india

വ്യവസായ സംരംഭകര്‍ക്കായി കേരള ഇ മാര്‍ക്കറ്റിന് തുടക്കമായി

Tiju Kannampally  ,  2020-05-11 11:25:31pmm

തിരുവനതപുരം : കേരളത്തിലെ ഉല്പന്നങ്ങള്‍ക്ക് ദേശീയ, അന്തര്‍ദേശീയ വിപണി ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ സംരംഭവുമായി വ്യവസായ വകുപ്പ്. സംസ്ഥാനത്തെ സംരംഭങ്ങളുടെ ഉല്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വിപുലമായ വിപണനത്തിന് കേരള മാര്‍ക്കറ്റ് എന്ന പേരില്‍ വെബ്പോര്‍ട്ടലിന് മന്ത്രി ഇ.പി.ജയരാജന്‍ തുടക്കം കുറിച്ചു. www.keralaemarket.com, www.keralaemarket.org എന്ന വെബ്പോര്‍ട്ടലാണ് എല്ലാതരം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുമായി സജ്ജമാക്കിയിരിക്കുന്നത്. കോവിഡ് 19 സൃഷ്ടിച്ച പുതിയ ലോക സാഹചര്യത്തില്‍ ശിഥിലമായിരിക്കുന്ന വിപണിയില്‍ വ്യവസായ സംരംഭങ്ങള്‍ പടിപടിയായി ആരംഭിച്ച്‌ ഉല്പാദന മേഖല സജീവമാക്കണമെന്ന് മന്ത്രി പറഞ്ഞു. അവശ്യവസ്തുക്കളുടെ നിലവാരത്തെയും ലഭ്യതയെക്കുറിച്ചും ലോകത്തെമ്ബാടുമുള്ള ജനങ്ങളെ അറിയിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.



Latest

Copyrights@2016.