america

ഷിക്കാഗോ രൂപതാ മെത്രാന്‍ ജേക്കബ് അങ്ങാടിയത്ത് ലിവര്‍മോറില്‍ പുതിയ മിഷന്‍ പള്ളി ഉദ്ഘാടനം ചെയ്തു.

Tiju Kannampally  ,  2019-07-10 12:37:01amm

 

സാന്‍ഫ്രാൻസിസ്‌കോ : പത്താം വാര്‍ഷികം ആഘോഷിക്കുന്നസാന്‍ഫ്രാൻസിസ്‌കോ 
സെന്റ് തോമസ് സിറോ മലബാര്‍ പള്ളിക്കൊരു പൊന്‍തൂവല്‍ കൂടി. 
മാര്‍ത്തോമശ്ലീഹായുടെ തിരുന്നാള്‍ ദിനമായ മൂന്നിന് ബഹുമാനപ്പെട്ട ഷിക്കാഗോ 
രൂപതാ മെത്രാന്‍ ജേക്കബ് അങ്ങാടിയത്ത് ലിവര്‍മോറില്‍ പുതിയ മിഷന്‍ പള്ളി 
ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് അര്‍പ്പിച്ച ആഘോഷമായ ദിവ്യബലിക്ക് മാര്‍ ജേക്കബ് 
അങ്ങാടിയത്തായിരുന്നു മുഖ്യകാര്‍മികന്‍. മാതൃ ഇടവകയായ മില്‍പിറ്റാസ് സെന്റ് 
തോമസ് സിറോ മലബാര്‍ പള്ളി വികാരി ഫാ. ജോര്‍ജ് എട്ടുപറയിലിന്നൊപ്പം, 
ഫാ.ജിമ്മി, ബൈറോണ്‍ ഇടവക വികാരി ഫാ.റോണ്‍ എന്നിവരും 
സഹകാർമികരായിരുന്നു.
വി.കുര്‍ബാനയ്‌ക്കൊടുവില്‍ നിലവിളക്കു കൊളുത്തി ബഹുമാനപ്പെട്ട പിതാവ് മിഷന്‍ 
ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഫാ.ജോര്‍ജ്ജ് എട്ടുപുര, ഫാ.റോണ്‍എന്നിവര്‍ 
സംസാരിച്ചു. ലോകം മുഴുവന്‍ ആദരിക്കുന്ന വിശുദ്ധ മദര്‍ തെരേസയുടെ 
നാമധേയത്തിലാണ്  മിഷന്‍.
ഞായറാഴ്ചകളില്‍ വൈകിട്ട് 4.30 ന് കുര്‍ബ്ബാനയും ഓഗസ്റ്റ് 25 മുതല്‍ വൈകുന്നേരം 3 
മണിക്ക് കുട്ടികളുടെ വേദപാഠ ക്ലാസുകളും ആരംഭിക്കും.

സാന്‍ഫ്രാൻസിസ്‌കോ : പത്താം വാര്‍ഷികം ആഘോഷിക്കുന്ന സാന്‍ഫ്രാൻസിസ്‌കോ സെന്റ് തോമസ് സിറോ മലബാര്‍ പള്ളിക്കൊരു പൊന്‍തൂവല്‍ കൂടി. മാര്‍ത്തോമശ്ലീഹായുടെ തിരുന്നാള്‍ ദിനമായ മൂന്നിന് ബഹുമാനപ്പെട്ട ഷിക്കാഗോ രൂപതാ മെത്രാന്‍ ജേക്കബ് അങ്ങാടിയത്ത് ലിവര്‍മോറില്‍ പുതിയ മിഷന്‍ പള്ളി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് അര്‍പ്പിച്ച ആഘോഷമായ ദിവ്യബലിക്ക് മാര്‍ ജേക്കബ് അങ്ങാടിയത്തായിരുന്നു മുഖ്യകാര്‍മികന്‍. മാതൃ ഇടവകയായ മില്‍പിറ്റാസ് സെന്റ് തോമസ് സിറോ മലബാര്‍ പള്ളി വികാരി ഫാ. ജോര്‍ജ് എട്ടുപറയിലിന്നൊപ്പം, ഫാ.ജിമ്മി, ബൈറോണ്‍ ഇടവക വികാരി ഫാ.റോണ്‍ എന്നിവരും സഹകാർമികരായിരുന്നു.

വി.കുര്‍ബാനയ്‌ക്കൊടുവില്‍ നിലവിളക്കു കൊളുത്തി ബഹുമാനപ്പെട്ട പിതാവ് മിഷന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഫാ.ജോര്‍ജ്ജ് എട്ടുപുര, ഫാ.റോണ്‍എന്നിവര്‍ സംസാരിച്ചു. ലോകം മുഴുവന്‍ ആദരിക്കുന്ന വിശുദ്ധ മദര്‍ തെരേസയുടെ നാമധേയത്തിലാണ്  മിഷന്‍. ഞായറാഴ്ചകളില്‍ വൈകിട്ട് 4.30 ന് കുര്‍ബ്ബാനയും ഓഗസ്റ്റ് 25 മുതല്‍ വൈകുന്നേരം 3 മണിക്ക് കുട്ടികളുടെ വേദപാഠ ക്ലാസുകളും ആരംഭിക്കും.

 

 



Latest

Copyrights@2016.