india

വി. മുരളീധരന് കേന്ദ്ര മന്ത്രി സഭയില്‍ ഇടം കിട്ടി.

Tiju Kannampally  ,  2019-05-30 06:54:20amm

ന്യൂഡല്‍ഹി/കൊച്ചി : ലോക സഭയിലേക്ക് എന്‍ഡിഎയ്ക്ക് സംഭാവനകളൊന്നും നല്‍കിയില്ലെങ്കിലും കേരളത്തിന് പ്രധാനമന്ത്രി നേരന്ദ്രമോഡി നല്‍കി പ്രത്യേക അംഗീകാരമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വി. മുരളീധരന് കേന്ദ്ര മന്ത്രി സഭയില്‍ ഇടം കിട്ടി. 
മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യ സഭാ അംഗമായ മുരളീധരനോട് വ്യാഴാഴ്ച വൈകിട്ട് പ്രധാനമന്ത്രിയുടെ ഓഫീസിലെത്താന്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടത് അവസാന മണിക്കൂറുകളിലായിരുന്നു. കേരളത്തില്‍ നിന്ന് മുരളീധരന് ക്ഷണം ലഭിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് നേതൃത്വത്തിന്റെ വിളി എത്തിയത്. 
നേരത്തെ രണ്ടുതവണ ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ചുമതല വഹിച്ച വി. മുരളീധരന്‍ 2018 മാര്‍ച്ചില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ നിന്നാണ് രാജ്യസഭയിലേക്ക് എത്തിയത്. കേന്ദ്ര മന്ത്രി സഭയില്‍ ഇതാദ്യമായാണ് അവസരം ലഭിക്കുന്നത്. 
വണ്ണത്താന്‍ വീട്ടില്‍ ഗോപാലന്റെയും വെള്ളാം വെള്ളി ദേവകിയുടേയും മകനായി 1958 ഡിസംബര്‍ 12 ന് കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയ്ക്കടുത്ത് എരഞ്ഞോളിയില്‍ ജനനം. തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജില്‍ നിന്നും ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിരുദം നേടി. സ്‌ക്കൂള്‍ കാലഘട്ടത്തില്‍ തന്നെ എബിവിപയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. അടിയന്തരാവസ്ഥയെ(197577) എതിര്‍ത്തുകൊണ്ട് പൊതുരംഗത്ത് ശ്രദ്ധേയനായി. ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ക്ലാര്‍ക്കായി സര്‍ക്കാര്‍ ജോലി ലഭിച്ചെങ്കിലും പിന്നീട് മുഴുവന്‍ സമയ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി ജോലി ഉപേക്ഷിച്ചു.
1980 ഒക്ടോബറില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ മുരളീധരനെ രണ്ടു വര്‍ഷത്തോളം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെച്ചു. ഇതേ തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി ഇകെ നായനാരെ ഡല്‍ഹിയില്‍ എബിവിപി പ്രവര്‍ത്തകര്‍ ഘരാവോ ചെയ്ത് ഉപരോധിച്ചു. ഈ സംഭവത്തോടെ അദ്ദേഹം പൊതുജന ശ്രദ്ധ നേടി. കേസ് പിന്നീട് കോടതി തള്ളിയതോടെ മുരളീധരന്‍ മോചിതനായി.
1998ലെ ലോക്സഭാ തിരഞ്ഞെടുപ്പിലൂടെയാണ് മുരളീധരന്‍ ഔദ്യോഗികമായി ബിജെപി നേതൃത്വനിരയിലേക്ക് വരുന്നത്. ന്യൂഡല്‍ഹിയിലുള്ള ബിജെപി കേന്ദ്ര ഇലക്ഷന്‍ കണ്‍ട്രോള്‍ റൂമില്‍ വെങ്കയ്യനായിഡുവിനെ സഹായിക്കാന്‍ അദ്ദേഹം നിയോഗിക്കപ്പെട്ടു. 1999ല്‍ എബി വാജ്പേയ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം വി മുരളീധരന്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ യുവജനകാര്യ കായിക വിഭാഗത്തിന് കീഴില്‍ വരുന്ന നെഹ്റു യുവ കേന്ദ്രയുടെ ചെയര്‍മാനായി നിയോഗിക്കപ്പെട്ടു.
2010 മുതല്‍ 2015 വരെയുള്ള കാലയളവില്‍ രണ്ടുതവണ ബിജെപി സംസ്ഥാന അധ്യക്ഷനായി. തിരുവന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള പ്രദേശിക പ്രവര്‍ത്തകരെ അണിനിരത്തി നടത്തിയ പദയാത്രയാണ് കേരളത്തില്‍ ബിജെപിക്ക് അനുകൂലമായ ജനകീയ മുന്നേറ്റമുണ്ടാക്കിയത്. 
ചേളന്നൂര്‍ എസ്എന്‍ കോളേജിലെ സംസ്‌കൃതം അദ്ധ്യാപിക ഡോ. കെഎസ് ജയശ്രീയാണ് ഭാര്യ.

 Latest

Copyrights@2016.