india
പെഡല്‍ ഓപ്പറേറ്റഡ് ഹാന്‍ഡ് സാനിറ്റൈസറുമായി ഗവണ്മെന്റ് എന്‍ജിനീയറിങ് കോളേജ്

തൃശൂര്‍ : കോവിഡ് 19 പ്രതിരോധത്തിന് എയറോസോള്‍ ബോക്സ്, വിസ്ക്, സാനിറ്റൈസര്‍ കുഞ്ഞപ്പന് എന്നിവയ്ക്ക് പുറമെ പെഡല്‍ ഓപ്പറേറ്റഡ് ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്പെന്സറുമായി തൃശൂര്‍ ഗവ ഗവണ്മെന്റ് എന്ജിനീറിങ് കോളേജ്. കാലുകൊണ്ട് ചവിട്ടി കയ്യില്‍ സാനിറ്റൈസര്‍ എടുക്കാവുന്ന എടുക്കാവുന്ന രീതിയിലാണ് ഈ ഉപകരണം രൂപകല്പന ചെയ്തിരിക്കുന്നത്. ഇങ്ങനെ 10 ഹാന്‍ഡ് സാനിറ്റൈസര്‍ ഡിസ്പെന്‍സറുകളാണ് മുളംകുന്നത്തുകാവ് ഗവണ്മെന്റ് ദന്തല്‍ കോളേജില്‍ സ്ഥാപിച്ചത്. മെഡിക്കല്‍ കോളേജിലെ ഹൗസ് സര്ജന്മാരുടെ അസോസിയേഷന്റെ പ്രത്യേക ആവശ്യപ്രകാരമാണ് വളരെ കുറഞ്ഞ ചിലവില്‍ ഈ ഉപകരണം ഗവണ്മെന്റ് എന്‍ജിനീയറിങ് കോളേജ് രൂപകല്‍പ്പന ചെയ്തത്.
ചുമരുകളില്‍ സ്ഥാപിക്കുന്ന ഡിസ്പെന്‍സറുകള്‍ ഗവണ്മെന്റ് ദന്തല്‍ കോളേജില്‍ വിവിധഭാഗങ്ങളിലായി സ്ഥാപിച്ചു. ഗവണ്മെന്റ് എന്‍ജിനീയറിങ് കോളേജിലെ ഫാബ് ലാബ് വകുപ്പാണ് ഇത് നിര്‍മ്മിച്ചത്. കെ ജി ഒ എ യുടെ സഹകരണത്തോടെയായിരുന്നു നിര്‍മ്മാണം. പ്രൊഡക്ഷന്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ സൗരവ് പി എസ്, പ്രണവ് ബാലചന്ദ്രന്, മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ അശ്വിന് കുമാര്‍, ചെറിയാന് ഫ്രാന്‍സിസ് എന്നിവര്‍ കോളേജിലെ കമ്ബ്യൂട്ടര്‍ സയന്‍സ് അധ്യാപകനായ അജയന് ജെയിംസിന്റെ കീഴിലാണ് ഉപകരണങ്ങള്‍ രൂപകല്‍പ്പന ചെയ്തത്. ഇതേ ടീം തന്നെയാണ് മെഡിക്കല്‍ കോളേജിന് എയറോസോള്‍ ബോക്സുകളും കോവിഡ് വിസ്കുകളും സാനിറ്റൈസര്‍ കുഞ്ഞപ്പനെയും സമ്മാനിച്ചത്.