europe

ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച്‌ ഒരു മലയാളി കൂടി മരിച്ചു

Tiju Kannampally  ,  2020-04-20 10:38:37pmm

 

ലണ്ടന്‍: കൊവിഡ് ബാധിച്ച്‌ ബ്രിട്ടനില്‍ ഒരു മലയാളി കൂടി മരിച്ചു. എറണാകുളം കുറുമശേരി മൂഞ്ഞേലി സെബി ദേവസി (49) യാണ് മരിച്ചത്. സതാംപ്റ്റണ്‍ ജനറല്‍ ആശുപത്രിയിലാണ് അന്ത്യം.ഇയാളുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അവര്‍ക്കാര്‍ക്കെങ്കിലുംരോഗബാധ ഉണ്ടോ എന്ന് വ്യക്തമല്ല.
അതേസമയം ലോകത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,70,425 ആയി. രോഗബാധിതരുടെ എണ്ണം 24,80,000 കടന്നു. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 1,939 പേരാണ് മരിച്ചത്. ആകെ മരണസംഖ്യ 42,514 ആയി. സ്പെയിനില്‍ രോഗബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു എന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ 20,852. ഇറ്റലിയില്‍ 24,114 പേരും ഫ്രാന്‍സില്‍ 20,265 പേരുമാണ് ഇതുവരെ മരണത്തിന് കീഴ‌ടങ്ങിയത്. മരണം 20,000 കടക്കുന്ന നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഫ്രാന്‍സ്. ബ്രിട്ടനില്‍ 16,509 ആണ് മരണസംഖ്യ.അമേരിക്കയില്‍ മരണസംഖ്യകൂടുന്നത് കടുത്ത ആശങ്കയ്ക്കിടയാക്കുന്നുണ്ട്.

ലണ്ടന്‍ : കൊവിഡ് ബാധിച്ച്‌ ബ്രിട്ടനില്‍ ഒരു മലയാളി കൂടി മരിച്ചു. എറണാകുളം കുറുമശേരി മൂഞ്ഞേലി സെബി ദേവസി (49) യാണ് മരിച്ചത്. സതാംപ്റ്റണ്‍ ജനറല്‍ ആശുപത്രിയിലാണ് അന്ത്യം.ഇയാളുമായി അടുത്തിടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അവര്‍ക്കാര്‍ക്കെങ്കിലുംരോഗബാധ ഉണ്ടോ എന്ന് വ്യക്തമല്ല. അതേസമയം ലോകത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 1,70,425 ആയി. രോഗബാധിതരുടെ എണ്ണം 24,80,000 കടന്നു. അമേരിക്കയില്‍ 24 മണിക്കൂറിനിടെ 1,939 പേരാണ് മരിച്ചത്. ആകെ മരണസംഖ്യ 42,514 ആയി. സ്പെയിനില്‍ രോഗബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു എന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ 20,852. ഇറ്റലിയില്‍ 24,114 പേരും ഫ്രാന്‍സില്‍ 20,265 പേരുമാണ് ഇതുവരെ മരണത്തിന് കീഴ‌ടങ്ങിയത്. മരണം 20,000 കടക്കുന്ന നാലാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഫ്രാന്‍സ്. ബ്രിട്ടനില്‍ 16,509 ആണ് മരണസംഖ്യ.അമേരിക്കയില്‍ മരണസംഖ്യകൂടുന്നത് കടുത്ത ആശങ്കയ്ക്കിടയാക്കുന്നുണ്ട്.

 



Latest

Copyrights@2016.