india

എയര്‍ ഇന്ത്യ മെയ് 19 മുതല്‍ ആഭ്യന്തര വിമാന സര്‍വീസ് ആരംഭിച്ചേക്കും

Tiju Kannampally  ,  2020-05-13 04:43:56amm

 

ചെന്നൈ: മെയ് 19 മുതല്‍ എയര്‍ ഇന്ത്യ ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കും. വിവിധ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ സ്വന്തം നാട്ടിലെത്തിക്കുന്നതിനാണ് മെയ് 19 മുതല്‍ ജൂണ്‍ 2 വരെ പ്രത്യേക സര്‍വീസ് നടത്തുന്നത്.
ഡല്‍ഹിയില്‍നിന്ന് കൊച്ചി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, അമൃത്സര്‍, ജയ്പുര്‍, ഗയ, വിജയവാഡ, ലഖ്നൗ തുടങ്ങി നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യയുടെ വിമാന സര്‍വ്വീസ് ഉണ്ടാകും.
മുംബൈയില്‍ നിന്ന് വിശാഖപട്ടണം,കൊച്ചി,അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലേക്ക് സര്‍വ്വീസുകള്‍ ഉണ്ടാകും. കൊച്ചിയില്‍ നിന്ന് ചെന്നൈയിലേക്കും എയര്‍ ഇന്ത്യ സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് 173ഉം മുംബൈയില്‍ നിന്ന് 40ഉം ഹൈദരാബാദില്‍നിന്ന് 25ഉം കൊച്ചിയില്‍ നിന്ന് 12ഉം സര്‍വ്വീസുകള്‍ ആണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്.
ഘട്ടംഘട്ടമായി വിമാനസര്‍വീസ് ആരംഭിക്കുന്നതിന്‍റെ ഭാഗമായാണ് ഷെഡ്യൂള്‍ എന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്. മറ്റ് നടപടികളെല്ലാം പൂര്‍ത്തിയായെന്നും സര്‍വീസിന് എവിയേഷന്‍ മന്ത്രാലയത്തിന്‍റെ അനുമതിക്ക് കാത്തിരിക്കുകയാണെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.

ചെന്നൈ : മെയ് 19 മുതല്‍ എയര്‍ ഇന്ത്യ ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കും. വിവിധ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്നവരെ സ്വന്തം നാട്ടിലെത്തിക്കുന്നതിനാണ് മെയ് 19 മുതല്‍ ജൂണ്‍ 2 വരെ പ്രത്യേക സര്‍വീസ് നടത്തുന്നത്. ഡല്‍ഹിയില്‍നിന്ന് കൊച്ചി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, അഹമ്മദാബാദ്, അമൃത്സര്‍, ജയ്പുര്‍, ഗയ, വിജയവാഡ, ലഖ്നൗ തുടങ്ങി നഗരങ്ങളിലേക്ക് എയര്‍ ഇന്ത്യയുടെ വിമാന സര്‍വ്വീസ് ഉണ്ടാകും. മുംബൈയില്‍ നിന്ന് വിശാഖപട്ടണം,കൊച്ചി,അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലേക്ക് സര്‍വ്വീസുകള്‍ ഉണ്ടാകും. കൊച്ചിയില്‍ നിന്ന് ചെന്നൈയിലേക്കും എയര്‍ ഇന്ത്യ സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്ന് 173ഉം മുംബൈയില്‍ നിന്ന് 40ഉം ഹൈദരാബാദില്‍നിന്ന് 25ഉം കൊച്ചിയില്‍ നിന്ന് 12ഉം സര്‍വ്വീസുകള്‍ ആണ് ഇപ്പോള്‍ നിശ്ചയിച്ചിട്ടുള്ളത്.

ഘട്ടംഘട്ടമായി വിമാനസര്‍വീസ് ആരംഭിക്കുന്നതിന്‍റെ ഭാഗമായാണ് ഷെഡ്യൂള്‍ എന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്. മറ്റ് നടപടികളെല്ലാം പൂര്‍ത്തിയായെന്നും സര്‍വീസിന് എവിയേഷന്‍ മന്ത്രാലയത്തിന്‍റെ അനുമതിക്ക് കാത്തിരിക്കുകയാണെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.

 



Latest

Copyrights@2016.