാവിന്റെ നിറവും, വിശുദ്ധ ഗ്രന്ഥത്തിന്മേലുള്ള വിശ്വാസവും, ആത്മാർത്ഥമായ പ്രാർത്ഥനയും ആകുന്ന ആത്മീയ ആയുധങ്ങൾ ഉപയോഗിച്ച് നാം ഇവയെ നേരിടണമെന്ന് പിതാവ് തൻറെ പ്രസംഗത്തിൽ ജനങ്ങളോട് ആഹ്വാനം ചെയ്തു. ചിക്കാഗോ ക്നാനായ റീജിയൻ വികാരി ജനറാൽ മോൺസിഞ്ഞോർ തോമസ് മുളവനാൽ പുതിയ മിഷന്റെ ഔദ്യോഗിക പ്രഖ്യാപനവും പ്രഥമ മിഷൻ ഡയറക്ടറായി ടൊറാൻഡോ സെ. മേരീസ് ക്നാനായ ഇടവകയുടെ സ്പിരിച്വൽ ഡയറക്ടറായ ഫാ. പത്രോസ് ചമ്പക്കരയുടെ നിയമന ഉത്തരവും വിശുദ്ധ കുർബാനമധ്യേ വായിച്ചു. ഫാ. പത്രോസ് ചമ്പക്കര, ഫാ.ജോർജ് പാറയിൽ, ഫാ. ജെമി പുതുശ്ശേരി, ഫാ. റ്റോബി പുളിക്കശ്ശേരി, ഫാ.മാത്യു ഇളമ്പളക്കാട്ട് തുടങ്ങിയവർ വിശുദ്ധ ബലിയിൽ സഹകാർമികരായിരുന്നു.
തദവസരത്തിൽ നടന്ന കളമ്പകുഴിയിൽ ബൈജു & സിമി ദമ്പതികളുടെ മകൾ റ്റെസി മരിയായുടെ മാമോദിസ ചടങ്ങും പിതാവ് ആശീർവദിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ റെവ.ഫാ.പത്രോസ് ചമ്പക്കര ഏവരെയും സ്വാഗതം ചെയ്യത് സദസ്സിലേക്ക് ആനയിച്ചു. മോൺ. തോമസ് മുളവനാൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ക്നാനായക്കാരുടെ തനിമയും പാരമ്പര്യവും ഏറെ ശ്ലാഘനീയമാണെന്ന് മുഖ്യാതിഥിയായി എത്തിയ അഭിവന്ദ്യ ജോസ് കല്ലുവേലി പിതാവ് ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ടൊറാൻഡോ സെ. മേരീസ് ക്നാനായ ഇടവകയുടെ മുൻ ഡയറക്ടർ റെവ.ഫാ. ജോർജ് പാറയിൽ, സീറോ
മലബാർ ചർച്ച് ലണ്ടൻ ഇടവക വികാരി റെവ. ഫാ. റ്റോബി പുളിക്കശ്ശേരി, ഡിട്രോയിറ്റ് സെൻറ് മേരീസ് ക്നാനായ ഇടവക വികാരി റെവ.ഫാ. ജെമി പുതുശ്ശേരി, റെവ.ഫാ. മാത്യു ഇളമ്പളക്കാട്ട് (ലണ്ടൻ), ടൊറാൻഡോ സെ. മേരീസ് ക്നാനായ ഇടവക ട്രസ്റ്റി ശ്രീ.സാബു തറപ്പേൽ എന്നിവർ ആശംസകൾ അർപ്പിച്ചു. ടോറോണ്ടോ ക്നാനായ കമ്മ്യൂണിറ്റിയിലുള്ള വിവിധ
കൂടാരയോഗങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തിയ കലാകായിക മത്സരങ്ങളിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കിയ ലണ്ടൻ കൂടാരയോഗത്തിന് വേണ്ടി പ്രസിഡന്റെ ശ്രീ.പ്രീത് പൂത്തറ്റേലും സെക്രട്ടറി ശ്രീ.സാബു തോട്ടുങ്കലും ചേർന്ന് ട്രോഫി ഏറ്റുവാങ്ങി. യോഗാവസാനം ശ്രീ.സാബു തോട്ടുങ്കൽ ഏവർക്കും നന്ദി പറഞ്ഞു. ശ്രീ.ബിനീഷ് മേലേപ്പറമ്പിൽ ചടങ്ങുകളുടെ മാസ്റ്റർ ഓഫ്
സെറിമണിയായിരുന്നു. ചടങ്ങുകളുടെ സമാപനത്തിൽ സ്നേഹവിരുന്നും ഒരുക്കിയിരുന്നു. 
റിപ്പോർട്ട്: സ്റ്റീഫൻ ചൊള്ളമ്പേൽ
(ചിക്കാഗോ.)

