india

തിരുവല്ല അതിരൂപത മുന്‍ അധ്യക്ഷന്‍ ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് കാലം ചെയ്തു.

Tiju Kannampally  ,  2019-06-04 01:19:04amm

കോട്ടയം: തിരുവല്ല അതിരൂപത മുന്‍ അധ്യക്ഷന്‍ ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് കാലം ചെയ്തു. 91 വയസായിരുന്നു. പ്രാദേശിക സമയം ചൊവ്വാഴ്ച പുലര്‍ച്ചെ 3.15നാണ് അന്ത്യമുണ്ടായത്. ചൊവ്വാഴ്ച ഉച്ചവരെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രി ചാപ്പലിലും, തുടര്‍ന്ന് തിരുവല്ല സെന്റ് ജോണ്‍സ് മെട്രോപ്പോളിറ്റന്‍ കത്തീഡ്രല്‍ ദേവാലയത്തിലും പൊതുദര്‍ശനത്തിന് വയ്ക്കും. കബറടക്കം വ്യാഴാഴ്ച തിരുവല്ല സെന്റ് ജോണ്‍സ് മെട്രോപ്പോളിറ്റന്‍ കത്തീഡ്രലില്‍. 
തിരുവല്ല രൂപതയുടെ വിവിധ പള്ളികളില്‍ വികാരിയായി സേവനമുഷ്ഠിച്ച ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് 1987 ല്‍ രൂപത അഡ്മിനിസ്‌ട്രേറ്ററും, 1988 ഓഗസ്റ്റ് എട്ടിന് തിരുവല്ല രൂപതാധ്യക്ഷനുമായി. 2003 ലാണ് സ്ഥാനമൊഴിഞ്ഞത്. പുഷ്പഗിരി ആശുപത്രി മെഡിക്കല്‍ കോളജായി ഉയര്‍ത്തുന്നതില്‍ വലിയ പങ്കു വഹിച്ചിരുന്നു. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ നിരവധി വിദ്യാലയങ്ങളും, ആതുരാലയങ്ങളും സ്ഥാപിക്കുന്നതിന് മുന്‍കൈ എടുത്തു. 
ഷിക്കാഗോയില്‍ പല തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. 1995 ജൂലൈയില്‍ ഷിക്കാഗോ സെന്റ് മേരീസ് മലങ്കര കാത്തലിക് ചര്‍ച്ചിന്റെ കൂദാശ നിര്‍വഹിച്ചത് ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസസാണ്.

Latest

Copyrights@2016.