india

കൊടുംചൂട്: കേരളാ എക്‌സ്പ്രസിലെ യാത്രക്കാരായ നാലു കോയമ്പത്തൂര്‍ സ്വദേശികള്‍ മരിച്ചു.

Tiju Kannampally  ,  2019-06-11 04:28:19amm

 

ഝാന്‍സി: അസഹനീയമായ ചൂടിനെ തുടര്‍ന്ന് ട്രെയിന്‍ യാത്രക്കാരായ നാലുപേര്‍ മരിച്ചു. ഒരാളെ അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
കേരള എക്‌സ്പ്രസിലെ യാത്രക്കാരായ നാലുപേരാണ് കനത്ത ചൂടിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ മരിച്ചത്. കോയമ്പത്തൂര്‍ സ്വദേശികളാണ് മരിച്ചത്. ആഗ്രയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സ്ലീപ്പര്‍ കോച്ചില്‍ യാത്രചെയ്തവരാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച ഝാന്‍സിയില്‍ 48.1 ഡിഗ്രി ചൂടാണു രേഖപ്പെടുത്തിയത്. 
മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ കോയമ്പത്തൂരിലുള്ള ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് റയില്‍വേ അധികൃതര്‍ അറിയിച്ചു. വാരണാസിയും ആഗ്രയും സന്ദര്‍ശിച്ച് മടങ്ങിയ 68 അംഗ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് മരിച്ചത്.
കൊടും ചൂടിനെ തുടര്‍ന്ന് ഏഴാം തീയതി ഗാസിപുര്‍ സ്വദേശി രാജേഷ് ഗുപ്തയെ ഖുശിനഗര്‍ എക്സ്പ്രസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ജൂണ്‍ 1-ന് സീതയെന്ന പെണ്‍കുട്ടിയെ യുപി ജന്‍സമ്പര്‍ക്ക്ക്രാന്തി എക്സ്പ്രസില്‍ മരിച്ചനിലയില്‍ കണ്ടിരുന്നു.

ഝാന്‍സി: അസഹനീയമായ ചൂടിനെ തുടര്‍ന്ന് ട്രെയിന്‍ യാത്രക്കാരായ നാലുപേര്‍ മരിച്ചു. ഒരാളെ അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കേരള എക്‌സ്പ്രസിലെ യാത്രക്കാരായ നാലുപേരാണ് കനത്ത ചൂടിനെത്തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ മരിച്ചത്. കോയമ്പത്തൂര്‍ സ്വദേശികളാണ് മരിച്ചത്. ആഗ്രയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സ്ലീപ്പര്‍ കോച്ചില്‍ യാത്രചെയ്തവരാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച ഝാന്‍സിയില്‍ 48.1 ഡിഗ്രി ചൂടാണു രേഖപ്പെടുത്തിയത്. 

മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ കോയമ്പത്തൂരിലുള്ള ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് റയില്‍വേ അധികൃതര്‍ അറിയിച്ചു. വാരണാസിയും ആഗ്രയും സന്ദര്‍ശിച്ച് മടങ്ങിയ 68 അംഗ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് മരിച്ചത്.

കൊടും ചൂടിനെ തുടര്‍ന്ന് ഏഴാം തീയതി ഗാസിപുര്‍ സ്വദേശി രാജേഷ് ഗുപ്തയെ ഖുശിനഗര്‍ എക്സ്പ്രസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ജൂണ്‍ 1-ന് സീതയെന്ന പെണ്‍കുട്ടിയെ യുപി ജന്‍സമ്പര്‍ക്ക്ക്രാന്തി എക്സ്പ്രസില്‍ മരിച്ചനിലയില്‍ കണ്ടിരുന്നു.

 



Latest

Copyrights@2016.