Read more

അഭിമാനനിമിഷമായി കേരളാ വോളിബോള്‍ അണ്ടര്‍ 17ടീമിലേക്ക് അലന്‍

അഭിമാനനിമിഷമായി കേരളാ വോളിബോള്‍ അണ്ടര്‍ 17ടീമിലേക്ക് അലന്‍ -
മാഞ്ഞൂര്‍ ചാമക്കാല ഇടവക പറപ്പള്ളില്‍ സാജന്‍ മിനി ദബത്തികളുടെ പുത്രനും ചാമക്കാല KCYL അംഗവുമാണ് അലന്‍ .അലന് എല്ലാവിധ പിന്തുണയും നല്‍കി പ്രോത്സാഹിപ്പിച്ച ടിന്റു മാവേലില്‍, കോച്ചുമാരായ ടോമി സാറിനും, ബിനോജ് സാറിനും, നന്ദിയും അഭിനന്ദങ്ങളും...നേരത്തെ കോട്ടയം ജില്ലാ ടീമില്‍ ഇടംനേടിയ അലന്‍ അണ്ടര്‍ 17 സംസ്ഥാന ജേതാക്കളായ ടീമിലും ഉണ്ടായിരുന്നു. കഴിഞ്ഞ ലിബിന്‍ മെമ്മോറിയല്‍ വോളിബോളിനോട് അനുബന്ധിച്ചു സംഘടിപ്പിച്ച പരിശീലനത്തിലൂടെയാണ് അലന്‍ വോളിബോള്‍ കളിയിലേക്ക് കടന്നുവരുന്നത്. നമ്മുടെ വോളിബോള്‍ ഗ്രൗണ്ടില്‍ നിന്ന് തുടക്കംകുറിച്ച അലന്റെ നേട്ടങ്ങള്‍ മറ്റെല്ലാവര്‍ക്കും പ്രചോദനമാകട്ടെ.

Wedding Ceremony of Johny Cheruvelil & Adreen Godwin | Live Broadcast Available on KVTV from Houston

Congratunations to Johny Cheruvelil and Adreen Godwin. 

Houston: Live Broadcast of Marriage Celibration of Johny Cheruvelil and Adreen Godwin from Holy Family Catholic Church Houston ( Missouri City).

Live Telecast available on KVTV Main Channel, KVTV app(Andriod & IOS) Keralavoice.in (website), KVTV Facebook Page, You Tube KVTV WORLD Channel and Roku KVTV Main Channel. Also this Ceremoney will available for a week in KVTV VOD Channel at the ROKU 

Live Telecast will be starting on Saturday 1:30pm (CST)

Read more

ഡൽഹി ക്നാനായ കാത്തലിക് മിഷൻ സൗത്ത് സോണിന്റ നേതൃത്വത്തിൽ മാർ കുര്യാക്കോസ് കുന്നശ്ശേരി മെമ്മോറിയല്‍ സെവൻസ് ഫുട്ബോൾ ടൂര്‍ണമെന്റ്‌

ഡൽഹി 
സെവൻസ് ഫുട്ബോളിന്റെ ചടുല താളങ്ങൾക്ക് ഉജ്വലമായ തുടക്കം കുറിക്കാൻ ഇന്ദ്രപ്രസ്ഥം ഒരുങ്ങിക്കഴിഞ്ഞു.
അതെ കളിക്കളം അടക്കിവാഴുന്ന ടീമുകൾ മാത്രം അണിനിരന്നു കൊണ്ട് എതിരാളികളുടെ ഒളിത്താവളങ്ങളിൽ നിർഭയം കയറിയിറങ്ങി കടന്നാക്രമിക്കാൻ കാൽപന്ത് കളിയുടെ സുൽത്താന്മാർ ഒരുങ്ങിക്കഴിഞ്ഞു.... 
ഇടം നോക്കി ഇരതേടി ഇരച്ചു കയറാൻ ഈറ്റപുലിയെ പോലും വകഞ്ഞുമാറ്റി ഇടിമുഴക്കത്തിന്റെ ഗർജ്ജനവും ഇടിമിന്നലിന്റെ വേഗതയും കോർത്തിണക്കി എതിരാളികളുടെ 
കാൽചുവടുകളിൽ ഭീതി പടർത്തുന്ന വിസ്മയവേഗതകൾ കോർത്തിണക്കി താരപടയണികളുമായ് പ്രഗൽഭരായ 16 ടീമുകൾ ജയിക്കാനായി തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി. ശൂന്യതയിൽനിന്ന് പ്രതീക്ഷയുടെ പ്രകാശഗോപുരങ്ങൾ തീർത്ത പ്രതിരോധ പർവ്വതങ്ങളെ പിച്ചിചീന്തി പടപാളയത്തിലെ പത്മവ്യൂഹങ്ങളിൽ പതറാതെ പടനയിച് പായും പുലികളെ പോലെയും കുതിരകളെ പോലെയും കളിക്കളത്തിൽ തകർത്താടുന്ന വിലപിടിപ്പുള്ള താര ചക്രവർത്തിമാർ 
35 മിനിറ്റ് നേരം കളിപറയും ജീവന്മരണ പോരാട്ടത്തിനായി നവംബർ മാസം 11- തീയതി ലോധി എസ്റ്റേറ്റ് കർണാടക സ്കൂൾ മൈതാനത്ത് നേർക്കുനേർ ഏറ്റുമുട്ടും.
കോട്ടയം അതിരൂപതയുടെ ആദ്യ മെത്രാപ്പോലീത്ത മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ സ്മരണാർത്ഥം ഡൽഹി ക്നാനായ കാത്തലിക് മിഷൻ സൗത്ത് സോണിന്റ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ സെവൻസ് ഫുട്ബോൾ ടൂർണമെൻറ്ലേക്ക് ഏവരെയും ഏറെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു....

