america

കോവിഡ്19 ; ബ്രസീലിലും മെക്സിക്കോയിലും സ്ഥിതി അതിരൂക്ഷം

Tiju Kannampally  ,  2020-05-13 10:08:15pmm

 

ലോകത്തിന്റെ ഹോട്ട്സ്പോട്ടായി മാറിയ അമേരിക്കക്ക് പിന്നാലെ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും കോവിഡ് പ്രതിസന്ധി രൂക്ഷമാവുന്നു. ബ്രസീല്‍, മെക്സിക്കോ തുടങ്ങിയ വിവിധ രാജ്യങ്ങളിലായി രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും വന്‍ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിയ്ക്കുന്നത്. ബ്രസീലില്‍ 750ല്‍ ഏറെ പേരും മെക്സിക്കോയില്‍ 350 ലേറെ പേരുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്.
രോഗ ബാധിതരുടെ എണ്ണത്തില്‍ ലോകത്ത് ആറാം സ്ഥാനത്താണ് ബ്രസീല്‍, പതിമൂന്നാമത് പെറുവും, മെക്സിക്കോ പതിനെട്ടാമതും ചിലി ഇരുപതാം സ്ഥാനത്തുമുണ്ട്. ഈ മൂന്ന് രാജ്യങ്ങളില്‍ മാത്രമായി പത്തൊന്‍പതിനായിരത്തിലേറെ പേര്‍ ഇതുവരെ മരിച്ചപ്പോള്‍ മൂന്ന് ലക്ഷത്തി മുപ്പതിനായിരത്തിലേറെ രോഗികളുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം അര്‍ജന്റീന , ബൊളീവിയ , ക്യൂബ , തുടങ്ങിയ രാജ്യങ്ങളില്‍ നിലവിലെ സ്ഥിതി ആശങ്കാജനകമല്ലെങ്കിലും രോഗ വ്യാപനത്തിന്റെ തോത് അതിവേഗമാണ് ഉയരുന്നത്.

ലോകത്തിന്റെ ഹോട്ട്സ്പോട്ടായി മാറിയ അമേരിക്കക്ക് പിന്നാലെ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും കോവിഡ് പ്രതിസന്ധി രൂക്ഷമാവുന്നു. ബ്രസീല്‍, മെക്സിക്കോ തുടങ്ങിയ വിവിധ രാജ്യങ്ങളിലായി രോഗബാധിതരുടെ എണ്ണത്തിലും മരണനിരക്കിലും വന്‍ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിയ്ക്കുന്നത്. ബ്രസീലില്‍ 750ല്‍ ഏറെ പേരും മെക്സിക്കോയില്‍ 350 ലേറെ പേരുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. രോഗ ബാധിതരുടെ എണ്ണത്തില്‍ ലോകത്ത് ആറാം സ്ഥാനത്താണ് ബ്രസീല്‍, പതിമൂന്നാമത് പെറുവും, മെക്സിക്കോ പതിനെട്ടാമതും ചിലി ഇരുപതാം സ്ഥാനത്തുമുണ്ട്. ഈ മൂന്ന് രാജ്യങ്ങളില്‍ മാത്രമായി പത്തൊന്‍പതിനായിരത്തിലേറെ പേര്‍ ഇതുവരെ മരിച്ചപ്പോള്‍ മൂന്ന് ലക്ഷത്തി മുപ്പതിനായിരത്തിലേറെ രോഗികളുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അതേസമയം അര്‍ജന്റീന , ബൊളീവിയ , ക്യൂബ , തുടങ്ങിയ രാജ്യങ്ങളില്‍ നിലവിലെ സ്ഥിതി ആശങ്കാജനകമല്ലെങ്കിലും രോഗ വ്യാപനത്തിന്റെ തോത് അതിവേഗമാണ് ഉയരുന്നത്.

 



Latest

Copyrights@2016.