europe

18-ാ മത് യു കെ കെ സി എ കൺവൻഷൻ പ്രൗഡഗംഭീരമായി.

Tiju Kannampally  ,  2019-06-30 10:06:13pmm

18-ാ മത് യു കെ കെ സി എ കൺവൻഷൻ പ്രൗഡഗംഭീരമായി
കവൻട്രി/ യു.കെ: 18-ാ മത് യു കെ കെ സി എ കൺവൻഷൻ പ്രൗഡഗംഭീരമായി ആഘോഷിച്ചു.. യു കെ കെ സി എ പ്രസിഡൻറ് ശ്രീ തോമസ് ജോസഫ് രാവിലെ പതാക ഉയർത്തിയതോടെ ആലോഷ പരിപാടികൾക്ക് തുടക്കമായി. തുടർന്ന് മാർ മാത്യു മൂലക്കാട്ട്, മാർ കുര്യൻ വയലുങ്കൽ, മാർ ജോസഫ് സാബ്രിക്കൽ എന്നിവരുടെ നേതൃത്വത്തിൽ ആഘോഷമായ ദിവ്യബലി നടന്നു.കത്തോലിക്കാ സഭ ഇന്നേവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രയാസങ്ങളും പ്രതിസന്ധികളും കൂടെയുണ്ടെന്ന് ഓരോ വിശ്വാസിയും ഓർമ്മിക്കണമെന്ന് കോട്ടയം അതിരൂപത അധ്യക്ഷനും ആഗോള ക്നാനായ മക്കളുടെ ആധ്യാൽമിക പിതാവുമായ ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് തന്റെ സന്ദേശത്തിൽ പറഞ്ഞു . കൂടുതൽ ഐക്യവും സാഹോദര്യ സ്നേഹവും നൽകി മാതൃകയാവുകയാണ് പ്രവാസികളായവർ ചെയ്യേണ്ടതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു . സ്നേഹം പങ്കിടാനും ഹൃദയത്തിൽ സൂക്ഷിക്കാനും ആയില്ലെങ്കിൽ കർത്താവിന്റെ അനുയായികൾ എന്ന് പറയുന്നതിൽ അർത്ഥമില്ലെന്നാണ് പാപുവ ന്യൂ ഗിനിയയിൽ നിന്നെത്തിയ വത്തിക്കാൻ അംബാസിഡർ ബിഷപ്പ് കുര്യൻ വയലുങ്കൽ സൂചിപ്പിച്ചു. .എന്നാൽ യുകെയിലെ ക്നാനായക്കാർക്ക് ഏറെ ആവേശം പകരുന്ന കാര്യമാണ് ഗ്രേറ്റ് ബ്രിട്ടൻ രൂപത അധ്യക്ഷൻ മാർ സ്രാമ്പിക്കലിന്റെ വാക്കുകളിൽ നിറഞ്ഞു നിന്നത് . സീറോ മലബാർ സഭയുടെ ഭാഗമായി പ്രവർത്തിക്കുമ്പോൾ തന്നെ റോമിൽ നിന്നും പ്രത്യേക പദവി ലഭിച്ചാൽ യുകെയിലെ ക്നാനായക്കാർക്ക് ആ നിമിഷം തന്നെ സകല സ്വാതന്ത്ര്യത്തോടെയും തങ്ങളുടെ പ്രവർത്തനം ഏറ്റെടുക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ വാഗ്ദാനം . സ്വന്തമായി പള്ളികളോ ആസ്തികളോ ഉണ്ടെങ്കിൽ അതൊന്നും ഒരു തർക്ക കാരണം ആകുക ഇല്ലെന്നും അദ്ദേഹം അസന്നിഗ്ദമായി പ്രഖ്യാപിക്കുകയും ചെയ്തു . ഇതോടെ ഇത്തവണത്തെ കൺവൻഷൻ ചരിത്ര വിജയം എന്ന നിലയിലേക്ക് ഉയർത്തപ്പെടുകയായിരുന്നു . റാലികളും മത്സരങ്ങളും ഒഴിവാക്കിയായിരുന്നു ഇത്തവണത്തെ കൺവൻഷൻ . ആയിരക്കണക്കിന് ആളുകൾ എത്തുന്നതിനാൽ ആവശ്യമായ ഇൻഷുറൻസ് സംരക്ഷണം ഇല്ലെന്നു ബഥേൽ കൺവൻഷൻ സെന്റർ അറിയിച്ചതാണ് ഇത്തവണ റാലി ഉപേക്ഷിക്കാൻ കാരണമായത് . എന്നാൽ അതൊരു മാറ്റത്തിനു തുടക്കമിടുക ആയിരുന്നു . ഇതോടെ കേരളത്തിൽ നിന്നും താരങ്ങളെ എത്തിച്ചാണ് കേന്ദ്ര സമിതി കൺവൻഷന്റെ പകിട്ട് കാത്തുസൂക്ഷിച്ചത് . കേരളത്തിൽ നിന്നെത്തിയ കോട്ടയം നസീറും ഫ്രാങ്കോയും രഞ്ജിനി ജോസും അടക്കമുള്ള താരങ്ങളാകട്ടെ പ്രതീക്ഷയ്ക്ക് ഒത്തുയർന്നപ്പോൾ കത്തുന്ന വേനൽ ചൂടിനെ തണുപ്പിക്കും വിധമുള്ള ഒരു കലാസന്ധ്യ ആസ്വദിക്കാൻ ഉള്ള വേദി കൂടിയായി മാറുക ആയിരുന്നു ഇത്തവണത്തെ കൺവൻഷൻ .കാര്യമായ കാലതടസം കൂടാതെ പരിപാടികൾ നിയന്ത്രിക്കാൻ കഴിഞ്ഞത് തോമസ് തൊണ്ണമാവുങ്കാൽ നേതൃത്വം നൽകുന്ന ടീമിന്റെ കൂട്ട് ഉത്തരവാദിത്തത്തിനു ശക്തമായ തെളിവായി മാറി . പതിവ് പോലെ വെൽക്കം ഡാൻസ് കണ്ണുകൾക്ക് കുളിർമ്മയായി. തങ്ങളുടെ മക്കൾ അരങ്ങിൽ താരങ്ങളായി വാഴുന്ന കാഴ്ച വെൽക്കം ഡാൻസിൽ കണ്ട ഓരോ ക്നാനായക്കാരും മനസു നിറഞ്ഞാണ് അഭിനന്ദനമേകിയത് .സെൻട്രൽ കമ്മറ്റി ഭാരവാഹികളായ തോമസ് ജോസഫ്, സാജു ലൂക്കോസ്, വിജി ജോസഫ്, വിപിൻ പണ്ടാരശ്ശേരിൽ, സണ്ണി രാഗമാലിക, ജെറി ജെയിംസ്, ബിജു മടക്കകുഴി, ജോസി ജോസ് എന്നിവരുടെ നേത്രത്വത്തിലുള്ള വിവിധ കമ്മറ്റികൾ പരിപാടികൾക്ക് നേത്രത്വം നൽകി.

 Latest

Copyrights@2016.