ഡൽഹി;സെവൻസ് ഫുട്ബോളിന്റെ ചടുല താളങ്ങൾക്ക് ഉജ്വലമായ തുടക്കം കുറിക്കാൻ ഇന്ദ്രപ്രസ്ഥം ഒരുങ്ങിക്കഴിഞ്ഞു.അതെ കളിക്കളം അടക്കിവാഴുന്ന ടീമുകൾ മാത്രം അണിനിരന്നു കൊണ്ട് എതിരാളികളുടെ ഒളിത്താവളങ്ങളിൽ നിർഭയം കയറിയിറങ്ങി കടന്നാക്രമിക്കാൻ കാൽപന്ത് കളിയുടെ സുൽത്താന്മാർ ഒരുങ്ങിക്കഴിഞ്ഞു.... ഇടം നോക്കി ഇരതേടി ഇരച്ചു കയറാൻ ഈറ്റപുലിയെ പോലും വകഞ്ഞുമാറ്റി ഇടിമുഴക്കത്തിന്റെ ഗർജ്ജനവും ഇടിമിന്നലിന്റെ വേഗതയും കോർത്തിണക്കി എതിരാളികളുടെ കാൽചുവടുകളിൽ ഭീതി പടർത്തുന്ന വിസ്മയവേഗതകൾ കോർത്തിണക്കി താരപടയണികളുമായ് പ്രഗൽഭരായ 16 ടീമുകൾ ജയിക്കാനായി തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി. ശൂന്യതയിൽനിന്ന് പ്രതീക്ഷയുടെ പ്രകാശഗോപുരങ്ങൾ തീർത്ത പ്രതിരോധ പർവ്വതങ്ങളെ പിച്ചിചീന്തി പടപാളയത്തിലെ പത്മവ്യൂഹങ്ങളിൽ പതറാതെ പടനയിച് പായും പുലികളെ പോലെയും കുതിരകളെ പോലെയും കളിക്കളത്തിൽ തകർത്താടുന്ന വിലപിടിപ്പുള്ള താര ചക്രവർത്തിമാർ 35 മിനിറ്റ് നേരം കളിപറയും ജീവന്മരണ പോരാട്ടത്തിനായി നവംബർ മാസം 11- തീയതി ലോധി എസ്റ്റേറ്റ് കർണാടക സ്കൂൾ മൈതാനത്ത് നേർക്കുനേർ ഏറ്റുമുട്ടും.

കോട്ടയം അതിരൂപതയുടെ ആദ്യ മെത്രാപ്പോലീത്ത മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന്റെ സ്മരണാർത്ഥം ഡൽഹി ക്നാനായ കാത്തലിക് മിഷൻ സൗത്ത് സോണിന്റ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ സെവൻസ് ഫുട്ബോൾ ടൂർണമെൻറ്ലേക്ക് ഏവരെയും ഏറെ സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു...

Read more

കെ.സി.വൈ.എല്‍ അതിരൂപത ജനറല്‍ സെക്രട്ടറിയായി ജോമി ജോസ് കൈപ്പാറേട്ടും, ജോയിന്‍റ് സെക്രട്ടറിയായി ജിനി ജിജോയും ചുമതലയേല്ക്കും

KCYL അതിരൂപത ജനറല്‍ സെക്രട്ടറിയായി ജോമി ജോസ് കൈപ്പാറേട്ടും, ജോയിന്‍റ് സെക്രട്ടറിയായി ജിനി ജിജോയും ചുമതലയേല്ക്കും
👏👏💐💐Congratulations 💐💐👏👏
KCYL അതിരൂപത ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേയ്ക്ക് നടക്കുന്ന ബൈഇലക്ഷനിലേയ്ക്കുള്ള നാമനിർദേശപ്രതികകളുടെ സൂക്ഷ്മ പരിശോധന,നാമനിർദേശപത്രിക പിൻവലിക്കൽ നടപടിക്രമങ്ങൾ പൂർത്തിയായപ്പോൾ അതിരൂപത ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ജോമി ജോസ് കൈപ്പാറേട്ട് (ഉഴവൂർ) ന്റെയും, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് ജിനി ജിജോ പുത്തൻകുടിലിൽ (അറുനൂറ്റിമംഗലം) ന്റെയും നാമനിർദേശപത്രികകൾ സ്വീകരിച്ചു. ഈ സ്ഥാനങ്ങളിലേയ്ക്ക് മറ്റ് മത്സരാർത്ഥികൾ ഇല്ലാത്തതിനാൽ ഇലക്ഷൻ നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടതിന്റെ ഭാഗമായി 19/10/2018-വെള്ളിയാഴ്ച 2.30 ന് ചൈതന്യ പാസ്റ്ററൽ സെന്ററിൽ വെച്ച് അതിരൂപത ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേയ്ക്കുള്ളവരെ പ്രഖ്യാപിച്ച് സത്യപ്രതിജ്ഞ നടക്കും.

