india

ബദല്‍ ജീവിതശൈലി ഉല്‍പന്നങ്ങളുടെ നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു.

Tiju Kannampally  ,  2019-05-30 04:02:36amm

ബദല്‍ ജീവിതശൈലി ഉല്‍പന്നങ്ങളുടെ നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു
ബദല്‍ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ബദല്‍ ജീവിതശൈലി ഉല്‍പന്നങ്ങളുടെ നിര്‍മ്മാണ പരിശീലനം സംഘടിപ്പിച്ചു. കെ.എസ്.എസ്.എസ് കിടങ്ങൂര്‍ മേഖലയിലെ ചേര്‍പ്പുങ്കല്‍ ഗ്രാമത്തില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയോടനുബന്ധിച്ച് ലിക്വിഡ്, ഫിനോയില്‍, ഹാര്‍പ്പിക്, സ്റ്റാര്‍ച്ച്, വിനാഗിരി, ഉജാല, സര്‍ഫ്, കുളിസോപ്പ്, അലക്കുസോപ്പ് എന്നിവ നിര്‍മ്മിക്കുന്നതിനാണ് പരിശീലനം സംഘടിപ്പിച്ചത്. പരിശീലന പരിപാടിക്ക് അനിമേറ്റര്‍ റെജി ബാറ്റണ്‍ നേതൃത്വം നല്‍കി. കുറഞ്ഞ ചിലവില്‍ ബദല്‍ ജീവിതശൈലി ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനോടൊപ്പം മിതവ്യയ ശീലത്തിന് പ്രോത്സാഹനം നല്‍കുന്നതിനുമായിട്ടാണ് കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ പരിശീലനം സംഘടിപ്പിച്ചത്. ചേര്‍പ്പുങ്കല്‍ ഗ്രാമത്തിലെ സ്വാശ്രയസംഘാംഗങ്ങള്‍ പരിശീലനത്തില്‍ പങ്കെടുത്തു.

Latest

Copyrights@2016.