america

കെ.സി.വൈ.എല്‍ ഗോള്‍ഡന്‍ ജൂബിലി ഗ്ലോബല്‍ മീറ്റ്: രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു

Saju Kannampally  ,  2019-10-20 09:49:28pmm

ലോസ് ആഞ്ചലസ്‌ : നവംബര്‍ 1,2,3 തീയതികളില്‍ ചിക്കാഗോയില്‍ വെച്ച് നടത്തപ്പെടുന്ന മുന്‍കാല കെ.സി.വൈ.എല്‍ പ്രവര്‍ത്തകരുടെ സംഗമമായ ഗോള്‍ഡന്‍ ജൂബിലി ഗ്ലോബല്‍ മീറ്റിന്റെ രജിസ്‌ട്രേഷന്‍  അമേരിക്കയിലെ വിവിധ നഗരങ്ങളിൽ പുരോഗമിക്കുന്നു. ഓർഗൈസിങ് ടീമിന്റെ ഐ.ടി. വിഭാഗം ചെയർമാൻ സിജോയ് പറപ്പള്ളി, ബിജു തെക്കേത്തറക്ക് ആദ്യ രജിസ്‌ട്രേഷന്‍ ഫോം നൽകി കൊണ്ട്  ലോസ് ആഞ്ചലസിലെ  കിക്ക് ഓഫ് നിർവഹിച്ചു.
വിവിധ സ്ഥലങ്ങളിൽ നിന്നും ആവേശകരമായ പ്രതികരണമാണ്  ഗ്ലോബല്‍ മീറ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഗ്ലോബല്‍ മീറ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈൻ വഴിയോ അതാതു സ്ഥലങ്ങളിലെ കോർഡിനേറ്റർമാരുമായി ബന്ധപ്പെട്ടോ രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്.



Latest

Copyrights@2016.