india

വന്ദേഭാരത് രണ്ടാംഘട്ടം പുരോഗമിക്കുന്നു : നെടുമ്ബാശേരിയിലും കരിപ്പൂരിലും ഇന്ന് രണ്ട് വിമാനങ്ങളെത്തും

Tiju Kannampally  ,  2020-05-07 10:06:37pmm

 

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍ നിന്ന് മലയാളികളെ നാട്ടിലെത്തിക്കുന്നതിനായി ആവിഷ്കരിച്ച വന്ദേഭാരത് പദ്ധതിയുടെരണ്ടാം ദിനമായ ഇന്ന് രണ്ട് വിമാനങ്ങള്‍കൂടി കേരളത്തിലെത്തും.സൗദി അറേബ്യയില്‍ നിന്ന് കരിപ്പൂരിലേക്കും ബഹ്റിനില്‍ നിന്ന് കൊച്ചിയിലേക്കുമാണ് വിമാനങ്ങളെത്തുക.
സൗദി കരിപ്പൂര്‍ വിമാനം രാത്രി 8..300നും ബഹ്റിന്‍- കൊച്ചി വിമാനം രാത്രി 10.50നും എത്തുമെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഇതില്‍ നാട്ടിലെത്തുന്ന യാത്രക്കാരെ സ്വീകരിക്കാനും ആരോഗ്യ സുരക്ഷാ പരിശോധനകള്‍ക്കും ക്വാറന്റൈന്‍ സൗകര്യങ്ങള്‍ക്കുമുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മാലദ്വീപില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരെയും വഹിച്ചുകൊണ്ടുള്ള കപ്പലുകളും ഇന്ന് അവിടെ നിന്ന് നാട്ടിലേക്ക് തിരിക്കും.നാവികസേനയുടെ ഐ.എന്‍. ജലാശ്വ, ഐ..എന്‍..എസ് മഗര്‍ എന്നീകപ്പലുകളിലായി ആദ്യയാത്രയില്‍ സാമൂഹ്യഅകലം പാലിച്ച്‌ 1000ത്തോളം പേരെ നാട്ടിലെത്തിക്കാനാകുമെന്നാണ് കരുതുന്നത്.. മൂന്നുദിവസം മുമ്ബ് ഇവിടെ നിന്ന് പുറപ്പെട്ട് മാലദ്വീപിലെത്തിയ കപ്പലുകള്‍ യാത്രക്കാരെ കയറ്റുന്നതിന് മുന്നോടിയായി സുരക്ഷാ പ്രവ‌ര്‍ത്തനങ്ങളുടെ ഭാഗമായി അണുനശീകരണം നടത്തിവരികയാണ്.
അണുനശീകരണം പൂര്‍ത്തിയാക്കിയേഷം കൊവിഡ് പരിശോധനകള്‍ നടത്തി മാസ്ക് ധരിപ്പിച്ച്‌ കൈകളും ലഗേജുകളും അണുവിമുക്തമാക്കിയശേഷമേ യാത്രക്കാരെ കപ്പലില്‍ പ്രവേശിപ്പിക്കൂ. ഇതിന് പുറമേ അമേരിക്കയില്‍ നിന്നും ശനിയാഴ്ചയും ദോഹയില്‍ നിന്ന് ഞായറാഴ്ചയും കൂടുതല്‍ മലയാളികളെയും വഹിച്ചുകൊണ്ടുള്ള വിമാനങ്ങള്‍ നാട്ടിലേക്ക് എത്തും. വന്ദേഭാരതിന്റെ ആദ്യഘട്ടത്തില്‍ രണ്ട് വിമാനങ്ങളിലായി ഇന്നലെ കൊച്ചിയിലും കരിപ്പൂരിലുമായെത്തിയ യാത്രക്കാരില്‍ കൊവിഡ് ലക്ഷണം സംശയിച്ച മൂന്നുപേരെ കളമശേരി മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ സര്‍ക്കാര്‍ സജ്ജമാക്കിയ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്കും മാറ്റി.

