europe

സ്‌കോട്ട്‌ലന്‍ഡ് ഹോളി ഫാമിലി ക്‌നാനായ മിഷന് തിരിതെളിയുവാന്‍ മണിക്കൂറുകള്‍ മാത്രം.

Tiju Kannampally  ,  2019-11-09 06:01:10amm

 

ഹോളി ഫാമിലി ക്നാനായ മിഷന്റെ ഉൽഘാടനം നാളെ: സ്കോട്ട്ലാൻഡിലെ ക്നാനായക്കാർ ചരിത്ര നിമിഷങ്ങൾക്കായി ഒരുങ്ങി
ഗ്ലാസ്ഗോ: സ്കോട്ലൻഡിലെ ക്നാനായക്കാരുടെ സ്വപ്ന സാഫല്യത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഹോളി ഫാമിലി ക്നാനായ മിഷന്റെ ഉൽഘാടനം നാളെ നവംബർ പത്തിന് ഉച്ചക്ക് രണ്ടുമണിക്ക് ലിവിങ്സ്റ്റൺ സെന്റ് ആൻഡ്രൂസ് കത്തോലിക്ക പള്ളിയിയിൽ നടക്കും.
സ്കോട്ലൻഡിന്റെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന എഴുപതോളം ക്നാനായ കുടുംബങ്ങളെ കോർത്തിണക്കി രൂപീകരിച്ചിരിക്കുന്ന ഹോളി ഫാമിലി ക്നാനായ മിഷൻന്റെ ഔദ്യോഗിക ഉൽഘാടനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ അധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെയും എഡിൻബറ ആർച്ച് ബിഷപ്പിന്റെയും സാന്നിധ്യത്തിൽ ആഗോള ക്നാനായ കത്തോലിക്കരുടെ ഗോത്രതലവനും കോട്ടയം അതിരൂപതയുടെ വലിയ മെത്രാപ്പാലീത്തയുമായ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് ഉൽഘാടനം നിർവഹിക്കും.
അബെർദീൻ , ഗ്ലാസ്ഗോ , എഡിൻബറ തുടങ്ങി സ്കോട്ലൻഡിലെ വിവിധ ഇടങ്ങളിൽ നിന്നുള്ള നൂറു കണക്കിന് ക്നാനായ വിശ്വാസികളോടൊപ്പം സ്കോട്ലൻഡിലെ മറ്റനവധി കത്തോലിക്കാ വിശ്വാസികളും നാളെ ലിവിങ്‌സ്റ്റണിൽ എത്തിച്ചേരുമ്പോൾ അത് സ്കോട്ലൻഡിലെ ക്നാനായ കത്തോലിക്കാ വിശ്വാസികളോടൊപ്പം സ്കോട്ലൻഡിലെ സിറോ മലബാർ വിശ്വാസികളുടെയും കുടിയേറ്റ ചരിത്രത്തിലേ ഒരു നാഴിക കല്ലായിയിരിക്കും.
നാളെ ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് അർപ്പിക്കപ്പെടുന്ന ദിവ്യ ബലിക്ക് മാർ മാത്യു മൂലക്കാട്ട് മുഖ്യ കാർമ്മികത്വം വഹിക്കും. ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിനോടൊപ്പം വികാരി ജനറാൾ ഫാ സജി മലയിൽ പുത്തൻ പുരയിൽ , ഹോളി ഫാമിലി ക്നാനായ മിഷൻ ഡയറക്ടർ ഫാ ജിൻസ് കണ്ടക്കാട്ടിൽ, യു കെയിലും സ്കോട്ലൻഡിലുമുള്ള മറ്റനവധി വൈദികരും ദിവ്യ ബലിയിൽ സഹ കാർമ്മികത്വം വഹിക്കും.
കോട്ടയം അതിരൂപതയുടെ വലിയ മെത്രാപ്പോലീത്ത ആദ്യമായി ഔദ്യോഗിക സന്ദർശനത്തിനായി സ്കോട്ലൻഡിൽ എത്തിച്ചേരുന്നു എന്ന പ്രത്യേകതയും ഉള്ളതിനാൽ പരിപാടി ഒരു വൻ വിജയമായി തീർക്കുവാനുള്ള എല്ലാ ഒരുക്കങ്ങളും ജിൻസ് കണ്ടക്കാട്ട് അച്ഛന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പൂർത്തീകരിച്ചുകഴിഞ്ഞു.
നാളത്തെ തിരുകർമ്മങ്ങളിൽ പങ്കെടുക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനുമായി സ്കോട്ലൻഡിലെ മുഴുവൻ കത്തോലിക്കാ വിശ്വാസികളെയും ലിവിങ്സ്റ്റൺ സെന്റ് ആൻഡ്രൂസ് പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നതായി മിഷൻ ഡയറക്ടർ ഫാ ജിൻസ് കണ്ടക്കാട്ടിൽ അറിയിച്ചു.

