europe

കോവിഡ് 19 മൂലം യുകെയില്‍ എറണാകുളം സ്വദേശി മരിച്ചു

Tiju Kannampally  ,  2020-04-20 11:03:33pmm

 

കോവിഡ് 19 മൂലം മറ്റൊരു മലയാളി കൂടി യുകെയില്‍ മരണമടഞ്ഞു. ഇന്നലെ രാത്രി സതാംപ്ടണ്‍ ജനറല്‍ ആശുപത്രിയില്‍ വച്ച്‌ എറണാകുളം സ്വദേശി സെബി ദേവസിയാണ് കോവിഡ് 19 ബാധിച്ച്‌ മരിച്ചത്. രാത്രി 11 മണിയോടെയാണ് മരണം. അസുഖം ഗുരുതരമായിരിക്കേ വിദഗ്ധ ചികിത്സ നല്‍കുന്നതിനിടെയാണ് കാര്‍ഡിയാക് അറസ്റ്റ് സംഭവിച്ചത്.
ഇന്നലെയാണ് സെബി ദേവസിയെ സതാംപ്ടണ്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചത്. രണ്ടു ദിവസം മുമ്ബ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരുന്നു നല്‍കി വീട്ടിലേക്കയച്ചു. ആരോഗ്യ നില മോശമായതോടെ ഇന്നലെ വീണ്ടും ആശുപത്രിയിലെത്തി. സര്‍ജന്മാരുള്‍പ്പെടെ സേവനത്തിനെത്തി വിദഗ്ധ ചികിത്സ തുടങ്ങവേ സെബിയ്ക്ക് കാര്‍ഡിയാക് അറസ്റ്റ് സംഭവിക്കുകയായിരുന്നു.
സ്റ്റാഫ് നഴ്‌സായ ഷൈന ജോസഫാണ് ഭാര്യ. ദമ്ബതികള്‍ 12 കാരനായ മകനുണ്ട്. എറണാകുളം കുറുമശേരി സ്വദേശിയായ സെബി ദേവസി മൂഞ്ഞേലി വീട്ടില്‍ ആനി ദേവസിയുടേയും പരേതനായ ദേവസി മൂഞ്ഞേലിയുടേയും മകനാണ്. അയര്‍ലന്‍ഡില്‍ താമസിക്കുന്ന ജോഷി ദേവസി, കാനഡയിലുള്ള സിജോ ദേവസി എന്നിവര്‍ സഹോദരങ്ങളാണ്. അമ്മ സിജോയ്‌ക്കൊപ്പം കാനഡയിലാണ്.
യുകെയില്‍ കോവിഡ് ബാധിച്ച്‌ മരിച്ച മലയാളികളുടെ എണ്ണം എട്ടായി.

കോവിഡ് 19 മൂലം മറ്റൊരു മലയാളി കൂടി യുകെയില്‍ മരണമടഞ്ഞു. ഇന്നലെ രാത്രി സതാംപ്ടണ്‍ ജനറല്‍ ആശുപത്രിയില്‍ വച്ച്‌ എറണാകുളം സ്വദേശി സെബി ദേവസിയാണ് കോവിഡ് 19 ബാധിച്ച്‌ മരിച്ചത്. രാത്രി 11 മണിയോടെയാണ് മരണം. അസുഖം ഗുരുതരമായിരിക്കേ വിദഗ്ധ ചികിത്സ നല്‍കുന്നതിനിടെയാണ് കാര്‍ഡിയാക് അറസ്റ്റ് സംഭവിച്ചത്. ഇന്നലെയാണ് സെബി ദേവസിയെ സതാംപ്ടണ്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചത്. രണ്ടു ദിവസം മുമ്ബ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരുന്നു നല്‍കി വീട്ടിലേക്കയച്ചു.

ആരോഗ്യ നില മോശമായതോടെ ഇന്നലെ വീണ്ടും ആശുപത്രിയിലെത്തി. സര്‍ജന്മാരുള്‍പ്പെടെ സേവനത്തിനെത്തി വിദഗ്ധ ചികിത്സ തുടങ്ങവേ സെബിയ്ക്ക് കാര്‍ഡിയാക് അറസ്റ്റ് സംഭവിക്കുകയായിരുന്നു. സ്റ്റാഫ് നഴ്‌സായ ഷൈന ജോസഫാണ് ഭാര്യ. ദമ്ബതികള്‍ 12 കാരനായ മകനുണ്ട്. എറണാകുളം കുറുമശേരി സ്വദേശിയായ സെബി ദേവസി മൂഞ്ഞേലി വീട്ടില്‍ ആനി ദേവസിയുടേയും പരേതനായ ദേവസി മൂഞ്ഞേലിയുടേയും മകനാണ്. അയര്‍ലന്‍ഡില്‍ താമസിക്കുന്ന ജോഷി ദേവസി, കാനഡയിലുള്ള സിജോ ദേവസി എന്നിവര്‍ സഹോദരങ്ങളാണ്. അമ്മ സിജോയ്‌ക്കൊപ്പം കാനഡയിലാണ്. യുകെയില്‍ കോവിഡ് ബാധിച്ച്‌ മരിച്ച മലയാളികളുടെ എണ്ണം എട്ടായി.

 



Latest

Copyrights@2016.