europe

കോവിഡ് ; യു.കെ മലയാളികള്‍ ആശങ്കയില്‍

Tiju Kannampally  ,  2020-05-12 10:14:42pmm

തൃക്കരിപ്പൂര്‍: കോവിഡ് മരണസംഖ്യ ദിനംപ്രതി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ യു.കെയിലുള്ള മലയാളികള്‍ ആശങ്കയില്‍. വിദ്യാര്‍ഥി, ആശ്രിത വിസകളില്‍ എത്തിയവര്‍ വളരെ പ്രയാസത്തിലാണെന്ന് ലണ്ടനിലെ മലയാളികള്‍ പറയുന്നു. പ്രതിദിനം 600-700 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി ലണ്ടനിലെ സ്ട്രക്ച്ചറല്‍ എന്‍ജിനീയറിങ്​ ഗവേഷക വിദ്യാര്‍ഥി പടന്നയിലെ മുഹമ്മദ് സാലി പറഞ്ഞു. രോഗലക്ഷണങ്ങളുള്ളവര്‍ക്കുപോലും വീടുകളില്‍ കഴിയാനാണ് നാഷനല്‍ ഹെല്‍ത്ത് സര്‍വിസ് നിര്‍ദേശം.
ശ്വാസതടസ്സം ഉണ്ടാവുമ്ബോള്‍ മാത്രമാണ് വൈദ്യസഹായത്തിന് ബന്ധപ്പെടാന്‍ സാധിക്കുക. ലോക്ഡൗണ്‍ സമ്ബൂര്‍ണമായി നടപ്പാക്കാത്തത് ആശങ്കക്കിടയാക്കുന്നു. രോഗികളുടെ ബാഹുല്യം താങ്ങാനാവാത്ത സാഹചര്യമാണ്. യാത്രക്കും പൊതുഗതാഗതത്തിനും വിലക്കില്ല. സ്‌കൂളുകളും അവശ്യവസ്തുക്കള്‍ അല്ലാത്ത വിപണിയും മാത്രമാണ് അടച്ചത്. പാര്‍ക്കുകളിലും മറ്റും എത്തുന്നവരില്‍ ഒരു കുറവുമില്ല. ലണ്ടനില്‍ ഇന്ത്യന്‍ സമൂഹം പൊതുവെ കുറവാണ്. ആശുപത്രികളിലും മറ്റും ജോലിനോക്കുന്നവര്‍ രാജ്യത്തി​​െന്‍റ വിവിധ ഭാഗങ്ങളിലാണ് ചിതറിക്കഴിയുന്നത്.
ഇറ്റലി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ്​ ബാധിതരുള്ള രാജ്യമായി ബ്രിട്ടന്‍ മാറുകയാണ്.മലയാളികള്‍ ഉള്‍​െപ്പടെയുള്ള വിദ്യാര്‍ഥികള്‍ പാര്‍ട്ട്ടൈം ജോലിക്കു പോകാന്‍ സാധിക്കാത്തതിനാല്‍ പ്രയാസത്തിലായി. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയതോടെ ഫീസ് അടക്കേണ്ടിയും വരുന്നു. വാടകയാണ് മറ്റൊരു പ്രശ്​നം. വിവിധ തൊഴില്‍ മേഖലയില്‍ ഉള്ളവര്‍ക്ക് ലോക്ഡൗണ്‍ സമയത്ത് ശമ്ബളത്തി​​െന്‍റ 80 ശതമാനത്തോളം നല്‍കിവരുന്നുണ്ട്. പലരും "കാഷ് ഇന്‍ ഹാന്‍ഡ്" വ്യവസ്ഥയില്‍ ജോലിനോക്കുന്നവരാണ്. ചിലത് നിയമപരവുമല്ല. ജനുവരി മുതല്‍ മാര്‍ച്ച്‌ വരെയുള്ള മാസങ്ങളില്‍ എത്തിയവരാണ് ഏറെയും.
രാത്രിനേരം കുറവായ ലണ്ടനില്‍ റമദാന്‍ വ്രതം 18 മണിക്കൂറോളം നീളുന്നു. കെ.എം.സി.സി, എം.എ.യു.കെ, എം.എം.സി.ഡബ്ല്യു.എ തുടങ്ങിയ സംഘടനകള്‍ മലയാളികള്‍ക്ക് സഹായം എത്തിക്കുന്നത് വലിയ ആശ്വാസമാണ്. പഠനത്തോടൊപ്പം സ്വകാര്യ സ്ട്രക്ച്ചറല്‍ എന്‍ജിനീറിങ്​ കമ്ബനിയില്‍ ജോലിചെയ്യുന്ന മുഹമ്മദ് സാലി ലോക്ഡൗണില്‍ കുടുംബസമേതം ഈസ്​റ്റ്​ ലണ്ടനിലെ വീട്ടില്‍ കഴിയുകയാണ്.

Latest

Copyrights@2016.