oceana

മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിനെ അനുസ്മരിച്ചു.

Tiju Kannampally  ,  2019-06-26 12:53:33amm റെജി പാറയ്ക്കന്‍

മാര്‍ കുര്യാക്കോസ് കുന്നശ്ശേരി പിതാവിനെ അനുസ്മരിച്ചു.
മെല്‍ബണ്‍: കോട്ടയം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത കാലം ചെയ്ത മാര്‍ കുര്യാക്കോസ് കുന്നശ്ശേരിപിതാവിന്റെ രണ്ടാം ചരമവാര്‍ഷികം വിവിധ പരിപാടികളോടെ ആചരിച്ചു. ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ്സ് ഓഫ് വിക്ടോറിയായുടെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ Vermont സെന്റ് തിമോത്തിയോസ്സ് പളളിയില്‍ ഫാ.ജെയിംസ് അരീച്ചിറയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി.കുര്‍ബാനയോട് കൂടി അനുസ്മരണ ചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് പരേതനുവേണ്ടി ഒപ്പീസ്സും മന്ത്രായും നടത്തി. കാലം ചെയ്ത മാര്‍ കുര്യാക്കോസ് കുന്നശ്ശേരി കോട്ടയം അതിരൂപതയ്ക്കും സമുദായഗങ്ങള്‍ക്കും നല്‍കിയ വിലപ്പെട്ട സേവനങ്ങളെ ഫാ.ജെയിംസ് അരീച്ചിറ, ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ്സ് ഓഫ് വിക്ടോറിയായുടെ പ്രസിഡന്റ് സജി കുന്നുംപുറം, റെജി പാറയ്ക്കല്‍ എന്നിവര്‍ അനുസ്മരണ പ്രസംഗത്തില്‍ ഓര്‍മ്മപ്പെടുത്തി. പളളിയില്‍ നടന്ന കുര്‍ബാനയിലും അനുസ്മരണ ചടങ്ങുകളിലും കുന്നശ്ശേരി പിതാവിന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ഒട്ടനവധി സംഘടനകളുടെ അംഗങ്ങളും പങ്കെടുത്തു. ക്‌നാനായ കാത്തലിക്ക് കോണ്‍ഗ്രസ്സ് ഓഫ് വിക്ടോറിയായുടെ കമ്മിറ്റിക്കാര്‍ അനുസ്മരണ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

Latest

Copyrights@2016.