america

യു.എസ് - കാനഡ അതിര്‍ത്തി തുറക്കുന്നത് ഒരു മാസത്തേയ്ക്ക് കൂടി നീട്ടി , രാജ്യാന്തര യാത്രക്കാരെ തടയും

Tiju Kannampally  ,  2020-05-20 01:31:19amm

 

വാഷിംഗ്ടണ്‍: യു.എസ് - കാനഡ അതിര്‍ത്തി തുറക്കുന്നത് ഒരു മാസത്തേയ്ക്ക് കൂടി നീട്ടിയതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി. അമേരിക്കയും കാനഡയും തമ്മിലുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് ട്രൂഡോ ചൊവ്വാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അത്യാവശ്യ സര്‍വീസുകള്‍ ഒഴികെ സാധാരണ സര്‍വീസുകള്‍ ജൂണ്‍ 21നേ പുനരാരംഭിക്കുകയുള്ളൂവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ലോകത്ത് നടക്കുന്ന സംഭവ വികാസങ്ങള്‍ സശ്രദ്ധം വീക്ഷിച്ചു വരികയാണെന്നും ഇനി അടുത്തഘട്ടം എന്താകുമെന്ന് പറയാനാവില്ലെന്നും ഒട്ടാവോയില്‍ നടത്തിയ പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി അറിയിച്ചു.
അത്യാവശ്യ സര്‍വീസിന് മാത്രമേ അതിര്‍ത്തി തുറന്നു കൊടുക്കുകയുള്ളൂവെങ്കിലും ക്വാറന്റൈന്‍, ആരോഗ്യപരിശോധന തുടങ്ങിയ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19 ഇനിയും രാജ്യത്ത് വ്യാപിക്കാതിരിക്കുന്നതിന് ആവശ്യമായ ശക്തമായ മുന്‍കരുതലുകളാണ് സ്വീകരിച്ചിരിക്കുന്നത്. കാനഡ സ്വീകരിച്ച നടപടിയെ യു.എസ് അഡ്മിനിസ്ട്രേഷനും അഭിനന്ദിച്ചു. കോവിഡ് 19 എന്ന മഹാമാരിക്കെതിരെ പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
രാജ്യാന്തര യാത്രക്കാരെ കാനഡ തടയുമെന്നും, കാനഡയിലേക്ക് വരുന്ന കനേഡിയന്‍ പൗരന്മാര്‍ക്ക് ക്വാറന്റൈനില്‍ പോകേണ്ടിവരുമെന്നും കാനഡ ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ ഡോ.തെരേസ ടോം പറഞ്ഞു. കാനഡയില്‍ ഇതുവരെ 79411 കൊറോണ പോസിറ്റിവ് കേസുകളും 5960 മരണം സംഭവിച്ചതായും ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

വാഷിംഗ്ടണ്‍ : യു.എസ് - കാനഡ അതിര്‍ത്തി തുറക്കുന്നത് ഒരു മാസത്തേയ്ക്ക് കൂടി നീട്ടിയതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി. അമേരിക്കയും കാനഡയും തമ്മിലുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് ട്രൂഡോ ചൊവ്വാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അത്യാവശ്യ സര്‍വീസുകള്‍ ഒഴികെ സാധാരണ സര്‍വീസുകള്‍ ജൂണ്‍ 21നേ പുനരാരംഭിക്കുകയുള്ളൂവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ലോകത്ത് നടക്കുന്ന സംഭവ വികാസങ്ങള്‍ സശ്രദ്ധം വീക്ഷിച്ചു വരികയാണെന്നും ഇനി അടുത്തഘട്ടം എന്താകുമെന്ന് പറയാനാവില്ലെന്നും ഒട്ടാവോയില്‍ നടത്തിയ പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി അറിയിച്ചു.

അത്യാവശ്യ സര്‍വീസിന് മാത്രമേ അതിര്‍ത്തി തുറന്നു കൊടുക്കുകയുള്ളൂവെങ്കിലും ക്വാറന്റൈന്‍, ആരോഗ്യപരിശോധന തുടങ്ങിയ കര്‍ശനനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19 ഇനിയും രാജ്യത്ത് വ്യാപിക്കാതിരിക്കുന്നതിന് ആവശ്യമായ ശക്തമായ മുന്‍കരുതലുകളാണ് സ്വീകരിച്ചിരിക്കുന്നത്. കാനഡ സ്വീകരിച്ച നടപടിയെ യു.എസ് അഡ്മിനിസ്ട്രേഷനും അഭിനന്ദിച്ചു. കോവിഡ് 19 എന്ന മഹാമാരിക്കെതിരെ പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ പറഞ്ഞു. രാജ്യാന്തര യാത്രക്കാരെ കാനഡ തടയുമെന്നും, കാനഡയിലേക്ക് വരുന്ന കനേഡിയന്‍ പൗരന്മാര്‍ക്ക് ക്വാറന്റൈനില്‍ പോകേണ്ടിവരുമെന്നും കാനഡ ചീഫ് പബ്ലിക് ഹെല്‍ത്ത് ഓഫീസര്‍ ഡോ.തെരേസ ടോം പറഞ്ഞു. കാനഡയില്‍ ഇതുവരെ 79411 കൊറോണ പോസിറ്റിവ് കേസുകളും 5960 മരണം സംഭവിച്ചതായും ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

 



Latest

Copyrights@2016.