ഗ്ലാസ്ഗോ: സ്‌കോട്ട്‌ലൻഡിലെ ക്നാനായക്കാരുടെ സ്വപ്ന സാഫല്യത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഹോളി ഫാമിലി ക്നാനായ മിഷന്റെ ഉൽഘാടനം നാളെ നവംബർ പത്തിന് ഉച്ചക്ക് രണ്ടുമണിക്ക് ലിവിങ്സ്റ്റൺ സെന്റ് ആൻഡ്രൂസ് കത്തോലിക്ക പള്ളിയിയിൽ നടക്കും. സ്‌കോട്ട്‌ലൻഡിലെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന എഴുപതോളം ക്നാനായ കുടുംബങ്ങളെ കോർത്തിണക്കി രൂപീകരിച്ചിരിക്കുന്ന ഹോളി ഫാമിലി ക്നാനായ മിഷൻന്റെ ഔദ്യോഗിക ഉൽഘാടനത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ അധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെയും എഡിൻബറ ആർച്ച് ബിഷപ്പിന്റെയും സാന്നിധ്യത്തിൽ ആഗോള ക്നാനായ കത്തോലിക്കരുടെ ഗോത്രതലവനും കോട്ടയം അതിരൂപതയുടെ വലിയ മെത്രാപ്പാലീത്തയുമായ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് ഉൽഘാടനം നിർവഹിക്കും.

 

അബെർദീൻ, ഗ്ലാസ്ഗോ,എഡിൻബറ തുടങ്ങി സ്‌കോട്ട്‌ലൻഡിലെ വിവിധ ഇടങ്ങളിൽ നിന്നുള്ള നൂറു കണക്കിന് ക്നാനായ വിശ്വാസികളോടൊപ്പം സ്‌കോട്ട്‌ലൻഡിലെ മറ്റനവധി കത്തോലിക്കാ വിശ്വാസികളും നാളെ ലിവിങ്‌സ്റ്റണിൽ എത്തിച്ചേരുമ്പോൾ അത് സ്‌കോട്ട്‌ലൻഡിലെ ക്നാനായ കത്തോലിക്കാ വിശ്വാസികളോടൊപ്പം സ്‌കോട്ട്‌ലൻഡിലെസിറോ മലബാർ വിശ്വാസികളുടെയും കുടിയേറ്റ ചരിത്രത്തിലേ ഒരു നാഴിക കല്ലായിയിരിക്കും.നാളെ ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് അർപ്പിക്കപ്പെടുന്ന ദിവ്യ ബലിക്ക് മാർ മാത്യു മൂലക്കാട്ട് മുഖ്യ കാർമ്മികത്വം വഹിക്കും. ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപത അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിനോടൊപ്പം വികാരി ജനറാൾ ഫാ സജി മലയിൽ പുത്തൻ പുരയിൽ , ഹോളി ഫാമിലി ക്നാനായ മിഷൻ ഡയറക്ടർ ഫാ ജിൻസ് കണ്ടക്കാട്ടിൽ, യു കെയിലും സ്കോട്ലൻഡിലുമുള്ള മറ്റനവധി വൈദികരും ദിവ്യ ബലിയിൽ സഹകാർമ്മികത്വം വഹിക്കും.

 

കോട്ടയം അതിരൂപതയുടെ വലിയ മെത്രാപ്പോലീത്ത ആദ്യമായി ഔദ്യോഗിക സന്ദർശനത്തിനായി സ്‌കോട്ട്‌ലൻഡിലെ എത്തിച്ചേരുന്നു എന്ന പ്രത്യേകതയും ഉള്ളതിനാൽ പരിപാടി ഒരു വൻ വിജയമായി തീർക്കുവാനുള്ള എല്ലാ ഒരുക്കങ്ങളും ജിൻസ് കണ്ടക്കാട്ട് അച്ഛന്റെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പൂർത്തീകരിച്ചുകഴിഞ്ഞു. നാളത്തെ തിരുകർമ്മങ്ങളിൽ പങ്കെടുക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനുമായി സ്‌കോട്ട്‌ലൻഡിലെ മുഴുവൻ കത്തോലിക്കാ വിശ്വാസികളെയും ലിവിങ്സ്റ്റൺ സെന്റ് ആൻഡ്രൂസ് പള്ളിയിലേക്ക് സ്വാഗതം ചെയ്യുന്നതായി മിഷൻ ഡയറക്ടർ ഫാ ജിൻസ് കണ്ടക്കാട്ടിൽ അറിയിച്ചു.

 



Latest

Copyrights@2016.