കെ.സി.വൈ.എല്‍ അതിരൂപത ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളിലേയ്ക്ക് നടക്കുന്ന ബൈഇലക്ഷനിലേയ്ക്കുള്ള നാമനിർദേശപ്രതികകളുടെ സൂക്ഷ്മ പരിശോധന,നാമനിർദേശപത്രിക പിൻവലിക്കൽ നടപടിക്രമങ്ങൾ പൂർത്തിയായപ്പോൾ അതിരൂപത ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ജോമി ജോസ് കൈപ്പാറേട്ട് (ഉഴവൂർ) ന്റെയും, ജോയിന്റ് സെക്രട്ടറി സ്ഥാനത്തേയ്ക്ക് ജിനി ജിജോ പുത്തൻകുടിലിൽ (അറുനൂറ്റിമംഗലം) ന്റെയും നാമനിർദേശപത്രികകൾ സ്വീകരിച്ചു. ഈ സ്ഥാനങ്ങളിലേയ്ക്ക് മറ്റ് മത്സരാർത്ഥികൾ ഇല്ലാത്തതിനാൽ ഇലക്ഷൻ നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടതിന്റെ ഭാഗമായി 19/10/2018-വെള്ളിയാഴ്ച 2.30 ന് ചൈതന്യ പാസ്റ്ററൽ സെന്ററിൽ വെച്ച് അതിരൂപത ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേയ്ക്കുള്ളവരെ പ്രഖ്യാപിച്ച് സത്യപ്രതിജ്ഞ നടക്കും.

Read more

കണ്ണങ്കര സെന്‍റ് മാത്യൂസ് ഹൈസ്കൂളില്‍ ലോക പെണ്‍ശിശുദിനം ആചരിച്ചു

കണ്ണങ്കര: ലോക പെണ്‍ശിശുദിനത്തോടനുബന്ധിച്ച് സെന്‍റ് മാത്യൂസ് ഹൈസ്കൂളില്‍ നല്ലപാഠം ക്ളബിന്‍െറ ആഭിമുഖ്യത്തില്‍ വടക്കേ ഏറനാട്ട് ജോമോന്‍-നെയ്മി ദമ്പതികളുടെ മകള്‍ ആന്‍ഡ്രിയായിനെ ആദരിച്ച് സമ്മാനം നല്‍കി. ഹെഡ്മാസ്റ്റര്‍ ഒ.എം മാത്യു, അധ്യാപകരായ മേരി, ഷൈബി എന്നിവര്‍ നേതൃത്വം നല്‍കി.

പെണ്‍ശിശുദിനം ആചരിച്ചു
Read more

KCYL ഉഴവൂർ യൂണിറ്റ് Job Fair സംഘടിപ്പിക്കുന്നു

KCYL ഉഴവൂർ യൂണിറ്റ് Job Fair സംഘടിപ്പിക്കുന്നു
ഉഴവൂർ: യുവജനങ്ങളുടെ കർമശേഷി ഉപയോഗപ്പെടുത്തിയ സമൂഹങ്ങൾക്ക് ഒരിക്കലും പുറകോട്ടു പോകേണ്ടി വന്നിട്ടില്ല. അതുകൊണ്ട് ഇനിയും ഒരു ജോലി കണ്ടെത്തുവാൻ സാധിക്കാത്തവർക്കായി “തൊഴിൽ മേള” സംഘടിപ്പിക്കുവാൻ ഉഴവൂർ KCYL ഒരുങ്ങുന്നു. 
കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുന്നതാണ്.
ANASWAL LOUIS
PRO KCYL ഉഴവൂർ

ഉഴവൂർ: യുവജനങ്ങളുടെ കർമശേഷി ഉപയോഗപ്പെടുത്തിയ സമൂഹങ്ങൾക്ക് ഒരിക്കലും പുറകോട്ടു പോകേണ്ടി വന്നിട്ടില്ല. അതുകൊണ്ട് ഇനിയും ഒരു ജോലി കണ്ടെത്തുവാൻ സാധിക്കാത്തവർക്കായി “തൊഴിൽ മേള” സംഘടിപ്പിക്കുവാൻ ഉഴവൂർ KCYL ഒരുങ്ങുന്നു. കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുന്നതാണ്.

ANASWAL LOUIS

PRO KCYL ഉഴവൂർ

Read more

സീറോ മലബാര്‍ സഭ പിതാക്കന്‍മാര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു

വത്തിക്കാന്‍സിറ്റി: യുവജനങ്ങള്‍ക്കായുള്ള മെത്രാന്‍ സിനഡില്‍ സംബന്ധിക്കുന്ന സീറോ മലബാര്‍ സഭ പിതാക്കന്‍മാര്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു.കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, തലശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പാംബ്ളാനി എന്നവരാണ് മാര്‍പാപ്പായെ സന്ദര്‍ശിച്ചത്.

Read more

KCC,KCWA രാജപുരം ഫൊറോന കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ ഏകദിന ശില്പശാലനടത്തി.

