india

കേരളത്തില്‍ യുഡിഎഫ് തരംഗം! 19 സീറ്റില്‍ കോണ്‍ഗ്രസ് മുന്നണി മുന്നേറുന്നു

Tiju Kannampally  ,  2019-05-23 02:59:03amm

കേരളത്തില്‍ യുഡിഎഫ് തരംഗം! 19 സീറ്റില്‍ കോണ്‍ഗ്രസ് മുന്നണി മുന്നേറുന്നു
2019-05-23/ .
തിരുവനന്തപുരം: വോട്ടെണ്ണല്‍ തീരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കേരളത്തില്‍ യുഡിഎഫ് മുന്നേറ്റം. ആലപ്പുഴയില്‍ മാത്രമാണ് കേരളത്തില്‍ ഇടതുമുന്നണി ലീഡ് ചെയ്യുന്നത്. പാര്‍ട്ടി കോട്ടകളില്‍ പോലും സിപിഎം സ്ഥാനാര്‍ത്ഥികള്‍ തകര്‍ന്നടിഞ്ഞു.ഉറച്ച കോട്ടയായ പാലക്കാടും ആലത്തൂരും കാസര്‍ഗോഡും സിപിഎം പിന്നിലാണ്. എല്ലായിടത്തും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്.
പാലക്കാടാണ് സിപിഎം വിജയം ഏവരും പ്രതീക്ഷിച്ചതാണ്. എന്നാല്‍ ഏവരേയും അമ്പരപ്പിച്ചാണ് വികെ ശ്രീകണ്ഠന്‍ മുന്നേറുന്നത്. ആലത്തൂരിലെ വിജയവും കോണ്‍ഗ്രസിന് മിന്നുന്നതാണ്. ആറ്റിങ്ങലും സിപിഎമ്മിന് മുന്നേറാന്‍ കഴിയുന്നില്ല. ഇങ്ങനെ എല്ലാ അര്‍ത്ഥത്തിലും സിപിഎമ്മിന് വലിയ തിരിച്ചടിയാണ് ആദ്യ ഘട്ടം. കാസര്‍കോടും, ആലപ്പുഴയില്‍ മാത്രമാണ് സിപിഎം ലീഡു ചെയ്യുന്നത്. ആലപ്പുഴയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. രമ്യ ഹരിദാസ് ആലത്തൂരിലും അടൂര്‍ പ്രകാശ് ആറ്റിങ്ങലിലും മുന്നേറുന്ന കാഴ്ച്ചയാണുള്ളത്. കേരളത്തില്‍ യുഡിഎഫ് തരംഗത്തിന് വഴിയൊരുക്കിയ രാഹുലിന് തന്നെയാണ് ഏറ്റവും അധികം ലീഡ്. ഒമ്പത് ശതമാനം വോട്ട് എണ്ണിയപ്പോള്‍ വയനാട്ടില്‍ രാഹുലിന്റെ ലീഡ് ഒരു ലക്ഷത്തോട് അടുത്തിട്ടുണ്ട്.
ലീഡ് നിലയില്‍ ബിജെപി പ്രതീക്ഷ വച്ച പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ ഈ ഘട്ടത്തില്‍ മൂന്നാം സ്ഥാനത്താണ്. എന്നാല്‍ തിരുവനന്തപുരത്ത് ശശി തരൂരും കുമ്മനം രാജശേഖരനും തമ്മിലാണ് മത്സരം. ഇവിടെ തരൂരാണ് തുടക്കം മുതല്‍ ലീഡു പിടിച്ചരിികക്കുന്നത്. ആലപ്പുഴ, വടകര, മാവേലിക്കര മണ്ഡലങ്ങളില്‍ മാത്രമാണ് എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ലീഡ് നിലയില്‍ വലിയ അന്തരമില്ലാത്തത്. ഇവിടെ ശക്തമായ മത്സരം നടക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

Latest

Copyrights@2016.