america

വനിതകള്‍ മാത്രമുള്ള നാസയുടെ ആദ്യ ബഹിരാകാശ നടത്തം ഇന്ന്

Tiju Kannampally  ,  2019-10-18 12:15:34amm

 

വനിതകള്‍ മാത്രമുള്ള നാസയുടെ ആദ്യ ബഹിരാകാശ നടത്തം ഇന്ന്. അമേരിക്കന്‍ ബഹിരാകാശ ഗവേഷകരായ ക്രിസ്റ്റീന കോച്ചും ജസീക്ക മേയറുമാണ് ചരിത്ര നടത്തത്തിനിറങ്ങുന്നത്. വിവിധ കാരണങ്ങളാല്‍ പലവട്ടം മാറ്റിവച്ച യാത്രയാണ് നാസ ഇന്ന് യാഥാര്‍ഥ്യമാക്കുന്നത്.
ഇതുവരെ 15 വനിതകളാണ് ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയിട്ടുള്ളത്. എന്നാല്‍ അപ്പോഴെല്ലാം ഒരു പുരുഷബഹിരാകാശ ഗവേഷകനും ഒപ്പമുണ്ടാകും. സ്ത്രീകളുടെ നിയന്ത്രണത്തില്‍ സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്ന യാത്ര ഇതാദ്യം.

വനിതകള്‍ മാത്രമുള്ള നാസയുടെ ആദ്യ ബഹിരാകാശ നടത്തം ഇന്ന്. അമേരിക്കന്‍ ബഹിരാകാശ ഗവേഷകരായ ക്രിസ്റ്റീന കോച്ചും ജസീക്ക മേയറുമാണ് ചരിത്ര നടത്തത്തിനിറങ്ങുന്നത്. വിവിധ കാരണങ്ങളാല്‍ പലവട്ടം മാറ്റിവച്ച യാത്രയാണ് നാസ ഇന്ന് യാഥാര്‍ഥ്യമാക്കുന്നത്. ഇതുവരെ 15 വനിതകളാണ് ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങിയിട്ടുള്ളത്. എന്നാല്‍ അപ്പോഴെല്ലാം ഒരു പുരുഷബഹിരാകാശ ഗവേഷകനും ഒപ്പമുണ്ടാകും. സ്ത്രീകളുടെ നിയന്ത്രണത്തില്‍ സ്ത്രീകള്‍ മാത്രം പങ്കെടുക്കുന്ന യാത്ര ഇതാദ്യം.അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ പവര്‍ കണ്‍ട്രോളര്‍ മാറ്റിസ്ഥാപിക്കലാണ് ഇവരുടെ ദൗത്യം. വനിതകള്‍ക്ക് മാത്രമായുള്ള ബഹിരാകാശ വസ്ത്രം ഇല്ലാത്തതിനാലും മറ്റ് കാരണങ്ങളാലും പലവട്ടം മാറ്റിവച്ച നടത്തമാണിത്.

ക്രിസ്റ്റീന കോച്ച്‌ ഇത് നാലാംവട്ടമാണ് ബഹിരാകാശത്ത് നടക്കുന്നത്, ജസീക്ക മേയര്‍ ആദ്യവും അഞ്ച് മണിക്കൂറോളം ഇവര്‍ ബഹിരാകാശ നിലയത്തിന് പുറത്ത് ചെലവഴിക്കും. ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ല് എന്നാണ് നാസ ഈ യാത്രയെ വിശേഷിപ്പിച്ചത്. 1984ല്‍ റഷ്യയുടെ വെറ്റ്‌ലാന സവിത്‌സ്കയ ആണ് ബഹിരാകാശത്ത് നടന്ന ആദ്യ വനിത. അതേവര്‍ഷം തന്നെ കാതെ സുല്ലീവന്‍ എന്ന അമേരിക്കന്‍ വനിതയും ബഹിരാകാശസഞ്ചാരം നടത്തി ചരിത്രത്തിന്റെ ഭാഗമായി.

 



Latest

Copyrights@2016.