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിദേശരാജ്യങ്ങളില്‍ നിന്ന് മലയാളികളെ നാട്ടിലെത്തിക്കുന്നതിനായി ആവിഷ്കരിച്ച വന്ദേഭാരത് പദ്ധതിയുടെരണ്ടാം ദിനമായ ഇന്ന് രണ്ട് വിമാനങ്ങള്‍കൂടി കേരളത്തിലെത്തും.സൗദി അറേബ്യയില്‍ നിന്ന് കരിപ്പൂരിലേക്കും ബഹ്റിനില്‍ നിന്ന് കൊച്ചിയിലേക്കുമാണ് വിമാനങ്ങളെത്തുക. സൗദി കരിപ്പൂര്‍ വിമാനം രാത്രി 8..300നും ബഹ്റിന്‍- കൊച്ചി വിമാനം രാത്രി 10.50നും എത്തുമെന്നാണ് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഇതില്‍ നാട്ടിലെത്തുന്ന യാത്രക്കാരെ സ്വീകരിക്കാനും ആരോഗ്യ സുരക്ഷാ പരിശോധനകള്‍ക്കും ക്വാറന്റൈന്‍ സൗകര്യങ്ങള്‍ക്കുമുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

മാലദ്വീപില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരെയും വഹിച്ചുകൊണ്ടുള്ള കപ്പലുകളും ഇന്ന് അവിടെ നിന്ന് നാട്ടിലേക്ക് തിരിക്കും.നാവികസേനയുടെ ഐ.എന്‍. ജലാശ്വ, ഐ..എന്‍..എസ് മഗര്‍ എന്നീകപ്പലുകളിലായി ആദ്യയാത്രയില്‍ സാമൂഹ്യഅകലം പാലിച്ച്‌ 1000ത്തോളം പേരെ നാട്ടിലെത്തിക്കാനാകുമെന്നാണ് കരുതുന്നത്.. മൂന്നുദിവസം മുമ്ബ് ഇവിടെ നിന്ന് പുറപ്പെട്ട് മാലദ്വീപിലെത്തിയ കപ്പലുകള്‍ യാത്രക്കാരെ കയറ്റുന്നതിന് മുന്നോടിയായി സുരക്ഷാ പ്രവ‌ര്‍ത്തനങ്ങളുടെ ഭാഗമായി അണുനശീകരണം നടത്തിവരികയാണ്.

അണുനശീകരണം പൂര്‍ത്തിയാക്കിയേഷം കൊവിഡ് പരിശോധനകള്‍ നടത്തി മാസ്ക് ധരിപ്പിച്ച്‌ കൈകളും ലഗേജുകളും അണുവിമുക്തമാക്കിയശേഷമേ യാത്രക്കാരെ കപ്പലില്‍ പ്രവേശിപ്പിക്കൂ. ഇതിന് പുറമേ അമേരിക്കയില്‍ നിന്നും ശനിയാഴ്ചയും ദോഹയില്‍ നിന്ന് ഞായറാഴ്ചയും കൂടുതല്‍ മലയാളികളെയും വഹിച്ചുകൊണ്ടുള്ള വിമാനങ്ങള്‍ നാട്ടിലേക്ക് എത്തും. വന്ദേഭാരതിന്റെ ആദ്യഘട്ടത്തില്‍ രണ്ട് വിമാനങ്ങളിലായി ഇന്നലെ കൊച്ചിയിലും കരിപ്പൂരിലുമായെത്തിയ യാത്രക്കാരില്‍ കൊവിഡ് ലക്ഷണം സംശയിച്ച മൂന്നുപേരെ കളമശേരി മെഡിക്കല്‍ കോളേജിലും മറ്റുള്ളവരെ സര്‍ക്കാര്‍ സജ്ജമാക്കിയ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്കും മാറ്റി.

 



Latest

Copyrights@2016.