*ശില്പശാലനടത്തി*
KCC,KCWA രാജപുരം ഫൊറോന കൗണ്സിലിന്റെ ആഭിമുഖ്യത്തിൽ ഏകദിന ശില്പശാലനടത്തി.രാജപുരം ഫൊറോന വികാരി റവ.ഫാ.ഷാജി വടക്കത്തൊട്ടി പതാകയുയർത്തി.ചുള്ളിക്കര വികാരി ഫാ.ബേബി പാറ്റ്യാൽ ആമുകപ്രസംഗം നടത്തി.തുടർന്ന് സെന്റ് ജോസഫ് ചർച് ഏറ്റുമാനൂർ വികാരി റവ.ഫാ.തോമസ് കരിഎംബിൻകാലായിൽ ക്നാനായ സമുദായം ഇന്നലെ ,ഇന്നു, നാളെ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് എടുത്തു.
KCC ഫൊറോന പ്രസിഡന്റ് സജി പ്ലാച്ചേരിപ്പുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപനസമ്മേളനം KCC ഫൊറോന ചാപ്ലിൻ ഫാ.ഷാജി മേക്കര ഉദ്ഘടനം ചെയ്തു.KCC റീജിയണൽ പ്രസിഡന്റ് ബാബു കഥാലിമറ്റം, ഫാ.ജോയി ഊന്നുകല്ലേൽ,KCWA ഫൊറോന പ്രസിഡന്റ് ഗ്രേസി കുര്യൻ മങ്ങര, കുര്യൻ തടത്തിൽ,ബിജു മുണ്ടാപുഴ,പത്രോസ് മറോട്ടികുഴിയിൽ,ഫിലിപ്പ് കൊട്ടോടി, സുരേഷ് പെരുക്കരോട്,ജോയ്‌സി ജോൺ ഐലാറ്റിൽ എന്നിവർ പ്രസംഗിച്ചു.

KCC,KCWA രാജപുരം ഫൊറോന കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ ഏകദിന ശില്പശാലനടത്തി.രാജപുരം ഫൊറോന വികാരി റവ.ഫാ.ഷാജി വടക്കത്തൊട്ടി പതാകയുയർത്തി.ചുള്ളിക്കര വികാരി ഫാ.ബേബി പാറ്റ്യാൽ ആമുകപ്രസംഗം നടത്തി.തുടർന്ന് സെന്റ് ജോസഫ് ചർച് ഏറ്റുമാനൂർ വികാരി റവ.ഫാ.തോമസ് കരിമ്പുംകാലായില്‍ ക്നാനായ സമുദായം ഇന്നലെ ,ഇന്നു, നാളെ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് എടുത്തു.

KCC ഫൊറോന പ്രസിഡന്റ് സജി പ്ലാച്ചേരിപ്പുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപനസമ്മേളനം KCC ഫൊറോന ചാപ്ലിൻ ഫാ.ഷാജി മേക്കര ഉദ്ഘടനം ചെയ്തു.KCC റീജിയണൽ പ്രസിഡന്റ് ബാബു കഥാലിമറ്റം, ഫാ.ജോയി ഊന്നുകല്ലേൽ,KCWA ഫൊറോന പ്രസിഡന്റ് ഗ്രേസി കുര്യൻ മങ്ങര, കുര്യൻ തടത്തിൽ,ബിജു മുണ്ടാപുഴ,പത്രോസ് മറോട്ടികുഴിയിൽ,ഫിലിപ്പ് കൊട്ടോടി, സുരേഷ് പെരുക്കരോട്,ജോയ്‌സി ജോൺ ഐലാറ്റിൽ എന്നിവർ പ്രസംഗിച്ചു.

Read more

ഉഴവൂർ കെ.സി.വൈ.എല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മുൻകാല KCYL ഭാരവാഹികളെ ആദരിക്കുന്നു.

മുൻകാല KCYL ഭാരവാഹികളെ ആദരിക്കുന്നു
🌹LEADERS MEET🌹
&
💐YOUTH NIGHT💐
ഉഴവൂർ KCYL ന്റെ ആഭിമുഖ്യത്തിൽ, സുവർണ്ണ ജൂബിലി നിറവിൽ നിൽക്കുന്ന നമ്മുടെ സംഘടനയുടെ മുൻകാല ഭാരവാഹികളെ ഓർക്കുവാനും, ആദരിക്കുവാനും KCYL ഉഴവൂർ യൂണിറ്റ് എല്ലാവർഷവും നടത്തുന്ന ഇടവക യുവജന സംഗമത്തിൽ വെച്ച് വളരെ വിപുലമായ രീതിയിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഉഴവൂർ KCYL നെ മുൻകാലങ്ങളിൽ നയിച്ചിരുന്ന നേതൃത്വങ്ങളെ നേരിട്ട് കണ്ട് അനുഭവങ്ങൾ പങ്കുവെച്ചു, ഈ തലമുറയിലെ യുവജനങ്ങളുമായി സംവേദിച്ചു അവരെ ആദരിക്കുക ആണ് ഈ വർഷത്തെ പ്രധാന അജണ്ട. 2018 ഡിസംബർ 28ന്‌ വൈകുന്നേരം 5 pm മുതൽ സെന്റ്. സ്റ്റീഫൻസ് ക്നാനായ കാതോലിക്ക ഫൊറോനാ പള്ളിയങ്കണത്തിൽ വെച്ചാണ് പരിപാടികൾ നടത്തപ്പെടുന്നത്.
ANASWAL LOUIS 
PRO KCYL ഉഴവൂർ

