america

യു.എസ് വിമാനത്താവളങ്ങളില്‍ കസ്റ്റംസിന്‍റെ കംപ്യൂട്ടറുകൾ ഓഫ്‌ലൈനിൽ ആയതോടെ വലഞ്ഞു യാത്രക്കാർ

Tiju Kannampally  ,  2019-08-16 10:44:47pmm

വാഷിങ്ടണ്‍ : കസ്റ്റംസ്-ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ വകുപ്പിന്‍റെ കമ്ബ്യൂട്ടര്‍ സിസ്റ്റം തകരാറിലായതോടെ അമേരിക്കന്‍ വിമാനത്താവളങ്ങളില്‍ ആയിരക്കണക്കിന് യാത്രക്കാര്‍ വലഞ്ഞു. വിവിധ അമേരിക്കന്‍ വിമാനത്താവളങ്ങളിലിറങ്ങിയ വിേദശ യാത്രക്കാരെയാണ് പ്രശ്നം ബാധിച്ചത്. യു.എസില്‍നിന്ന് പുറപ്പെടുന്ന വിദേശ യാത്രികരെ പ്രശ്നം ബാധിച്ചില്ല. മണിക്കൂറുകള്‍ക്ക് ശേഷം പലയിടങ്ങളിലും പ്രശ്നം പരിഹരിച്ചെന്നാണ് റിപ്പോര്‍ട്ട്.

സിസ്റ്റം ഓണ്‍ലൈനാകുന്നതുവരെ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് വേണ്ടിയുള്ള നടപടികള്‍ക്ക് ബദല്‍ മാര്‍ഗങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സി.ബി.പി) പ്രസ്താവനയില്‍ പറഞ്ഞു. ദിവസം 3,58,000 യാത്രക്കാരെയാണ് സി.ബി.പി സ്വീകരിക്കുന്നത്. 2017 ജനുവരിയില്‍ നാലു മണിക്കൂറോളം ഇത്തരത്തില്‍ തകരാര്‍ സംഭവിച്ചിരുന്നു.



Latest

Copyrights@2016.