gulf

മടക്കയാത്രക്കാരുടെ വിവരം എംബസി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം - വെല്‍ഫെയര്‍ കേരള കുവൈത്ത്

Tiju Kannampally  ,  2020-05-20 11:26:01pmm

 

കുവൈത്ത്​ സിറ്റി: പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കയാത്രയുടെ നടപടിക്രമങ്ങള്‍ സുതാര്യമാക്കണമെന്നും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ മുന്‍ഗണന പട്ടിക തയാറാക്കി പട്ടിക എംബസിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും വെല്‍ഫെയര്‍ കേരള കുവൈത്ത് ആവശ്യപ്പെട്ടു. ഗര്‍ഭിണികള്‍, അടിയന്തര ചികിത്സ പ്രാധാന്യമുള്ള രോഗികള്‍, പ്രായംചെന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ അറിയിച്ചിരുന്നു.
എന്നാല്‍, വന്ദേ ഭാരത് മിഷ​​െന്‍റ ആദ്യഘട്ടത്തില്‍ യാത്രക്കാരെ തിരഞ്ഞെടുത്ത രീതിയിലും നടപടിക്രമങ്ങളിലും വ്യാപകമായ പരാതികളാണ് ഉയര്‍ന്നത്. അടുത്ത ഘട്ടത്തില്‍ ഇത്തരം പിഴവുകളോ നടപടിക്രമങ്ങളിലെ കാലതാമസമോ ഉണ്ടാവരുത്. ഗര്‍ഭിണികള്‍, അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികള്‍, പ്രായംചെന്നവര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണനയോടെ പട്ടിക തയാറാക്കി യാത്രക്കാരുടെ പേര് വിവരങ്ങള്‍ എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും വെല്‍ഫെയര്‍ കേരള കുവൈത്ത്​ കേന്ദ്ര വര്‍ക്കിങ്​ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കുവൈത്ത്​ സിറ്റി : പ്രവാസികളുടെ നാട്ടിലേക്കുള്ള മടക്കയാത്രയുടെ നടപടിക്രമങ്ങള്‍ സുതാര്യമാക്കണമെന്നും മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ മുന്‍ഗണന പട്ടിക തയാറാക്കി പട്ടിക എംബസിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും വെല്‍ഫെയര്‍ കേരള കുവൈത്ത് ആവശ്യപ്പെട്ടു. ഗര്‍ഭിണികള്‍, അടിയന്തര ചികിത്സ പ്രാധാന്യമുള്ള രോഗികള്‍, പ്രായംചെന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ അറിയിച്ചിരുന്നു.

എന്നാല്‍, വന്ദേ ഭാരത് മിഷ​​െന്‍റ ആദ്യഘട്ടത്തില്‍ യാത്രക്കാരെ തിരഞ്ഞെടുത്ത രീതിയിലും നടപടിക്രമങ്ങളിലും വ്യാപകമായ പരാതികളാണ് ഉയര്‍ന്നത്. അടുത്ത ഘട്ടത്തില്‍ ഇത്തരം പിഴവുകളോ നടപടിക്രമങ്ങളിലെ കാലതാമസമോ ഉണ്ടാവരുത്. ഗര്‍ഭിണികള്‍, അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികള്‍, പ്രായംചെന്നവര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണനയോടെ പട്ടിക തയാറാക്കി യാത്രക്കാരുടെ പേര് വിവരങ്ങള്‍ എംബസിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും വെല്‍ഫെയര്‍ കേരള കുവൈത്ത്​ കേന്ദ്ര വര്‍ക്കിങ്​ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 



Latest

Copyrights@2016.