europe

കൊറോണ : വാക്സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി ഇറ്റലി

Tiju Kannampally  ,  2020-05-06 01:40:49amm

 

റോം: കൊറോണ വൈറസിനെതിരേ വാക്സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി ഇറ്റലി രംഗത്ത്. പുതിയതായി വികസിപ്പിച്ച മരുന്ന് എലികളില്‍ പരീക്ഷിച്ച്‌ വിജയിച്ചു. കോശങ്ങളില്‍ വാക്സിന്‍ ആന്റിബോഡികള്‍ നിര്‍മിച്ച്‌ കൊറോണ വൈറസിനെ നിര്‍വീര്യമാക്കിയെന്നും ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സി അന്‍സ റിപ്പോര്‍ട്ട് ചെയ്തു.
കൊറോണ വൈറസിനെതിരായ വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള ഗവേഷണങ്ങളുമായി വിവിധ രാജ്യങ്ങള്‍ മുന്നോട്ടുപോകുമ്‌ബോഴാണ് ഇറ്റലിയുടെ അവകാശവാദം. കൊറോണ വൈറസിനെതിരേ പ്രതിരോധമരുന്ന് കണ്ടെത്തിയതായി ഇസ്രയേലും അവകാശപ്പെട്ടിരുന്നു.
റോമിലെ സ്പല്ലാന്‍സാനി ആശുപത്രിയിലായിരുന്നു വാക്സിന്‍ പരീക്ഷണം. കോശത്തിലെ കൊറോണവൈറസിനെ വാക്സിന്‍ നിര്‍വീര്യമാക്കി. ഇനി പരീക്ഷണത്തിന്റെ നിര്‍ണായക ഘട്ടമാണ്. വേനല്‍ക്കാലത്തിന് ശേഷം മനുഷ്യരില്‍ നേരിട്ട് പരീക്ഷിക്കുമെന്നും വാക്‌സിന്‍ വികസിപ്പിച്ച "ടാകിസ്" സ്ഥാപനത്തിന്റെ സിഇഒ ല്യൂഗി ഔറിസിചിയോ വ്യക്തമാക്കി.

റോം : കൊറോണ വൈറസിനെതിരേ വാക്സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി ഇറ്റലി രംഗത്ത്. പുതിയതായി വികസിപ്പിച്ച മരുന്ന് എലികളില്‍ പരീക്ഷിച്ച്‌ വിജയിച്ചു. കോശങ്ങളില്‍ വാക്സിന്‍ ആന്റിബോഡികള്‍ നിര്‍മിച്ച്‌ കൊറോണ വൈറസിനെ നിര്‍വീര്യമാക്കിയെന്നും ഇറ്റാലിയന്‍ വാര്‍ത്താ ഏജന്‍സി അന്‍സ റിപ്പോര്‍ട്ട് ചെയ്തു. കൊറോണ വൈറസിനെതിരായ വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള ഗവേഷണങ്ങളുമായി വിവിധ രാജ്യങ്ങള്‍ മുന്നോട്ടുപോകുമ്‌ബോഴാണ് ഇറ്റലിയുടെ അവകാശവാദം.

കൊറോണ വൈറസിനെതിരേ പ്രതിരോധമരുന്ന് കണ്ടെത്തിയതായി ഇസ്രയേലും അവകാശപ്പെട്ടിരുന്നു. റോമിലെ സ്പല്ലാന്‍സാനി ആശുപത്രിയിലായിരുന്നു വാക്സിന്‍ പരീക്ഷണം. കോശത്തിലെ കൊറോണവൈറസിനെ വാക്സിന്‍ നിര്‍വീര്യമാക്കി. ഇനി പരീക്ഷണത്തിന്റെ നിര്‍ണായക ഘട്ടമാണ്. വേനല്‍ക്കാലത്തിന് ശേഷം മനുഷ്യരില്‍ നേരിട്ട് പരീക്ഷിക്കുമെന്നും വാക്‌സിന്‍ വികസിപ്പിച്ച "ടാകിസ്" സ്ഥാപനത്തിന്റെ സിഇഒ ല്യൂഗി ഔറിസിചിയോ വ്യക്തമാക്കി.

 



Latest

Copyrights@2016.