oceana

ഒരുമയുടെ പെരുമ- ബ്രിസ്ബൻ ക്നാനായ സമൂഹത്തിനു സ്വപ്നസാക്ഷത്കാരം

Saju Kannampally  ,  2019-06-15 11:38:59pmm


ബ്രിസ്ബെൻ ക്നാനായ സമൂഹത്തിന്റെ ചിരകാലാഭിലാഷമായ സംഘടനകളുടെ ഐക്യം ജൂൺ 15 നു സാലിസ്ബറി പത്താം പീയൂസ് കത്തോലിക്ക പള്ളിയിൽ നടന്നസംയുകത  വിശുദ്ധ കുർബാനക്കുശേഷം ബഹുമാനപ്പെട്ട പ്രിൻസ് തൈപ്പൂരേടത്തിൽ  അച്ഛൻറെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലൂടെ സാധ്യമായി. ഒന്നായി മാറിയ രണ്ടുസംഘടനകളിലെയും അംഗങ്ങളെയും അതിനായി പ്രവർത്തിച്ചവരെയും പ്രിൻസച്ചൻ അഭനന്ദിക്കുകയും, പ്രാർത്ഥനാശംസകൾ നേരുകയും ചെയ്തു. നൂറ്റാണ്ടുകൾ പഴക്കമുള്ള ക്നാനായ തനിമയും പാരമ്പര്യങ്ങളും പത്തരമാറ്റോടെ സംരക്ഷിക്കുവാൻ ബ്രിസ്ബൺ ക്നാനായ സമൂഹം ഒരൊറ്റജനമായി ഒരൊറ്റമനമായി നിലകൊള്ളുമെന്നുള്ള നിശ്ചയദാർഢ്യത്തിന്റെ സൂചനയയാണ് ഇന്നലെനടന്ന ഐക്യസമ്മേളനത്തിലൂടെ വിളംബരം ചെയ്യപ്പെട്ടത്. പരസ്പരം ആശ്ലേഷിച്ചും വിശേഷങ്ങൾ പങ്കുവച്ചും മുതിർന്നവരും കുട്ടികളും ഒരുപോലെ സൗഹൃദം പങ്കിട്ട ഈ മനോഹരസായാഹ്‌നം ഒരുമ തന്നെയാണ് ക്നാനായക്കാരുടെ പെരുമായെന്നു വീണ്ടും തെളിയിക്കുകയായിരുന്നു. 

അനുരഞ്ജന ചർച്ചകൾക്ക് മധ്യസ്ഥത വഹിച്ച  kcco  പ്രസിഡന്റ് ശ്രി സജിമോൻ വരകുകാല പ്രസ്തുത സമ്മേളനത്തിൽ പങ്കെടുത്തു സംസാരിച്ചു. സ്നേഹത്തിലും പരസ്പരബഹുമാനത്തിലുമൂന്നിയുള്ള സഹവർഥിത്വത്തിലൂടെ മാത്രമേ വരുംതലമുറകൾക്കു ഉപകാരപ്പെടുന്ന രീതിയിൽ നമ്മുടെ പാരമ്പര്യങ്ങളെയും പൈതൃകത്തെയും കാത്തുസൂക്ഷിക്കാനാകു എന്ന യാഥാർഥ്യത്തെ അവിശ്വസനീയമാംവിധം വന്നുചേർന്ന ക്നാനായ സമൂഹം  അടിവരായിട്ടൊര്മ്മപ്പെടുത്തുന്നു പൊതുസമ്മേളനം വിലയിരുത്തി.

പുരാതനപ്പാട്ടുകൾ പാടിയും, നടവിളിച്ചും സ്നേഹവിരുന്നിൽ പങ്കെടുത്തും അംഘോഷങ്ങളെ നിറംപിടിപ്പിച്ച ബ്രിസ്ബണിലെ ക്നാനായ സമൂഹം സാഹോദര്യത്തിന്റെയും സൗഹൃദത്തിന്റെയും കേദാരമായ ക്നാനായ കൂട്ടായ്മകളാണ് നമുക്കാവശ്യമെന്നുള്ള ശക്തമായ സൂചനയാണ് മുന്നോട്ടുവയ്ക്കുന്നത്. ഏവരുടെയും പ്രശംസകൾ പിടിച്ചുപറ്റിയ പരിപാടികൾക്ക് ഇരുസംഘടനകളുടെയും ഭാരവാഹികൾ നേതൃത്വം നൽകുകയും ശ്രി ജോൺ മാവേലിപുത്തെൻപുരയിൽ,ശ്രീ  ജെയിംസ് മണ്ണാത്തുമാക്കിൽ ആശംസകൾ അർപ്പിക്കുകയും .ശ്രീ ഷിജു തോമസ് സ്വാഗതവും ശ്രീ ബീറ്റു തോമസ് കൃതജ്ഞത  അർപ്പിക്കുകയും ചെയ്തു .



Latest

Copyrights@2016.