oceana

മാധ്യമ സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഓസ്ട്രേലിയന്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു

Tiju Kannampally  ,  2019-10-20 11:10:41pmm

 

കാന്‍ബെറ: മാധ്യമ സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഓസ്ട്രേലിയന്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു . പത്രങ്ങളുടെ ഒന്നാം പേജില്‍ കറുപ്പ് പടര്‍ത്തികൊണ്ടാണ് ഓസ്ട്രേലിയന്‍ പത്രങ്ങങ്ങള്‍ പ്രതിഷേധം അറിയിക്കുന്നത് . ദേശീയ പ്രാദേശിക പത്രങ്ങളായ ദ ഓസ്ട്രേലിയന്‍, ദ സിഡ്നി മോര്‍ണിംഗ് ഹെറാള്‍ഡ്, ഓസ്ട്രേലിയന്‍ ഫിനാന്‍ഷ്യല്‍ റിവ്യൂ, ഡയ്‍ലി ടെലിഗ്രാഫ് തുടങ്ങിയ പത്രങ്ങളാണ് അക്ഷരങ്ങളില്‍ കറുപ്പ് പടര്‍ത്തി പത്രം പ്രിന്‍റ് ചെയ്തിരിക്കുന്നത്.
രാജ്യത്തെ ചാനലുകളില്‍ സര്‍ക്കാരിനെതിരായ പ്രതിഷേധം പരസ്യമായി നല്‍കുന്നു; "സര്‍ക്കാര്‍ നിങ്ങളില്‍ നിന്ന് സത്യങ്ങള്‍ മറച്ചുവയ്ക്കുമ്ബോള്‍ അവര്‍ എന്താണ് ഒളിക്കുന്നത് ?" എന്ന ചോദ്യമാണ് ചാനലുകള്‍ പ്രേക്ഷകരോട് ചോദിക്കുന്നത്.
സര്‍ക്കാരിന് തിരിച്ചടിയാകുന്ന രണ്ട് വാര്‍ത്തകള്‍ പുറത്തുവന്നതോടെ ചാനലുകളായ എബിസിയിലും ന്യൂസ് കോര്‍പ്പിലെയും മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ ഫെഡറല്‍ പൊലീസ് റെയ്ഡ് നടത്തി . ഇതിനു ശേഷമാണ് പ്രതിഷേധം ശക്തമായത്.
" ന്യൂസ് കോര്‍പ്പ് ജേണലിസ്റ്റ് അന്നിക സ്മെത്ത്റസ്റ്റിന്‍റെ വീട്ടിലും എബിസിയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലടക്കം പൊലീസ് റെയ്ഡ് നടത്തിയിരുന്നു . ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ്. ഇവര്‍ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്ന്" മീഡിയ എന്‍റര്‍ടെയ്ന്‍മെന്‍റ് ആന്‍റ് ആര്‍ട്സ് അലയന്‍സ് യൂണിയന്‍ തലവന്‍ പോള്‍ മര്‍ഫി പറഞ്ഞു. റെയ്ഡിന് ശേഷം മൂന്ന് മാധ്യമ പ്രവര്‍ത്തകരെ പോലീസ് ക്രിമിനല്‍ കേസിലും ഉള്‍പ്പെടുത്തി .

കാന്‍ബെറ : മാധ്യമ സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ഓസ്ട്രേലിയന്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു . പത്രങ്ങളുടെ ഒന്നാം പേജില്‍ കറുപ്പ് പടര്‍ത്തികൊണ്ടാണ് ഓസ്ട്രേലിയന്‍ പത്രങ്ങങ്ങള്‍ പ്രതിഷേധം അറിയിക്കുന്നത് . ദേശീയ പ്രാദേശിക പത്രങ്ങളായ ദ ഓസ്ട്രേലിയന്‍, ദ സിഡ്നി മോര്‍ണിംഗ് ഹെറാള്‍ഡ്, ഓസ്ട്രേലിയന്‍ ഫിനാന്‍ഷ്യല്‍ റിവ്യൂ, ഡയ്‍ലി ടെലിഗ്രാഫ് തുടങ്ങിയ പത്രങ്ങളാണ് അക്ഷരങ്ങളില്‍ കറുപ്പ് പടര്‍ത്തി പത്രം പ്രിന്‍റ് ചെയ്തിരിക്കുന്നത്. രാജ്യത്തെ ചാനലുകളില്‍ സര്‍ക്കാരിനെതിരായ പ്രതിഷേധം പരസ്യമായി നല്‍കുന്നു; "സര്‍ക്കാര്‍ നിങ്ങളില്‍ നിന്ന് സത്യങ്ങള്‍ മറച്ചുവയ്ക്കുമ്ബോള്‍ അവര്‍ എന്താണ് ഒളിക്കുന്നത് ?" എന്ന ചോദ്യമാണ് ചാനലുകള്‍ പ്രേക്ഷകരോട് ചോദിക്കുന്നത്.

സര്‍ക്കാരിന് തിരിച്ചടിയാകുന്ന രണ്ട് വാര്‍ത്തകള്‍ പുറത്തുവന്നതോടെ ചാനലുകളായ എബിസിയിലും ന്യൂസ് കോര്‍പ്പിലെയും മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ ഫെഡറല്‍ പൊലീസ് റെയ്ഡ് നടത്തി . ഇതിനു ശേഷമാണ് പ്രതിഷേധം ശക്തമായത്. " ന്യൂസ് കോര്‍പ്പ് ജേണലിസ്റ്റ് അന്നിക സ്മെത്ത്റസ്റ്റിന്‍റെ വീട്ടിലും എബിസിയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലടക്കം പൊലീസ് റെയ്ഡ് നടത്തിയിരുന്നു . ഇത് മാധ്യമസ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റമാണ്. ഇവര്‍ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്ന്" മീഡിയ എന്‍റര്‍ടെയ്ന്‍മെന്‍റ് ആന്‍റ് ആര്‍ട്സ് അലയന്‍സ് യൂണിയന്‍ തലവന്‍ പോള്‍ മര്‍ഫി പറഞ്ഞു. റെയ്ഡിന് ശേഷം മൂന്ന് മാധ്യമ പ്രവര്‍ത്തകരെ പോലീസ് ക്രിമിനല്‍ കേസിലും ഉള്‍പ്പെടുത്തി .

 



Latest

Copyrights@2016.