america

അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണമായി കൊറോണ മാറി ; ട്രംപ്

Tiju Kannampally  ,  2020-05-06 10:30:24pmm

അമേരിക്ക ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണമായി കൊറോണ മാറിയിരിക്കുന്നുവെന്ന് ഡൊണാള്‍ഡ് ട്രംപ്. കൊറോണ പേള്‍ ഹാര്‍ബര്‍ ,9/11 ആക്രമണങ്ങളേക്കാള്‍ നാശം വിതച്ചതായി ട്രംപ് വിലയിരുത്തി. വാഷിംഗ്ടണിലെ വാര്‍ത്താ സമ്മേളത്തിലാണ് ട്രംപിന്റെ നിരാശ പ്രകടമായത്. അവിടെ തന്നെ നിയന്ത്രിക്കേണ്ട രോഗത്തെ ലോകം മുഴുവന്‍ പരത്തിയത് ചൈനയാണെന്നും ട്രംപ് ആരോപിച്ചു. ഇത്തരം പ്രതിസന്ധികള്‍ ശാസ്ത്രജ്ഞന്മാരും ഡോക്ടര്‍മാരും പരിഹരിക്കട്ടെയെന്നാണ് ചൈന മറുപടി നല്‍കിയത്.
1941 ഡിസംബര്‍ 7ന് ജപ്പാന്‍ വ്യോമസേന തകര്‍ത്ത പേള്‍ ഹാര്‍ബറിന്റെ അനുഭവത്തേക്കാളും 2001 സെപ്തംബര്‍ 11ന് അല്‍ ഖ്വയ്ദ ന്യൂയോര്‍ക്കിലെ ലോകവ്യാപാര സമുച്ചയം തകര്‍ത്തതിനേക്കാളും വലിയ ആഘാതമാണ് കൊറോണ മൂലമുണ്ടായതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.യൂറോപ്പ്യന്‍ യൂണിയന്‍ ലോക്ക് ഡൗണില്‍ നിന്നും പതുക്കെ വിമുക്തരാകുന്നതിന്റെ സന്തോഷവും പങ്കുവച്ചു. ജര്‍മ്മനി മെയ് 15ന് ബുന്ദേസ്ലീഗാ ഫുട്‌ബോള്‍ മത്സരം പുനരാരംഭിക്കാന്‍ തീരുമാനിച്ചതും മറ്റ് രാജ്യങ്ങള്‍ വ്യാപാര മേഖലയിലേക്ക് പതുക്കെ ചുവടു വയ്ക്കുന്നതും ട്രംപ് വ്യക്തമാക്കി.

Latest

Copyrights@2016.