america

ജെയിംസ് കോലടി മെമ്മോറിയല്‍ നാഷണല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്: ഡിട്രോയിറ്റ് സ്റ്റാലിയന്‍സ് ചാമ്പ്യന്‍മാര്‍

Saju Kannampally  ,  2019-10-21 05:18:17amm റോയി ചേലമലയില്‍

ചിക്കാഗോ: ചിക്കാഗോയിലെ പൊതു സമൂഹത്തിലും കായികരംഗത്തും തിളങ്ങി നിന്നിരുന്ന ജയിംസ് കോലടിയുടെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനായി ചിക്കാഗോ ക്‌നാനായ സൊസൈറ്റിയുടെ സ്‌പോര്‍ട്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന 10-10 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഡിട്രോയിറ്റില്‍ നിന്നുള്ള സ്റ്റാലിയന്‍സ് ടീം കിരീടം കരസ്ഥമാക്കി. 
നിഖില്‍ സണ്ണി വെട്ടിക്കാട്ട് ക്യാപ്റ്റനായുള്ള ഡിട്രോയിറ്റ് സ്റ്റാലിയന്‍സ്, സജി വെള്ളാരംകാലായില്‍ ക്യാപ്റ്റനായുള്ള ടീം ജയിംസ്, സിബി മാത്യു താനുവേലില്‍ ക്യാപ്റ്റനായുള്ള സെന്റ് മേരീസ്, ബിജുമോന്‍ കുര്യന്‍ നീറ്റുകാട്ട് നായകനായുള്ള മെയ് വുഡ് ക്രിക്കറ്റ് ക്ലബ് എന്നിവരാണ് ഈവര്‍ഷത്തെ ടൂര്‍ണമെന്റില്‍ മാറ്റുരച്ചത്. ടീം ജയിംസും, ഡിട്രോയിറ്റ് സ്റ്റാലിയന്‍സും തമ്മില്‍ നടന്ന ആവേശകരമായ ഫൈനലില്‍ 10 റണ്‍സിനു ഡിട്രോയിറ്റ് ടീം, ടീം ജയിംസിനെ തോല്‍പിക്കുകയും എവര്‍റോളിംഗ് ട്രോഫിയും ക്യാഷ് അവാര്‍ഡും കരസ്ഥമാക്കി. 
കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്‍മാരായ ടീം ജയിംസിനെ തോല്‍പിച്ചുകൊണ്ട് ഡിട്രോയിറ്റ് അട്ടിമറി വിജയം നേടുകയാണുണ്ടായത്. വിജയികള്‍ക്ക് ജയിംസിന്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ജയിംസിന്റെ പിതാവ് പ്രൊഫസര്‍ ജോസ് കോലടി ട്രോഫികള്‍ വിതരണം ചെയ്തു. 
ചിക്കാഗോ കെ.സി.എസ് പ്രസിഡന്റ് ഷിജു ചെറിയത്തിലും മറ്റ് സ്‌പോര്‍ട്‌സ് ഫോറം ഭാരവാഹികളും മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. റോഷന്‍, സഞ്ജയ് എന്നിവരുടെ അമ്പയറിംഗ് പ്രശംസാര്‍ഹമായി. സിറിയക് കൂവക്കാട്ടില്‍, ജ്യോതിഷ് തെങ്ങനാട്ട്, ഫെബിന്‍ കണിയാലി, ജസ്റ്റിന്‍ തെങ്ങനാട്ട് എന്നിവര്‍ മത്സരത്തിന്റെ സ്‌പോണ്‍സേഴ്‌സായിരുന്നു. റോയല്‍ കേറ്ററിംഗ് രുചികരമായ ഭക്ഷണമൊരുക്കി. അപ്രതീക്ഷിതമായുണ്ടായ ശൈത്യകാലാവസ്ഥയെ അവഗണിച്ചുകൊണ്ട് ടീമുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി കടന്നുവന്ന നിരവധി ക്രിക്കറ്റ് പ്രേമികള്‍ക്ക് സംഘാടകര്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തി.

Latest

Copyrights@2016.