america

റോഷി അഗസ്റ്റിൻ എം.എൽ എ ക്ക് ചിക്കാഗോയിൽ സ്വീകരണം നൽകുന്നു.

Tiju Kannampally  ,  2018-11-13 01:40:23amm

ചിക്കാഗോ;യുഡിഎഫ് നേതാവും ഇടുക്കി എം.എൽ.എ യുമായ റോഷി അഗസ്റ്റിന് ചിക്കാഗോയിൽ സ്വീകരണം നൽകുന്നു.നവംബർ 13 ചൊവ്വാഴ്ച വൈകിട്ട് 7.30 ന് മോർട്ടൻഗ്രോവ് സെന്റ് മേരീസ് ക്നാനായ കാത്തോലിക് ദേവാലയത്തിന്റെ ഓഡിറ്റോറിയത്തിൽ ആണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്. വൈവിധ്യമാർന്ന പ്രവർത്തന ശൈലികൊണ്ട് ജനഹൃദയങ്ങളിൽ ഏറെ സ്ഥാനം പിടിച്ചിട്ടുള്ള ഇടുക്കിയുടെ സ്വന്തം ജനകീയ നേതാവിന് വിദേശ മലയാളികളുടെ സിരാകേന്ദ്രങ്ങളിൽ ഒന്നായ ചിക്കാഗോയിൽ നൽകുന്ന പൗരസ്വീകരണത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി യുഡിഎഫ് കൺവീനർ ഫ്രാൻസിസ് കിഴക്കേക്കുറ്റും പ്രവാസി കേരളാ കോൺഗ്രസ് പ്രസിഡന്റ് ജെയ്‌ബു കുളങ്ങരയും അറിയിക്കുന്നു.



Latest

Copyrights@2016.