oceana

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ബോട്ട് മുങ്ങി 57കുടിയേറ്റക്കാര്‍ മരിച്ചു

Tiju Kannampally  ,  2019-12-06 01:35:55amm

കെയ്റോ : പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ ബോട്ട് മുങ്ങി 57കുടിയേറ്റക്കാര്‍ മരിച്ചെന്ന് യു.എന്‍ കുടിയേറ്റ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഗാംബിയയില്‍ നിന്ന് യൂറോപ്പിലേക്ക് കുടിയേറാന്‍ പോയ 150 പേരാണ് ബോട്ടിലുണ്ടായിരുന്നത്. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്ന് സ്ഥിരമായി യൂറോപ്പിലേക്ക് കുടിയേറ്റക്കാര്‍ പോകുന്ന സമുദ്ര പാതയിലെ മൗറിത്താനിയ തീരത്തിന് സമീപമാണ് അപകടം സംഭവിച്ചത്. കഴിഞ്ഞ ബുധനാഴ്‍ചയാണ് 150 പേരുമായി ബോട്ട് ഗാംബിയയില്‍ നിന്ന് പുറപ്പെട്ടത്. 2000ല്‍ സ്‍പെയിന്‍ മേഖലയില്‍ പട്രോളിംഗ് ശക്തമായതിന് ശേഷം നടക്കുന്ന ഏറ്റവും വലിയ അപകടമാണിത്.



Latest

Copyrights@2016.