oceana

ചാരിറ്റി സഹായ നിധിയിലേക്ക് സംഭാവന ചെയ്തു.

Tiju Kannampally  ,  2019-07-02 12:24:09amm റെജി പാറയ്ക്കല്‍

ചാരിറ്റി സഹായ നിധിയിലേക്ക് സംഭാവന ചെയ്തു.
മെല്‍ബണ്‍: ക്‌നാനായ കാത്തലിക് അസ്സോസിയേഷന്‍ ഓഫ് വിക്ടോറിയായുടെ ആഭ്യമുഖ്യത്തില്‍ മെല്‍ബണിലെ അസ്സോസിയേഷന്റെ അംഗങ്ങളില്‍ നിന്നും സമാഹരിച്ച രണ്ട് ലക്ഷത്തി നാല്‍പ്പത്തി അയ്യായിരം(2,45000) രൂപയുടെ ചെക്ക് ചികില്‍സ്സയ്ക്കു വേണ്ടി കൈമാറി. കേരളത്തിലെ രാജപുരം ഇടവകാംഗം സന്‍ദീപ് ചെറിയാന്‍ കരള്‍ സംബന്ധമായ അസുഖം മൂലം വിഷമം അനുഭവിക്കുന്നത് മനസ്സിലാക്കി അസ്സോസിയേഷന്റെ പ്രസിഡന്റ് സജി കുന്നുംപുറത്തിന്റെ നേതൃത്വത്തിലുളള കമ്മറ്റിയാണ് ഈ തുക സമാഹരിച്ചത്. ക്‌നാനായ കാത്തലിക് അസ്സോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ പ്രതിനിധികളായ പി.പി മാത്യു, ഷാജു തോമസ്സും രാജപുരത്തെ സന്‍ദീപ് ചെറിയാന്റെ വസതിയില്‍ ചെന്ന് ചെക്ക് കൈമാറുകയായിരുന്നു. അവശത അനുഭവിക്കുന്നവരെ സഹായിക്കാനുളള അസ്സോസിയേഷന്റെ ഈ പ്രവര്‍ത്തനങ്ങളെ അംഗങ്ങള്‍ പൂര്‍ണ്ണഹൃദയത്തോടെ ഉള്‍ക്കൊണ്ടു എന്നതിന്റെ ഉദാഹരണമാണ് ഇത്രയും തുക സമാഹരിക്കുവാന്‍ കഴിഞ്ഞതെന്ന് ശ്രീ സജി കുന്നുപുറം പറഞ്ഞു.
റെജി പാറയ്ക്കല്‍

Latest

Copyrights@2016.