india

നിപ; എല്ലാ പിന്തുണയുമായി കേന്ദ്രസംഘം കേരളത്തില്‍

Tiju Kannampally  ,  2019-06-04 01:37:46amm

 

കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ വിദഗ്ധ സഹായങ്ങള്‍ക്കായി കേന്ദ്രസംഘം കേരളത്തിലെത്തി. ഡല്‍ഹി എയിംസിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ ആറംഗ മെഡിക്കല്‍ സംഘമാണ് രാവിലെ കൊച്ചിയില്‍ എത്തിയത്. കേന്ദ്ര സംഘം സംസ്ഥാന ആരോഗ്യവകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. 
കേരളത്തിന് വേണ്ട എല്ലാ സഹായങ്ങളും ഉറപ്പു നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചിരുന്നു. നിപ സ്ഥിരീകരിച്ചതോടെ ഡല്‍ഹിയില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നേതൃത്വത്തിലും കണ്‍ട്രോള്‍ റൂമുകള്‍ തുറുന്നിട്ടുണ്ട്. 01123978046 ആണ് ഡല്‍ഹിയിലെ കണ്‍ട്രോള്‍ റൂം നമ്പര്‍ 

കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കൂടുതല്‍ വിദഗ്ധ സഹായങ്ങള്‍ക്കായി കേന്ദ്രസംഘം കേരളത്തിലെത്തി. ഡല്‍ഹി എയിംസിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ ആറംഗ മെഡിക്കല്‍ സംഘമാണ് രാവിലെ കൊച്ചിയില്‍ എത്തിയത്. കേന്ദ്ര സംഘം സംസ്ഥാന ആരോഗ്യവകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. 

കേരളത്തിന് വേണ്ട എല്ലാ സഹായങ്ങളും ഉറപ്പു നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചിരുന്നു. നിപ സ്ഥിരീകരിച്ചതോടെ ഡല്‍ഹിയില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ നേതൃത്വത്തിലും കണ്‍ട്രോള്‍ റൂമുകള്‍ തുറുന്നിട്ടുണ്ട്. 01123978046 ആണ് ഡല്‍ഹിയിലെ കണ്‍ട്രോള്‍ റൂം നമ്പര്‍. 

 



Latest

Copyrights@2016.