india

സംസ്ഥാനത്തെ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് നീട്ടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Tiju Kannampally  ,  2019-05-29 04:08:26amm

 

തിരുവനന്തപുരം: മധ്യവേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് നീട്ടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു.
"ജൂണ്‍ മൂന്നിന് സ്‌കൂള്‍ തുറക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. നാല്, അഞ്ച് തീയതികളില്‍ ചെറിയ പെരുന്നാളാകാന്‍ സാധ്യതയുണ്ട്. 
അപ്പോള്‍ ആദ്യ ദിവസം സ്‌കൂള്‍ തുറന്നശേഷം രണ്ട് ദിവസം സ്‌കൂളിനു അവധി നല്‍കേണ്ടിവരും.അതിനാല്‍ സ്‌കൂള്‍ തുറക്കുന്ന തിയതി ആറാം തീയതിയിലേക്ക് മാറ്റുന്നതാണ് നല്ലത്. ഇക്കാര്യം ആവശ്യപ്പെട്ടു യുഡിഎഫ് കക്ഷി നേതാക്കള്‍ വിദ്യാഭ്യാസമന്ത്രിക്ക് കത്ത് നല്‍കിയെന്നും ചെന്നിത്തല അറിയിച്ചു.

തിരുവനന്തപുരം: മധ്യവേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ ആറിലേക്ക് നീട്ടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭയില്‍ ആവശ്യപ്പെട്ടു."ജൂണ്‍ മൂന്നിന് സ്‌കൂള്‍ തുറക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. നാല്, അഞ്ച് തീയതികളില്‍ ചെറിയ പെരുന്നാളാകാന്‍ സാധ്യതയുണ്ട്. അപ്പോള്‍ ആദ്യ ദിവസം സ്‌കൂള്‍ തുറന്നശേഷം രണ്ട് ദിവസം സ്‌കൂളിനു അവധി നല്‍കേണ്ടിവരും.അതിനാല്‍ സ്‌കൂള്‍ തുറക്കുന്ന തിയതി ആറാം തീയതിയിലേക്ക് മാറ്റുന്നതാണ് നല്ലത്. ഇക്കാര്യം ആവശ്യപ്പെട്ടു യുഡിഎഫ് കക്ഷി നേതാക്കള്‍ വിദ്യാഭ്യാസമന്ത്രിക്ക് കത്ത് നല്‍കിയെന്നും ചെന്നിത്തല അറിയിച്ചു.

 



Latest

Copyrights@2016.