ഉഴവൂർ കെ.സി.വൈ.എല്‍ യൂണിറ്റിന്റെ  ആഭിമുഖ്യത്തിൽ, സുവർണ്ണ ജൂബിലി നിറവിൽ നിൽക്കുന്ന നമ്മുടെ സംഘടനയുടെ മുൻകാല ഭാരവാഹികളെ ഓർക്കുവാനും, ആദരിക്കുവാനും KCYL ഉഴവൂർ യൂണിറ്റ് എല്ലാവർഷവും നടത്തുന്ന ഇടവക യുവജന സംഗമത്തിൽ വെച്ച് വളരെ വിപുലമായ രീതിയിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഉഴവൂർ KCYL നെ മുൻകാലങ്ങളിൽ നയിച്ചിരുന്ന നേതൃത്വങ്ങളെ നേരിട്ട് കണ്ട് അനുഭവങ്ങൾ പങ്കുവെച്ചു, ഈ തലമുറയിലെ യുവജനങ്ങളുമായി സംവേദിച്ചു അവരെ ആദരിക്കുക ആണ് ഈ വർഷത്തെ പ്രധാന അജണ്ട. 2018 ഡിസംബർ 28ന്‌ വൈകുന്നേരം 5 pm മുതൽ സെന്റ്. സ്റ്റീഫൻസ് ക്നാനായ കാതോലിക്ക ഫൊറോനാ പള്ളിയങ്കണത്തിൽ വെച്ചാണ് പരിപാടികൾ നടത്തപ്പെടുന്നത്.

ANASWAL LOUIS 

PRO KCYL ഉഴവൂർ

Read more

ചിക്കാഗോ സെന്റ് മേരീസിൽ മാതാപിതാക്കള്‍ക്കുവേണ്ടി സെമിനാർ സംഘടിപ്പിച്ചു.

ചിക്കാഗോ; മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കാത്തോലിക് ദേവാലയത്തിൽ “വിശ്വാസ പരിശീലനത്തിൽ മാതാപിതാക്കളുടെ പങ്ക് “ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടത്തപ്പെട്ടു.ചിക്കാഗോ സെന്റ് തോമസ് രൂപത മതബോധന കമ്മീഷൻ ഡയറക്ടർ റെവ.ഡോ. ജോർജ് ദാനവേലിൽ സെമിനാറിന് നേതൃത്വം നൽകി . കുട്ടികളുടെ വിശ്വാസപരിശീലനത്തിലും സ്വഭാവ രൂപവത്കരണത്തിലും മതബോധന സ്കൂളിനേക്കാളും അധ്യാപകരേക്കാളും ഉപരിയായി മാതാപിതാക്കൾക്കും കുടുംബത്തിനും ഉള്ള പങ്ക് വലുതാണെന്ന് ജോർജ് അച്ഛൻ ക്ലാസ്സിൽ പറഞ്ഞു.സെമിനാർ ഏറെ പ്രയോജനപ്രദം ആയിരുന്നു എന്ന് മാതാപിതാക്കൾ ഒന്നടങ്കം അഭിപ്രയപ്പെട്ടു . അസിസ്റ്റന്റ് വികാരി ഫാ . ബിൻസ് ചേത്തലിൽ , സ്കൂൾ ഡയറക്ടർ സജി പൂത്തൃക്കയിൽ, കൈക്കാരന്മാർ , അധ്യാപകർ എന്നിവർ സെമിനാറിന് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തു .വികാരി ഫാ . തോമസ് മുളവനാൽ സെമിനാറിന് ആശംസകൾ അറിയിച്ചു .

ക്കള്‍ക്കുവേണ്ടി സംഘടിപ്പിച്ചു
Read more

കെ.സി.സി 80-ാം ജന്മദിനാഘോഷങ്ങൾ 2019 ഫെബ്രുവരി 22,23,24 തീയതികളിൽ കോട്ടയത്ത്.

2018 ഒക്‌ടോബർ 14-ാം തീയതി ഫൊറോന വികാരിമാരുടെയും കെ.സി.സി ഫൊറോന ചാപ്ലെയിൻമാരുടെയും കെ.സി.ഡബ്ല്യു.എ കെ.സി.വൈ.എൽ കേന്ദ്ര ഭാരവാഹികളുടെയും സാന്നിദ്ധ്യത്തിൽ ചൈതന്യയിൽ ചേർന്ന കെ.സി.സി വർക്കിംഗ് കമ്മിറ്റി യോഗ തീരുമാനങ്ങൾ:
1. കോട്ടയം അതിരൂപതയുടെ അൽമായ സംഘടനയായ കെ.സി.സിയുടെ അംഗത്വം നവംബർ 30 ന് മുൻപ് വിപുലീകരിക്കാൻ തീരുമാനിച്ചു. 
2. കെ.സി.സിയുടെ 80-ാം ജന്മദിനാഘോഷങ്ങൾ അതിരൂപതയിലെ മറ്റ് രണ്ട് സമുദായ സംഘടനകളായ കെ.സി.ഡബ്ല്യു.എയുടെയും കെ.സി.വൈ.എൽന്റെയും പങ്കാളിത്തത്തോടെ 2019 ഫെബ്രുവരി 22,23,24 തീയതികളിൽ കോട്ടയത്ത്  നടത്തുവാൻ തീരുമാനിച്ചു. 
3. ക്‌നാനായ സമുദായത്തിലും കോട്ടയം രൂപതയിലും അനൈക്യമുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്നും വ്യക്തികളും ഗ്രൂപ്പുകളും പിന്മാറണമെന്ന് യോഗം ആവശ്യപ്പെട്ടു. കൂടാതെ ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നവർക്ക് കെ.സി.സിയിൽ അംഗത്വം നൽകുന്നതിലും പുതുക്കുന്നതിലും പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. 
4. സമുദായ അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് ഇപ്പോൾ നടക്കുന്ന ഒപ്പു ശേഖരണം അതിരൂപതയുടെ സമ്മതത്തോടെയോ അംഗീകാരത്തോടെയോ അല്ലായെന്ന് അതിരൂപതാ നേതൃത്വം യോഗത്തിൽ അറിയിച്ച പശ്ചാത്തലത്തിൽ പ്രസ്തുത ഒപ്പുശേഖരണത്തിൽ സഹകരിക്കാൻ പാടില്ലായെന്ന് യോഗം ആവശ്യപ്പെട്ടു. 
5. മുൻതീരുമാനപ്രകാരം അൽമായ സംഘടനകളായ കെ.സി.സി, കെ.സി.ഡബ്ല്യു.എ കെ.സി.വൈ.എൽ എന്നിവയുടെ നേതൃത്വത്തിൽ അതിരൂപതയുടെ ഉത്തരവാദിത്വപ്പെട്ട സമിതികളുടെ അംഗീകാരത്തോടെ പരിശുദ്ധ സിംഹാസനത്തിന് നിവേദനം നൽകുവാനുള്ള തുടർനടപടികൾ സ്വീകരിക്കുവാൻ യോഗം തീരുമാനിച്ചു. 
6. അതിരൂപതയുടെ അൽമായ സംഘടനകളായ കെ.സി.സി, കെ.സി.ഡബ്ല്യു.എ കെ.സി.വൈ.എൽ എന്നിവയുടെ സംയുക്ത നേതൃസമ്മേളനങ്ങൾ യൂണിറ്റ് ഫൊറോന രൂപതാ തലങ്ങളിൽ സംഘടിപ്പിച്ച് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകേണ്ടതാണ്.
 കെ.സി.സി വർക്കിംഗ് കമ്മിറ്റിക്കുവേണ്ടി, 
സ്റ്റീഫൻ ജോർജ്ജ് Ex. MLA (പ്രസിഡന്റ്)
റവ.ഫാ. മൈക്കിൾ വെട്ടിക്കാട്ട് (അതിരൂപതാ ചാപ്ലെയിൻ)
ഷൈജി ഓട്ടപ്പള്ളി (ജനറൽ സെക്രട്ടറി)

