europe

കോവിഡ് വാക്‌സിന്റെ പരീക്ഷണം ആരംഭിച്ചു; മരണനിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തി ബ്രിട്ടണ്‍.

Tiju Kannampally  ,  2020-04-24 12:45:12amm

ലണ്ടന്‍: കോവിഡ് ഏറെ നാശം വിതച്ച ബ്രിട്ടണില്‍ നേരിയ ശമനം കണ്ടു തുടങ്ങി. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ബ്രിട്ടണില്‍ മരണനിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്. 616 പേരാണ് ഇന്നലെ വിവിധ ആശുപത്രികളില്‍ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 18,738 ആയി.
കോവിഡ് ടെസ്റ്റുകള്‍ കൂടുതല്‍ വേഗത്തിലാക്കും. കൂടാതെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെല്ലാം പരിശോധന ഉറപ്പുവരുത്താനുമുള്ള നടപടികള്‍ സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ചു.
ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്റെ പരീക്ഷണം ഇന്നലെ ആരംഭിച്ചു. പരീക്ഷണത്തിനായി തെരഞ്ഞെടുക്കപ്പെട്ട 800 വോളന്റിയര്‍മാരില്‍ രണ്ടുപേരിലാണ് ഇന്നലെ വാക്‌സിന്‍ കുത്തിവച്ചത്. എലീസ ഗ്രനാറ്റോ എന്ന യുവതിക്കാണ് ആദ്യത്തെ ഡോസ് നല്‍കിയത്. ആത്മവിശ്വാസത്തോടെയാണ് താന്‍ ഇതിനു സമ്മതിക്കുന്നതെന്ന് ശാസ്ത്രജ്ഞകൂടിയായ യുവതി വ്യക്തമാക്കി. മൂന്നുമാസത്തെ ഗവേഷണത്തിനൊടുവിലാണ് ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റിയട്ടിലെ വാക്‌സിനോളജി പ്രഫസര്‍ സാറാ ഗില്‍ബര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞന്മാരുടെ സംഘം വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റ് അവശ്യസേന മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്കും വീടുകളിലുള്ളവര്‍ക്കും ഇന്നുമുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ ടെസ്റ്റിങ്ങിനു വിധേയരാകാന്‍ സാഹചര്യമൊരുക്കും. ഐസലേഷനില്‍ കഴിയുന്ന എന്‍എച്ച്‌എസ് സ്റ്റാഫിനെ വേഗം പരിശോധനയക്കു വിധേയമാക്കുന്നതുവഴി ഇവരെ എളുപ്പത്തില്‍ ജോലിയില്‍ തിരികെയെത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ആര്‍മിയുമായി സഹകരിച്ച്‌ പോപ് അപ് മൊബൈല്‍ ടെസ്റ്റിങ് സംവിധാനവും ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് വ്യക്തമാക്കി. കൂടാതെ , രാജ്യത്ത് കൂടുതല്‍ ആളുകളെ ദിനംപ്രതി ടെസ്റ്റിന് വിധേയരാക്കം. 50000 എന്നത് ഈ മാസം അവസാനം മുതല്‍ ഒരു ലക്ഷം ആളുകളെ ടെസ്റ്റ് ചെയ്യുന്ന സാഹചര്യത്തിലേക്ക് ഉയര്‍ത്തും. മൊബൈല്‍ യൂണിറ്റുകളും സജ്ജമാക്കുന്നുണ്ട്.
ഓക്‌സ്‌ഫോര്‍ഡില്‍ വികസിപ്പിച്ച വാക്‌സിന്റെ വിജയത്തില്‍ എണ്‍പതു ശതമാനവും തനിക്ക് പൂര്‍ണ വിശ്വസമുണ്ടെന്നാണ് പ്രഫ. ഗില്‍ബര്‍ട്ട് വ്യക്തമാക്കുന്നത്. പ്രായഭേദമന്യേ അയ്യായിരത്തോളം വൊളന്റിയര്‍മാരില്‍ വരും മാസങ്ങളില്‍ വാക്‌സിന്റെ പരീക്ഷണം നടത്താനാണ് പദ്ധതി. പരീക്ഷണത്തിന്റെ ഭാഗമായി വിവിധ ഭൂകണ്ഡങ്ങളിലെ തിരഞ്ഞെടുത്ത രാജ്യങ്ങളിലും ട്രയല്‍സ് നടത്തും. പരീക്ഷണം വിജയകരമായാല്‍ സെപ്റ്റംബര്‍ മാസത്തോടെ പത്തുലക്ഷം ഡോസുകള്‍ ലഭ്യമാക്കത്തക്കവിധമുള്ള ഒരുക്കമാണ് ഓക്‌സ്ഫഡ് സര്‍വകലാശാല നടത്തുന്നത്.

