oceana

മെൽബണിൽ ഈസ്റ്റർ ആഘോഷവും ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളിക്ക് യാത്രയയപ്പും | Live on KVTV

Saju Kannampally  ,  2019-04-26 10:00:17amm

 

സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷൻ മെൽബണിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 28 ഞായറാഴ്ച സെന്റ് ആഗ്നസ് ചർച് ഹയത്തിൽ വെച്ച് ഈസ്റ്റർ ആഘോഷവും ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളിക്ക് യാത്രയയപ്പും നൽകപ്പെടുന്നു. 
വൈകിട്ട് 4.30 ന് വിശുദ്ധ കുർബ്ബാനയോടുകൂടി പരിപാടികൾക്ക് തുടക്കം കുറിക്കും. ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി , ചാപ്ലിൻ ഫാ. പ്രിൻസ് തൈപുരയിടത്തിൽ, മുൻ ചാപ്ലിൻ ഫാ. തോമസ് കുമ്പുക്കൽ, മറ്റു വൈദികർ വിശുദ്ധ കുർബ്ബാനയ്ക്ക് കാർമ്മികത്വം വഹിക്കും. പിന്നീട് ഹാളിൽ വെച്ച് പബ്ലിക് മീറ്റിങ്ങും വിവിധ കൂടാരയോഗങ്ങൾ അണിയിച്ചൊരുക്കുന്ന കലാപരിപാടികളും നടത്തപ്പെടും.
സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷന്റെ പ്രഥമ ചാപ്ലിനായി 2013 ജൂലൈയിൽ മെൽബൺ ആർച് ബിഷപ്പ് അഭിവന്ദ്യ ഡെന്നിസ് ഹാർട്ട് നിയമിച്ച ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളി മൂന്നു വർഷത്തോളം മിഷന്റെ ചാപ്ലിനായിരുന്നുകൊണ്ട് മിഷന് ശക്തമായ ഒരു അടിത്തറ നൽകുവാൻ സഹായിച്ചു.മെൽബണിൽ 18 വർഷത്തെ സ്തുത്യർഹമായ സേവനത്തിനുശേഷമാണ് അദ്ദേഹം നാട്ടിലേക്ക് തിരിച്ചു പോകുന്നത്. സെന്റ് മേരിസ് ക്നാനായ കാത്തലിക് മിഷന്റെ എല്ലാവിധ ഭാവുകങ്ങളും ആശംസകളും ഹ്രദയപൂർവം നേർന്നു കൊള്ളുന്നു.

 

 



KVTV LIVE

2019-08-22T12:57:00.000Z

KVTV LIVE

2019-08-22T11:49:19.000Z

KVTV LIVE

2019-08-22T11:26:56.000Z

KVTV LIVE

2019-08-22T11:23:26.000Z

KVTV LIVE

2019-08-22T07:24:47.000Z

KVTV LIVE

2019-08-21T12:07:16.000Z

KVTV LIVE

2019-08-20T13:10:19.000Z

KVTV LIVE

2019-08-20T10:46:01.000Z

KVTV LIVE

2019-08-20T08:15:38.000Z



Latest

Copyrights@2016.