ചിക്കാഗോ:സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ മതാദ്ധ്യാപകര്‍ക്കുള്ള പരിശീലന ക്ലാസ്‌ നടത്തപ്പെട്ടു.

ചിക്കാഗോ:സെന്റ്‌ മേരീസ്‌ ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ മതാദ്ധ്യാപകര്‍ക്കുള്ള പരിശീലന ക്ലാസ്‌ നടത്തപ്പെട്ടു. ചിക്കാഗോ സെന്റ്‌ തോമസ്‌ രൂപത മതബോധന കമ്മീഷന്‍ ഡയറക്‌ടര്‍ റവ. ഡോ. ജോര്‍ജ്‌ ദാനവേലില്‍ ട്രെയിനിങ്‌ ക്ലാസിന്‌ നേതൃത്വം നല്‍കി. വിശ്വാസ പരിശീലന രംഗത്ത്‌ അനുവര്‍ത്തിക്കേണ്ട വിവിധ അധ്യാപന രീതികളെപ്പറ്റി ട്രെയിനിങ്‌ ക്ലാസില്‍ സമഗ്രമായ ചര്‍ച്ച നടന്നു. നാല്‌പതോളം അധ്യാപകര്‍ ട്രെയിനിങ്‌ ക്ലാസില്‍ പങ്കുചേര്‍ന്നു. സെന്റ്‌ മേരീസ്‌ മതബോധന സ്‌കൂള്‍ ഡയറക്‌ടര്‍ സജി പൂതൃക്കയില്‍ സ്വാഗതവും സെന്റ്‌ മേരീസ്‌ അസിസ്റ്റന്റ്‌ വികാരി ഫാ. ബിന്‍സ്‌ ചേത്തലില്‍ നന്ദിയും പറഞ്ഞു.

Read more

കെ.സി.സി-കെ.സി.ഡബ്ള്യു.എ ഫൊറോന സമിതികളുടെ നേതൃത്വത്തില്‍ പഠന സെമിനാര്‍ നടത്തി.

പെരിക്കല്ലൂര്‍: കെ.സി.സി-കെ.സി.ഡബ്ള്യു.എ ഫൊറോന സമിതികളുടെ നേതൃത്വത്തില്‍ പഠന സെമിനാര്‍ നടത്തി. ക്രൈസ്റ്റ് നഗര്‍ പള്ളിയില്‍ നടത്തിയ സെമിനാര്‍ ഫൊറോന വികാരി ഫാ. സുനില്‍ പാറയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. ഡോ. ഏബ്രാഹം ജേക്കബ് എം.ഡി ക്ളാസ് നയിച്ചു. കെ.സി.സി ഫൊറോന പ്രസിഡന്‍റ് തങ്കച്ചന്‍ പുത്തന്‍പുരയ്ക്കല്‍ അധ്യക്ഷതവഹിച്ചു.ഫാ. ജോസ് തറപ്പുതൊട്ടിയില്‍, ഫാ. ഡിനോ കുമ്മാനിക്കാട്ട്, കെ.സി.ഡബ്ള്യൂ.എ ഫൊറോന പ്രസിഡന്‍റ് ജെസി കൂടത്തിനാല്‍ എന്നിവര്‍ പ്രസംഗിച്ചു.