ലണ്ടന്‍: കോവിഡ് ഏറെ നാശം വിതച്ച ബ്രിട്ടണില്‍ നേരിയ ശമനം കണ്ടു തുടങ്ങി. കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ ബ്രിട്ടണില്‍ മരണനിരക്കില്‍ നേരിയ കുറവ് രേഖപ്പെടുത്തുന്നുണ്ട്. 616 പേരാണ് ഇന്നലെ വിവിധ ആശുപത്രികളില്‍ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 18,738 ആയി.കോവിഡ് ടെസ്റ്റുകള്‍ കൂടുതല്‍ വേഗത്തിലാക്കും. കൂടാതെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെല്ലാം പരിശോധന ഉറപ്പുവരുത്താനുമുള്ള നടപടികള്‍ സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ചു.

ഓക്‌സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്റെ പരീക്ഷണം ഇന്നലെ ആരംഭിച്ചു. പരീക്ഷണത്തിനായി തെരഞ്ഞെടുക്കപ്പെട്ട 800 വോളന്റിയര്‍മാരില്‍ രണ്ടുപേരിലാണ് ഇന്നലെ വാക്‌സിന്‍ കുത്തിവച്ചത്. എലീസ ഗ്രനാറ്റോ എന്ന യുവതിക്കാണ് ആദ്യത്തെ ഡോസ് നല്‍കിയത്. ആത്മവിശ്വാസത്തോടെയാണ് താന്‍ ഇതിനു സമ്മതിക്കുന്നതെന്ന് ശാസ്ത്രജ്ഞകൂടിയായ യുവതി വ്യക്തമാക്കി. മൂന്നുമാസത്തെ ഗവേഷണത്തിനൊടുവിലാണ് ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റിയട്ടിലെ വാക്‌സിനോളജി പ്രഫസര്‍ സാറാ ഗില്‍ബര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രജ്ഞന്മാരുടെ സംഘം വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റ് അവശ്യസേന മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്കും വീടുകളിലുള്ളവര്‍ക്കും ഇന്നുമുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ ടെസ്റ്റിങ്ങിനു വിധേയരാകാന്‍ സാഹചര്യമൊരുക്കും. ഐസലേഷനില്‍ കഴിയുന്ന എന്‍എച്ച്‌എസ് സ്റ്റാഫിനെ വേഗം പരിശോധനയക്കു വിധേയമാക്കുന്നതുവഴി ഇവരെ എളുപ്പത്തില്‍ ജോലിയില്‍ തിരികെയെത്തിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ആര്‍മിയുമായി സഹകരിച്ച്‌ പോപ് അപ് മൊബൈല്‍ ടെസ്റ്റിങ് സംവിധാനവും ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് വ്യക്തമാക്കി. കൂടാതെ , രാജ്യത്ത് കൂടുതല്‍ ആളുകളെ ദിനംപ്രതി ടെസ്റ്റിന് വിധേയരാക്കം. 50000 എന്നത് ഈ മാസം അവസാനം മുതല്‍ ഒരു ലക്ഷം ആളുകളെ ടെസ്റ്റ് ചെയ്യുന്ന സാഹചര്യത്തിലേക്ക് ഉയര്‍ത്തും. മൊബൈല്‍ യൂണിറ്റുകളും സജ്ജമാക്കുന്നുണ്ട്.

ഓക്‌സ്‌ഫോര്‍ഡില്‍ വികസിപ്പിച്ച വാക്‌സിന്റെ വിജയത്തില്‍ എണ്‍പതു ശതമാനവും തനിക്ക് പൂര്‍ണ വിശ്വസമുണ്ടെന്നാണ് പ്രഫ. ഗില്‍ബര്‍ട്ട് വ്യക്തമാക്കുന്നത്. പ്രായഭേദമന്യേ അയ്യായിരത്തോളം വൊളന്റിയര്‍മാരില്‍ വരും മാസങ്ങളില്‍ വാക്‌സിന്റെ പരീക്ഷണം നടത്താനാണ് പദ്ധതി. പരീക്ഷണത്തിന്റെ ഭാഗമായി വിവിധ ഭൂകണ്ഡങ്ങളിലെ തിരഞ്ഞെടുത്ത രാജ്യങ്ങളിലും ട്രയല്‍സ് നടത്തും. പരീക്ഷണം വിജയകരമായാല്‍ സെപ്റ്റംബര്‍ മാസത്തോടെ പത്തുലക്ഷം ഡോസുകള്‍ ലഭ്യമാക്കത്തക്കവിധമുള്ള ഒരുക്കമാണ് ഓക്‌സ്ഫഡ് സര്‍വകലാശാല നടത്തുന്നത്.

 Latest

Copyrights@2016.