india

ഇവര്‍ ലോകസഭയിലേക്ക്‌.

Tiju Kannampally  ,  2019-05-23 11:22:16pmm

തിരുവനന്തപുരം ഡോ. ശശി തരൂര്‍ 100,132
ആറ്റിങ്ങല്‍ അടൂര്‍ പ്രകാശ് 39,171
കൊല്ലം എന്‍.കെ. പ്രേമചന്ദ്രന്‍ 149,772
പത്തനംതിട്ട ആന്റോ ആന്റണി 44,613
മാവേലിക്കര കൊടിക്കുന്നില്‍ സുരേഷ് 61,500
ആലപ്പുഴ എ.എം. ആരിഫ് LDF 9,213
കോട്ടയം തോമസ് ചാഴികാടന്‍ 106,259
ഇടുക്കി ഡീന്‍ കുര്യാക്കോസ് 171,053
എറണാകുളം ഹൈബി ഈഡന്‍ 169,153
ചാലക്കുടി ബെന്നി ബഹനാന്‍ 132,274
തൃശൂര്‍ ടി.എന്‍. പ്രതാപന്‍ 93,633
ആലത്തൂര്‍ രമ്യ ഹരിദാസ് 158,968
പാലക്കാട് വി.കെ. ശ്രീകണ്ഠന്‍ 11,637
പൊന്നാനിഇ . ടി . മുഹമ്മദ് ബഷീര്‍ 193,230
മലപ്പുറം പി.കെ. കുഞ്ഞാലിക്കുട്ടി 260,050
കോഴിക്കോട് എം.കെ. രാഘവന്‍ 85,225
വയനാട് രാഹുല്‍ ഗാന്ധി 431,770
വടകര കെ. മുരളീധരന്‍ 84,663
കണ്ണൂര്‍ കെ. സുധാകരന്‍ 94,559
കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ 40,438
-------------------------------------
ഇടതു കോട്ടകള്‍ തകര്‍ത്തു വാരിക്കൊണ്ടു കേരളത്തിലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കൊടുങ്കാറ്റ്. മതാധിഷ്ഠിത രാഷ്ട്രീയത്തിനെതിരെ നടത്തിയ ചരിത്രപ്രധാനമായ വിധിയെഴുത്തില്‍ കേരളത്തിലെ വോട്ടര്‍മാര്‍ മതനിരപേക്ഷമായ ഭരണത്തെയാണ് തങ്ങള്‍ അനുകൂലിക്കുന്നതെന്നു ഹിന്ദി ഹൃദയ ഭൂമിയിലെ രാജാക്കന്മാര്‍ക്കു മുന്നറിയിപ്പു നല്‍കി.
കേരളത്തില്‍ 144 നിയമസഭാമണ്ഡലങ്ങളിലും ജനവിശ്വാസം നഷ്ടപെട്ട എല്‍ഡിഎഫ് അധികാരം വിട്ടൊഴിയണമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. പക്ഷെ അപ്രതീക്ഷമായ ജനവിധി അംഗീകരിക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍, മോദിക്കെതിരായി ഇടതുപക്ഷം സ്വീകരിച്ച നിലപാട് കോണ്‍ഗ്രസിന് ഗുണം ചെയ്തുവെന്നും അഭിപ്രായപ്പെട്ടു. 
രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ നാലുലക്ഷത്തിലേറെ വോട്ടിന്റെ റെക്കാര്‍ഡ് ഭൂരിപക്ഷം നല്‍കിയ ജനം മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിക്ക് രണ്ടു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം നല്‍കി. കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രനും കോട്ടയത്ത് തോമസ് ചാഴികാടനും ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസും എറണാകുളത്ത് ഹൈബി ഈഡനും ചാലക്കുടിയില്‍ ബെന്നി ബഹനാനും ആലത്തൂരില്‍ രമ്യ ഹരിദാസും പാലക്കാടു വി.കെ ശ്രീകണ്ഠനും പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറും ഒരുലക്ഷം ഭൂരിപക്ഷം എന്ന കടമ്പ അനായാസേന കടന്നു.
കോണ്‍ഗ്രസിന് വമ്പിച്ച പിന്തുണ നല്‍കിയ കേരളത്തിലെ ജനങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി അഭിവാദനം നേരുകയും നന്ദി അറിയിക്കുയും ചെയ്തു. ഫോട്ടോ ഫിനിഷ് ആകുമെന്ന് കരുതിയിരുന്ന തിരുവനന്തപുരത്ത് 86,770 വോട്ടിനു കുമ്മനം രാജശേഖരനെ തോല്‍പ്പിച്ചുകൊണ്ടു ശശി തരൂര്‍ കേരളത്തിപ്പോള്‍ അക്കൗണ്ട് തുറക്കാനുള്ള ബിജെപിയുടെ മോഹങ്ങള്‍ക്കു കനത്ത തിരിച്ച്ഡി നല്‍കി. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ . രാജഗോപാല്‍ നേടിയ വോട്ടു പോലും നേടാന്‍ കുമ്മനത്തിനു ആയില്ല. മറ്റെല്ലാ മണ്ഡലങ്ങളിലും ബിജെപിയുടെ വോട്ടു ശതമാനം കുറയുകയൂയും ചെയ്തു. പത്തനംതിട്ടയില്‍ ശബരിമലയുടെ പേരില്‍ വോട്ടു പിടിച്ച കെ.സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. തൃശൂരില്‍ ഇതേ കാര്‍ഡ് എടുത്തുപയോഗിച്ച സുരേഷ് ഗോപിക്കും മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 
ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് കഴിഞ്ഞതവണത്തെ പ്രതിയോഗി ജോയ്സ് ജോര്‍ജിനെ .1.7 ലക്ഷത്തിനു തോല്‍പ്പിച്ച് മധുരപ്രതികാരം വീട്ടിയപ്പോള്‍ ആലത്തൂരില്‍ പാട്ടും പാടി വന്ന ഒരു നവാഗത രമ്യ ഹരിദാസ് പികെ ബിജുവിനെപ്പോലെ പ്രഗത്ഭനായ ഒരു സിപിഎം പാര്‍ലമെന്റെറിയനെ ഒന്നരലക്ഷം വോട്ടിനാണ് തറ പറ്റിച്ചത്. യുഡിഎഫിന് അഭൂതപൂര്‍വമായ വിജയം സമ്മാനിച്ചപ്പോഴും വിജയം കണ്ട ഏക യുഡിഎഫ് വനിതയായി രമ്യ തിളങ്ങി നില്‍ക്കുന്നു.
ആലപ്പുഴയില്‍ എഎല്‍ഡിഎഫിന്റെ എ.എന്‍ ആരിഫും യുഡിഎഫിന്റെ ഷാനിമോള്‍ ഉസ്മാനും തമ്മിലുള്ള തീപ്പൊരിപാറിയ മത്സരത്തില്‍ വോട്ടു നില അവസാനവും നിമിഷം വരെയും മാറി മറിഞ്ഞുകൊണ്ടിരുന്നു. ഓരോതവണയും ആരിഫിന്റെ ഭൂരിപക്ഷം കുറഞ്ഞുകൊണ്ടിരുന്നു--അഞ്ചു മണിക്ക് 8805 വോട്ടു വരെ. ആറുമണിക്ക് ഭൂരിപക്ഷം 8876 ആയി ഉയര്‍ന്നു. 
അമേഠിയില്‍ പിന്നോക്കം പോകുമ്പോഴും വയനാട്ടില്‍ രാഹുലിന് വമ്പിച്ച പിന്തുണ സമാഹരിക്കാന്‍ കഴിഞ്ഞതില്‍ വയനാട്ടിലെ യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് ചാരിതാര്‍ഥ്യമുണ്ട്. അങ്ങനെ ദേശിയ ശ്രദ്ധയില്‍ വന്നതിനാല്‍ ജില്ലയുടെ പല ആവശ്യങ്ങളും സാധിച്ചു കിട്ടും എന്നവര്‍ പ്രത്യാശിക്കുന്നൂ.
ഇത്ര വമ്പിച്ച ജന പിന്‍തുള്ള കേരളചരിത്രത്തില്‍ യുഡിഎഫിന് ലഭിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാഹുല്‍ ഉള്‍പ്പെടെയുള്ള എല്ലാ ഘടകങ്ങളും വിജയത്തിന്റെ പിറകില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചൂണിക്കാട്ടി.
ന്യൂനപക്ഷ ഏകീകരണംകൊണ്ടാണ് കോണ്‍ഗ്രസ് വന്‍ വിജയം നേടിയതെന്ന് പറഞ്ഞ സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇടതുപക്ഷം തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകുമെന്ന് പറഞ്ഞു. ഇതിനു മുമ്പ് ഇടതുപക്ഷം തോല്‍ക്കുകയൂം ജയിക്കുകയൂം ചെയ്തിട്ടുണ്ടെന്നു അദേഹം ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ വിജയം എന്ന വാദത്തോട് എംഇഎസ് ചെയര്‍മാന്‍ ഡോ. ഫസല്‍ ഗഫൂര്‍ യോജിക്കുന്നില്ല. അങ്ങനെയെങ്കില്‍ കുഞ്ഞാലിക്കുട്ടിക്ക് ഈ ഭൂരിപക്ഷം കിട്ടിയാല്‍ പോരാ. സഖ്യകക്ഷി രാഷ്ട്രീയത്തില്‍ അമിത് ഷാ കാണിച്ച പാടവം കോണ്‍ഗ്രസ് കണ്ടു പഠിക്കേണ്ടതാണ്.
കെ. മുരളീധരന്റെ വട്ടിയൂര്‍ കാവിലും ഹൈബി ഈദിന്റെ എറണാകുളത്തും വരാന്‍ പോകുന്ന ഇടക്കാല തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പദ്മജ വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എറണാകുളത്ത് മത്സരിക്കുന്ന കാര്യത്തില്‍ കെ.വി തോമസ് അഭിപ്രായം പറഞ്ഞിട്ടില്ല. ബെന്നി ബഹനാന്‍ ജയിച്ച സ്ഥിതിക്ക് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം നല്‍കുമെന്ന് കേള്‍ക്കുന്നു. 

 Latest

Copyrights@2016.