Read more

സുവർണ്ണ ജൂബിലി വിളംമ്പര ദീപശിഖാപ്രയാണം കൈപ്പുഴയിൽ എത്തിയപ്പോൾ....

സുവർണ്ണ ജൂബിലി വിളംമ്പര ദീപശിഖാപ്രയാണം കൈപ്പുഴയിൽ എത്തിയപ്പോൾ....
       കേരള കത്തോലിക്കാസഭയിൽ യുവജനങ്ങൾക്കായി രൂപം കൊണ്ട ആദ്യത്തെ സംഘടന 1969 നവംബർ 16 ന് മാർ. തോമസ് തറയിൽ പിതാവ് തിരി തെളിച്ച ഈ യുവജനപ്രസ്ഥാനം അനേകായിരം ആളുകളുടെ ത്യാഗോജ്ജ്വലവും നിസ്വാർത്ഥവുമായ സേവനങ്ങൾ വഴി ഇന്ന് സുവർണ്ണ ജൂബിലി നിറവിൽ എത്തിച്ചേർന്നിരിക്കുകയാണ്.
KCYL എന്ന യുവജന സംഘടന അതിന്റെ ജന്മനാടായ കൈപ്പുഴയിൽ ദീപശിഖയുമായി എത്തിയപ്പോൾ മഴയെ പോലും അവഗണിച്ച് കൊണ്ട്,  ക്നാനായ സ്പിരിറ്റ് ഒട്ടും കൈവിടാതെ ഈ പരിപാടിക്ക് നേത്യത്വം നൽകിയ മുഴുവൻ ഫോറോനാ യുണിറ്റ് ഭാരവാഹികൾക്കും നന്ദി... യുവജനങ്ങൾക്കൊപ്പം എന്നും നിലകൊള്ളുന്ന കൈപ്പുഴ ഫോറോനാ വികാരി റവ.ഫാ.മാത്യു കുഴിപ്പിള്ളിക്കും അസി. വികാർ ഫാ. റോയ് കാഞ്ഞിരത്തും മുട്ടിലിനും സി.അഡ്വയ്സർ ഡയറക്ടർ റ്റോബി സാറിനും സി. റ്റാനിയയ്ക്കും വിശ്വാസ പരിശീലനത്തിന്റെ Hm ഫിലിപ്പ് സാറിനും യൂണിറ്റ് സെക്രട്ടറി ജോതിഷ് മുണ്ടയ്ക്കലിനും വൈസ് പ്രസിഡന്റ് എയ്ജ്ഞല, ജോയിന്റ് സെക്രട്ടറി റ്റിനി, ട്രെഷറർ ക്രിസ്റ്റിൻ, യൂണിറ്റിലെ സന്നിഹിതരായ എല്ലാ യൂണിറ്റ് അംഗങ്ങളോടും ഇടവകക്കാരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അർപ്പിക്കുന്നു....

കേരള കത്തോലിക്കാസഭയിൽ യുവജനങ്ങൾക്കായി രൂപം കൊണ്ട ആദ്യത്തെ സംഘടന 1969 നവംബർ 16 ന് മാർ. തോമസ് തറയിൽ പിതാവ് തിരി തെളിച്ച ഈ യുവജനപ്രസ്ഥാനം അനേകായിരം ആളുകളുടെ ത്യാഗോജ്ജ്വലവും നിസ്വാർത്ഥവുമായ സേവനങ്ങൾ വഴി ഇന്ന് സുവർണ്ണ ജൂബിലി നിറവിൽ എത്തിച്ചേർന്നിരിക്കുകയാണ്.

KCYL എന്ന യുവജന സംഘടന അതിന്റെ ജന്മനാടായ കൈപ്പുഴയിൽ ദീപശിഖയുമായി എത്തിയപ്പോൾ മഴയെ പോലും അവഗണിച്ച് കൊണ്ട്,  ക്നാനായ സ്പിരിറ്റ് ഒട്ടും കൈവിടാതെ ഈ പരിപാടിക്ക് നേത്യത്വം നൽകിയ മുഴുവൻ ഫോറോനാ യുണിറ്റ് ഭാരവാഹികൾക്കും നന്ദി... യുവജനങ്ങൾക്കൊപ്പം എന്നും നിലകൊള്ളുന്ന കൈപ്പുഴ ഫോറോനാ വികാരി റവ.ഫാ.മാത്യു കുഴിപ്പിള്ളിക്കും, അസി. വികാർ ഫാ. റോയ് കാഞ്ഞിരത്തും മുട്ടിലിനും, ഡയറക്ടർ റ്റോബി സാറിനും, സി.അഡ്വയ്സർ റ്റാനിയയ്ക്കും, വിശ്വാസ പരിശീലനത്തിന്റെ Hm ഫിലിപ്പ് സാറിനും, യൂണിറ്റ് സെക്രട്ടറി ജോതിഷ് മുണ്ടയ്ക്കലിനും, വൈസ് പ്രസിഡന്റ് എയ്ജ്ഞല, ജോയിന്റ് സെക്രട്ടറി റ്റിനി, ട്രെഷറർ ക്രിസ്റ്റിൻ, യൂണിറ്റിലെ സന്നിഹിതരായ എല്ലാ യൂണിറ്റ് അംഗങ്ങളോടും ഇടവകക്കാരോടും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അർപ്പിക്കുന്നു....

Read more

Copyrights@2016.