america

വാൾമാർട്ടിൽ ഉണ്ടായ വെടിവയ്പിൽ 20 പേർ കൊല്ലപ്പെട്ടു

Tiju Kannampally  ,  2019-08-05 10:27:30pmm

 

എൽപാസൊ∙ എൽപാസൊ മോളിലെ വാൾമാർട്ടിൽ ഉണ്ടായ വെടിവയ്പിൽ 20 പേർ
കൊല്ലപ്പെട്ടു. 26 പേർ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നതായി ടെക്സസ് ഗവർണർ 
ഗ്രേഗ് ഏബട്ട് പറഞ്ഞു.  എൽപാസൊ മേയർ, പൊലീസ് ചീഫ്, എഫ്സിഐ പ്രതിനിധി
എന്നിവരും ഗവർണർക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. മരണസംഖ്യ 
ഇനിയും ഉയരുമെന്നാണു റിപ്പോർട്ടുകൾ.
സമീപകാലത്തൊന്നും സംഭവിക്കാത്ത കൂട്ട നരഹത്യയാണ് ഉണ്ടായതെന്ന് ഗവർണർ 
പറഞ്ഞു. ഡാലസിലെ അലൻസിറ്റിയിൽ നിന്നുള്ള 21 വയസുകാരൻ
വെളുത്തവർഗക്കാരനായ പാട്രിക് ക്രൂസിയസാണ് സംഭവത്തിനുത്തരവാദിയെന്നും 
കൂടുതൽ പേർ വെടിയേൽക്കുന്നതിൽ നിന്നും രക്ഷപെട്ടത് പൊലീസ് ഉദ്യോഗസ്ഥരുടെ 
സമയോചിതമായ ഇടപെടൽ കൊണ്ടാണെന്നും ഗവർണർ പറഞ്ഞു.
എകെ 47 തോക്കുമായി മോളിൽ പ്രവേശിച്ച അക്രമി തലങ്ങും വിലങ്ങും
വെടിവയ്ക്കുകയായിരുന്നു. ടെക്സസിന്റെ അതിർത്തി പ്രദേശമായ
എൽപാസോയിലേക്ക് 650 മൈൽ ഡ്രൈവ് ചെയ്താണു യുവാവ് എത്തിയത്. 
ഹിസ്പാനുക്കുകൾ കൂടുതൽ താമസിക്കുന്ന ഇവിടെ വെടിവയ്പു നടത്തിയതിൽ 
വംശീയതയുടെ ഭാഗമാണോ എന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്.

എൽപാസൊ : എൽപാസൊ മോളിലെ വാൾമാർട്ടിൽ ഉണ്ടായ വെടിവയ്പിൽ 20 പേർ കൊല്ലപ്പെട്ടു. 26 പേർ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്നതായി ടെക്സസ് ഗവർണർ ഗ്രേഗ് ഏബട്ട് പറഞ്ഞു.  എൽപാസൊ മേയർ, പൊലീസ് ചീഫ്, എഫ്സിഐ പ്രതിനിധി എന്നിവരും ഗവർണർക്കൊപ്പം വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. മരണസംഖ്യ ഇനിയും ഉയരുമെന്നാണു റിപ്പോർട്ടുകൾ.

സമീപകാലത്തൊന്നും സംഭവിക്കാത്ത കൂട്ട നരഹത്യയാണ് ഉണ്ടായതെന്ന് ഗവർണർ പറഞ്ഞു. ഡാലസിലെ അലൻസിറ്റിയിൽ നിന്നുള്ള 21 വയസുകാരൻ വെളുത്തവർഗക്കാരനായ പാട്രിക് ക്രൂസിയസാണ് സംഭവത്തിനുത്തരവാദിയെന്നും കൂടുതൽ പേർ വെടിയേൽക്കുന്നതിൽ നിന്നും രക്ഷപെട്ടത് പൊലീസ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ കൊണ്ടാണെന്നും ഗവർണർ പറഞ്ഞു.

എകെ 47 തോക്കുമായി മോളിൽ പ്രവേശിച്ച അക്രമി തലങ്ങും വിലങ്ങും വെടിവയ്ക്കുകയായിരുന്നു. ടെക്സസിന്റെ അതിർത്തി പ്രദേശമായ എൽപാസോയിലേക്ക് 650 മൈൽ ഡ്രൈവ് ചെയ്താണു യുവാവ് എത്തിയത്. ഹിസ്പാനുക്കുകൾ കൂടുതൽ താമസിക്കുന്ന ഇവിടെ വെടിവയ്പു നടത്തിയതിൽ വംശീയതയുടെ ഭാഗമാണോ എന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്.

 

 

 

 

 



Latest

Copyrights@2016.