america

ഈശോക്കൊരു കുഞ്ഞാട് പദ്ധതിക്കായി വേദപാഠ കുട്ടികൾ കൈ കോർക്കുന്നു .

Tiju Kannampally  ,  2018-11-19 12:44:44amm സ്റ്റീഫൻ ചൊള്ളമ്പേൽ

 

ഈശോക്കൊരു കുഞ്ഞാട്” പദ്ധതിക്കായി വേദപാഠ കുട്ടികൾ കൈ കോർക്കുന്നു .                     
ചിക്കാഗോ ; മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ മതബോധന സ്കൂൾ കുട്ടികൾ “ഈശോക്കൊരു കുഞ്ഞാട് “ പദ്ധതിക്കായി കൈകോർക്കുന്നു. ഈ പദ്ധതിയുടെ ഉദ്ഘാടന കർമ്മം നവംബർ 18 ഞായറാഴ്ച രാവിലെ റവ.ഫാ. ഫിലിപ്പ് തൊടുകയിൽ നിർവഹിച്ചു.  ഇതിലൂടെ കേരളത്തിലെ പ്രളയ ബാധിത മേഖലകളിൽ ജീവിതം പുനഃ സൃഷ്ടിക്കുവാനായി കഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് ഈ വർഷത്തെ ക്രിസ്തുമസിനോട് അനുബന്ധിച്ചു വേദപാഠ കുട്ടികൾ ആട്ടിൻകുട്ടികളെ നൽകുന്നു. കുഞ്ഞാടുകൾക്കു വേണ്ടിയുള്ള പണം ക്ലാസ് അടിസ്ഥാനത്തിൽ ആണ് സ്വരൂപിക്കാൻ തീരുമാനിച്ചിരിക്കുന്നത് . ഓരോ ക്ലാസും ഒന്നോ അതിലധികമോ ആട്ടിൻകുട്ടികളെ ആണ് പ്രളയ മേഖലയിലെ കുടുംബങ്ങൾക്ക് കൈ മാറുന്നത് . ക്രിസ്മസ് ആഘോഷങ്ങൾ വെട്ടിച്ചുരുക്കിയും ക്രിസ്മസ് സമ്മാനങ്ങളിൽ നിന്നും ഒരു വിഹിതം മാറ്റിവച്ചും ആണ് കുഞ്ഞാടുകൾക്കുള്ള തുക കുട്ടികൾ കണ്ടത്തുന്നത് . കോട്ടയം , മലബാർ മേഖലകളിലെ സോഷ്യൽ സർവീസ് സൊസൈറ്റി മേഖേനയാണ് പദ്ധതി നടപ്പാക്കുന്നത് . പാശ്ചാത്യ സംസ്കാരത്തിൽ വളരുന്ന കുട്ടികൾക്ക് കേരളമണ്ണിനോടു താല്പര്യം ഉണ്ടാകുവാനും പങ്കുവക്കലിന്റെയും കരുണയുടെയും സ്വഭാവഗുണവിശേഷങ്ങൾ കുട്ടികളിൽ വളർത്തി എടുക്കുവാനും പദ്ധതി സഹായിക്കുമെന്ന് വികാരി ഫാ. തോമസ് മുളവനാലും അസിസ്റ്റന്റ് വികാരി ഫാ. ബിൻസ് ചേത്തലിലും പ്രത്യാശ പ്രകടിപ്പിച്ചു .
സ്റ്റീഫൻ ചൊള്ളമ്പേൽ (പി.ആർ.ഒ.)

 ചിക്കാഗോ;മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ മതബോധന സ്കൂൾ കുട്ടികൾ “ഈശോക്കൊരു കുഞ്ഞാട് “ പദ്ധതിക്കായി കൈകോർക്കുന്നു. ഈ പദ്ധതിയുടെ ഉദ്ഘാടന കർമ്മം നവംബർ 18 ഞായറാഴ്ച രാവിലെ റവ.ഫാ. ഫിലിപ്പ് തൊടുകയിൽ നിർവഹിച്ചു.  ഇതിലൂടെ കേരളത്തിലെ പ്രളയ ബാധിത മേഖലകളിൽ ജീവിതം പുനഃ സൃഷ്ടിക്കുവാനായി കഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് ഈ വർഷത്തെ ക്രിസ്തുമസിനോട് അനുബന്ധിച്ചു വേദപാഠ കുട്ടികൾ ആട്ടിൻകുട്ടികളെ നൽകുന്നു. കുഞ്ഞാടുകൾക്കു വേണ്ടിയുള്ള പണം ക്ലാസ് അടിസ്ഥാനത്തിൽ ആണ് സ്വരൂപിക്കാൻ തീരുമാനിച്ചിരിക്കുന്നത് . ഓരോ ക്ലാസും ഒന്നോ അതിലധികമോ ആട്ടിൻകുട്ടികളെ ആണ് പ്രളയ മേഖലയിലെ കുടുംബങ്ങൾക്ക് കൈ മാറുന്നത് . ക്രിസ്മസ് ആഘോഷങ്ങൾ വെട്ടിച്ചുരുക്കിയും ക്രിസ്മസ് സമ്മാനങ്ങളിൽ നിന്നും ഒരു വിഹിതം മാറ്റിവച്ചും ആണ് കുഞ്ഞാടുകൾക്കുള്ള തുക കുട്ടികൾ കണ്ടത്തുന്നത് . കോട്ടയം , മലബാർ മേഖലകളിലെ സോഷ്യൽ സർവീസ് സൊസൈറ്റി മേഖേനയാണ് പദ്ധതി നടപ്പാക്കുന്നത് . പാശ്ചാത്യ സംസ്കാരത്തിൽ വളരുന്ന കുട്ടികൾക്ക് കേരളമണ്ണിനോടു താല്പര്യം ഉണ്ടാകുവാനും പങ്കുവക്കലിന്റെയും കരുണയുടെയും സ്വഭാവഗുണവിശേഷങ്ങൾ കുട്ടികളിൽ വളർത്തി എടുക്കുവാനും പദ്ധതി സഹായിക്കുമെന്ന് വികാരി ഫാ. തോമസ് മുളവനാലും അസിസ്റ്റന്റ് വികാരി ഫാ. ബിൻസ് ചേത്തലിലും പ്രത്യാശ പ്രകടിപ്പിച്ചു .

 

 



Latest

Copyrights@2016.