europe

ഫ്രാൻസിസ് മാർപാപ്പയുടെ തുറന്ന കത്ത് ചർച്ചയാകുന്നു.

Tiju Kannampally  ,  2019-07-02 03:56:33amm

 

ബർലിൻ∙ ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ ദിവസം ജർമനിയിലെ 
കത്തോലിക്കർക്കുവേണ്ടി എഴുതിയ തുറന്ന കത്ത് ചർച്ചയാകുന്നു.  കഴിഞ്ഞ അൻപത് 
വർഷത്തിനുള്ളിൽ ഒരു മാർപാപ്പ ആദ്യമായിട്ടാണ് ജർമൻകാർക്കു മാത്രമായി തുറന്ന 
കത്തെഴുതുന്നത്.
ജർമൻ കത്തോലിക്ക സഭയിൽ ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ 
വിശ്വാസികൾ തന്നെ മുന്നോട്ട് വരണമെന്ന ആഹ്വാനത്തോടെയാണ് കത്തിന്റെ  
തുടക്കം. നമ്മൾ ജീവിക്കുന്നത് മാറ്റത്തിന്റെ കാലഘട്ടത്തിൽ മാത്രമല്ല, പുതിയതും 
പഴയതുമായ ചോദ്യങ്ങൾ ഉയർത്തുന്ന ദിവസത്തിന്റെ ഒരു വഴിയിലാണെന്ന് 
നമുക്കെല്ലാവർക്കും അറിയാം. സുവിശേഷത്തിന്റെ ആത്മാവിനെ ജീവിതത്തിൽ 
നിറയ്ക്കാൻ കത്തോലിക്കർക്ക് കഴിയണം. അല്ലെങ്കിൽ അവരുടെ ജീവിതം 
അവ്യക്തമായിരിക്കും എന്നു മാർപാപ്പ മുന്നറിയിപ്പ് നൽകുന്നു.
ജർമനിയിൽ ആയിരകണക്കിന് പേർ സഭാ വിശ്വാസം ഉപേക്ഷിക്കുന്നതിൽ 
മാർപാപ്പയ്ക്കുള്ള ദുഃഖം രേഖപ്പെടുത്തി. മാർപാപ്പയുടെ കത്ത് സ്വാഗതാർഹമെന്ന് 
ജർമൻ ബിഷപ്പ് കോൺഫറൻസ് അധ്യക്ഷൻ കർദ്ദിനാൾ റൈൻഹാർഡ് മാർകസ് 
അഭിപ്രായപ്പെട്ടു.
ഇതിനിടയിൽ ജർമനിയിൽ നടന്നു വരുന്ന മരിയ 2.0 എന്ന വനിത കൂട്ടായ്മയുടെ 
സഭയ്ക്കെതിരെയുള്ള വിമത സമരം മാർപാപ്പയുടെ ശ്രദ്ധയിൽപ്പെട്ടതായിട്ടാണ് സൂചന. 
ജർമൻ കത്തോലിക്ക സഭ ഇന്ന് അഴിമതിയിലും ലൈംഗിക അക്രമണങ്ങളിലും മുങ്ങി 
നിൽക്കുകയാണെന്നാണ് ഈ വനിത കൂട്ടായ്മ ആരോപിച്ചിരിക്കുന്നത്. ഇതിനെതിരെ 
ഇവർ തെരുവിൽ ഇറങ്ങി കഴിഞ്ഞു.

ബർലിൻ : ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ ദിവസം ജർമനിയിലെ കത്തോലിക്കർക്കുവേണ്ടി എഴുതിയ തുറന്ന കത്ത് ചർച്ചയാകുന്നു.  കഴിഞ്ഞ അൻപത് വർഷത്തിനുള്ളിൽ ഒരു മാർപാപ്പ ആദ്യമായിട്ടാണ് ജർമൻകാർക്കു മാത്രമായി തുറന്ന കത്തെഴുതുന്നത്. ജർമൻ കത്തോലിക്ക സഭയിൽ ഇന്ന് നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ വിശ്വാസികൾ തന്നെ മുന്നോട്ട് വരണമെന്ന ആഹ്വാനത്തോടെയാണ് കത്തിന്റെ  തുടക്കം. നമ്മൾ ജീവിക്കുന്നത് മാറ്റത്തിന്റെ കാലഘട്ടത്തിൽ മാത്രമല്ല, പുതിയതും പഴയതുമായ ചോദ്യങ്ങൾ ഉയർത്തുന്ന ദിവസത്തിന്റെ ഒരു വഴിയിലാണെന്ന് നമുക്കെല്ലാവർക്കും അറിയാം. സുവിശേഷത്തിന്റെ ആത്മാവിനെ ജീവിതത്തിൽ നിറയ്ക്കാൻ കത്തോലിക്കർക്ക് കഴിയണം. അല്ലെങ്കിൽ അവരുടെ ജീവിതം അവ്യക്തമായിരിക്കും എന്നു മാർപാപ്പ മുന്നറിയിപ്പ് നൽകുന്നു.

ജർമനിയിൽ ആയിരകണക്കിന് പേർ സഭാ വിശ്വാസം ഉപേക്ഷിക്കുന്നതിൽ മാർപാപ്പയ്ക്കുള്ള ദുഃഖം രേഖപ്പെടുത്തി. മാർപാപ്പയുടെ കത്ത് സ്വാഗതാർഹമെന്ന് ജർമൻ ബിഷപ്പ് കോൺഫറൻസ് അധ്യക്ഷൻ കർദ്ദിനാൾ റൈൻഹാർഡ് മാർകസ് അഭിപ്രായപ്പെട്ടു. ഇതിനിടയിൽ ജർമനിയിൽ നടന്നു വരുന്ന മരിയ 2.0 എന്ന വനിത കൂട്ടായ്മയുടെ സഭയ്ക്കെതിരെയുള്ള വിമത സമരം മാർപാപ്പയുടെ ശ്രദ്ധയിൽപ്പെട്ടതായിട്ടാണ് സൂചന. ജർമൻ കത്തോലിക്ക സഭ ഇന്ന് അഴിമതിയിലും ലൈംഗിക അക്രമണങ്ങളിലും മുങ്ങി നിൽക്കുകയാണെന്നാണ് ഈ വനിത കൂട്ടായ്മ ആരോപിച്ചിരിക്കുന്നത്. ഇതിനെതിരെ ഇവർ തെരുവിൽ ഇറങ്ങി കഴിഞ്ഞു.

 

 



Latest

Copyrights@2016.